വർഷങ്ങൾക്ക് മുൻപ് മ, ര, ണപ്പെട്ട ഭാര്യാ വീണ്ടും പുനർജന്മമായി എത്തി , വിശ്വസിക്കാനാവാതെ ഭർത്താവും മകനും.. സംഭവം വീണ്ടും വൈറലാകുന്നു

ഭാര്യാ മരിച്ചു പുനർജന്മമായി മുന്നിൽ വന്നു നിന്ന് നിന്നാലോ ? ഏതൊരു ഭർത്താവും ആദ്യം ഒന്ന് ഞെട്ടും അല്ലെ ? നഷ്ടപെട്ട ‘അമ്മ മരണശേഷവും തിരികെ വന്നു എന്നറിഞ്ഞാൽ ഏത് മക്കൾക്കാണ് സന്തോഷം ഉണ്ടാവാതിരിക്കുക ? വിശ്വസിക്കാൻ പറ്റുന്നില്ല അല്ലെ ? എന്നാൽ അത്തരത്തിൽ ഒരു സംഭവം നമ്മുടെ ഇന്ത്യയിൽ നടന്നിട്ടുണ്ട് . ബുദ്ധമതങ്ങളിലും ഹിന്ദു മതങ്ങളിലും ഒക്കെ പുനർജന്മ കഥകൾ നിരവധി ഉണ്ടായിട്ടുണ്ട് അതിൽ പലതും പലരും എതിർക്കപ്പെടുകയും ചെയ്തിട്ടുണ്ട് . ഇപ്പോഴിതാ അപൂർവങ്ങളിൽ അപൂർവമായ പുനർജൻമകഥയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .

ശാന്തിദേവി എന്ന പെൺകുട്ടിയാണ് പുനർജന്മമായി കണ്ടെത്തിയത് . ഡെൽഹിയിലായിരുന്നു ശാന്തിദേവിയുടെ ജനനം , വളറ്‍റെ ചെറിയ പ്രായത്തിൽ തന്നെ അതായത് ഏകദേശം 5 വയസുള്ളപ്പോൾ മുതൽ തന്റെ മുൻജന്മത്തെക്കുറിച്ചു ശാന്തിദേവി പറഞ്ഞുകൊണ്ടിരുന്നു . തന്റെ യാതാർത്ഥ പേര് ശാന്തിദേവി അല്ല എന്നും തന്റെ വീട് ഇവിടെ അല്ല തമിഴ്നാട്ടിലുള്ള മധുരയിൽ ആണെന്നും തന്റെ ഭർത്താവും മക്കളും ഒക്കെ അവിടെ തനിക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും ഒക്കെ ശാന്തിദേവി പറഞ്ഞുകൊണ്ടേ ഇരുന്നു . എന്നാൽ ഇതൊക്കെ ചെറുപ്രായത്തിലുള്ള ഭാവനകൾ മാത്രമാണെന്നായിരുന്നു വീട്ടുകാരുടെ ന്യായികരണം . ശാന്തിദേവിയുടെ ഭാവനയിൽ ഉള്ള കാര്യങ്ങൾ ഒന്നും തന്നെ വീട്ടുകാർ മുഖവിലയ്‌ക്കെടുക്കെടുത്തില്ല . എന്നാൽ സ്കൂളിൽ പോയി തുടങ്ങിയതോടെയാണ് കാര്യങ്ങൾക്ക് എല്ലാം മാറ്റം സംഭവിക്കുന്നത് . സ്കൂൾ ആദ്യപകനോടും തന്റെ യാതാർത്ഥ പേര് ശാന്തിദേവി അല്ല എന്നും ലുബ്‌ദി ദേവി ആണെന്നും തൻ വിവാഹിതയാണെന്നും ഭർത്താവിന്റെ പേര് കേദാർനാഥ് ആണെന്നും തന്റെ കുഞ്ഞിനെ പ്രസവിച്ച് 10 ദിവസങ്ങൾ കഴിഞ്ഞപ്പോൾ താൻ മ, ര, ണപ്പെടുകയായിരുന്നെന്നും അധ്യാപകനോട് ശാന്തിദേവി വെളിപ്പെടുത്തി .

ഭാവന എന്ന രീതിയിൽ ആളുകൾ തള്ളിക്കളഞ്ഞ കാര്യത്തിൽ സംശയം തോന്നിയ അധ്യാപകൻ ശാന്തിദേവി പറഞ്ഞ കാര്യങ്ങൾ അന്വഷിക്കാൻ തന്നെ തീരുമാനിച്ചു . ഒടുവിൽ ശാന്തിദേവി പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ സത്യം ആണെന്ന് അധ്യാപകൻ തിരിച്ചറിഞ്ഞു . അത്ഭുതത്തോടെ എന്നാൽ വിശ്വസിക്കാൻ പറ്റാത്ത അധ്യാപകൻ കാര്യങ്ങൾ എല്ലാം കേദാർനാഥിനോട് വിശദീകരിച്ചു . മധുരയിൽ ഉള്ള തന്നെ എങ്ങനെ ശാന്തിദേവി മനസിലാക്കി എന്നതിൽ കേദാർനാഥിനും അത്ഭുതം തോന്നി . ഒടുവിൽ കേദാർനാഥിന്റെ സഹോദരനാണ് എന്ന രീതിയിൽ ശാന്തിദേവിയെ കാണാൻ കേദാർനാഥ് ഡൽഹിയിൽ എത്തി . ശാന്തി ദേവിയുടെ അടുത്തെത്തിയ കേദാർനാഥിന്റെ സഹോദരനാണ് എന്ന് പറഞ്ഞു പരിചയപെടുത്തുന്നതിനു മുൻപ് തന്നെ ശാന്തിദേവി കേദാർനാഥിനെ തിരിച്ചറിഞ്ഞു . ലുബ്‌ദി ദേവിയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും മണിമണിയായി ശാന്തിദേവി പറഞ്ഞു തുടങ്ങി , കേദാർനാഥിന്റെ ഇഷ്ടഭക്ഷണം അദ്ദേഹത്തിന്റെ ശരീരത്തെ പാടുകൾ മറുകുകൾ എല്ലാം വളരെ കൃത്യമായി തന്നെ ശാന്തിദേവി വെളിപ്പെടുത്തി . പിന്നീട് കേദാര്നാതുമായി തനിയെ സംസാരിച്ച ശാന്തിദേവി ദാമ്പത്യജീവിതത്തിലെ സ്വകാര്യ നിമിഷങ്ങളെക്കുറിച്ചുപോലും വെളിപ്പെടുത്തിയത് കേദാർനാഥിനെ കുറച്ചൊന്നും അല്ല അത്ഭുതപ്പെടുത്തിയത് . മറ്റൊരു വിവാഹിതനായ കേദാർനാഥിനോട് ഇനിയൊരു വിവാഹം കഴിക്കില്ല എന്ന് തനിക്ക് വാക്ക് നല്കിയതല്ലേ പിന്നെ എന്തിനാണ് വിവാഹം കഴിച്ചത് എന്ന ചോദ്യവും ഉന്നയിച്ചു .

സംഭവം മാധ്യമങ്ങളിൽ വൈറലായി മാറി , സംഭവം വൈറലായതോടെ 15 അംഗ അന്വഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു . നവംബര് 24 നു ശാന്തി ദേവി എന്ന പെൺകുട്ടിയുമായി സംഘം മധുരയിൽ എത്തി , അതുവരെ മധുര കാണാത്ത ശാന്തിദേവി ഭർത്താവിന്റെ വീട്ടിലേക്കുള്ള വഴി വരെ കൃത്യമായി കാണിച്ചുകൊടുത്തു , താൻ ജീവിച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന കിണറും വീട്ടിലെ മുൻപുണ്ടായിരുന്ന പല കാര്യങ്ങളും വളരെ കൃത്യമായി തന്നെ ശാന്തിദേവി കാണിച്ചുകൊടുത്തു . ഭർത്താവ് പോലും അറിയാതെ രഹസ്യമായി സൂക്ഷിച്ച പണം വരെ വർഷങ്ങൾക്ക് ശേഷം ശാന്തിദേവി കണ്ടെത്തി കാണിച്ചുകൊടുക്കുയും ചെയ്തു .

എല്ലാ ഇത്രയൊക്കെ വിശ്വസനീയമായ സംഭവങ്ങൾ നടന്നിട്ടും പുനർജന്മന്മമാണ്‌ എന്ന് തെളിയിക്കാനുള്ള ഒന്നും തന്നെ ഇല്ല 1963 ലെ റിപ്പോർട്ടിൽ പുറത്തുവന്നു . പ്രേശസ്തരായ പലരും ഈ കേസ് പടിക്കുകയുണ്ടായി . ജീവിതാവസാനം വരെ തന്റെ നിലപാടിൽ തന്നെ ഉറച്ചുനിന്ന ശാന്തിദേവി വിവാഹവും കഴിച്ചില്ല , തന്റെ ഭർത്താവ് മധുരയിൽ ഉള്ള കേദാർനാഥ് ആണെന്ന നിലപാടിൽ ഉറച്ചുനിന്നു . 1989 ൽ ശാന്തിദേവിയുടെ ജീവിതകഥ സിനിമയുമായി .. 1987 ൽ ശാന്തിദേവി മ, ര, ണപ്പെടുകയും ചെയ്തു . ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്ന പുനർജന്മ കഥകളിൽ ഏറ്റവും വിശ്വസനീയമായ പുനർജന്മ കഥ ശാന്തിദേവിയുടേതാണ്

x