Categories: Viral News

ഒപ്പം ജീവിച്ച അളെ മാറ്റി പകരം ഒരാളെ പ്രതിഷ്ഠിക്കാന്‍ ഇത്ര എളുപ്പമെന്ന് വിചാരിച്ചില്ല; ഗായകൻ ഡി ഇമ്മാൻ രണ്ടാം വിവാഹം കഴിച്ചതിനെതിരെ തുറന്നടിച്ച് ആദ്യ ഭാര്യ

മിഴ് സംഗീത സംവിധായകന്‍ ഡി ഇമ്മന്റെ രണ്ടാം വിവാഹമാണ് ഈ കഴിഞ്ഞ മെയ് 15ന് നടന്നത്. തന്റെ രണ്ടാം വിശേഷങ്ങളെല്ലാം അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. അമാലി ഉബാള്‍ഡ് ആണ് ഇമ്മന്‍ വിവാഹം കഴിച്ചിരിക്കുന്നത്. അന്തരിച്ച പബ്ലിസിറ്റി ഡിസൈനര്‍ ഉബാള്‍ഡിന്റേയും ചന്ദ്ര ഉബാള്‍ഡിന്റേയും മകളാണ് അമാലി. തന്റെ വിവാഹ ചിത്രങ്ങള്‍ ഇമ്മന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ മുന്‍ ഭാര്യ മോണിക്ക റിച്ചാര്‍ഡ് രഗത്തെത്തിയിരിക്കുകയാണ്.

ഇമ്മന് വേണ്ടി ജീവിതം പാഴാക്കിയ താന്‍ ഒരു വിഡ്ഢിയാണ് എന്നാണ് മോണിക്ക റിച്ചാര്‍ഡ് ആദ്യം പ്രതികരിച്ചത്.മക്കള്‍ക്കും പകരക്കാരെ കണ്ടെത്തിയതില്‍ അതിശയം തോന്നുന്നു എന്നും മോണിക്ക കുറിച്ചു.” പന്ത്രണ്ട് വര്‍ഷങ്ങള്‍ ഒപ്പം ജീവിച്ച ആളിനെ മാറ്റി പകരം മറ്റൊരാളെ പ്രതിഷ്ഠിക്കാന്‍ ഇത്ര എളുപ്പമാണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. നിങ്ങള്‍ക്ക് വേണ്ടി ജീവിതം പാഴാക്കിയ ഞാന്‍ വിഡ്ഢിയാണ്. ഇന്ന് ഞാന്‍ ആത്മാര്‍ഥമായും അതില്‍ ഖേദിക്കുന്നു. രണ്ട് വര്‍ഷമായി നിങ്ങള്‍ എന്നെയോ കുട്ടികളെയോ തിരിഞ്ഞ് നോക്കിയിട്ടില്ല. കുട്ടികള്‍ക്കും നിങ്ങള്‍ പകരക്കാരെ കണ്ടെത്തിയതില്‍ ആശ്ചര്യം തോന്നുന്നു. ഞാന്‍ എന്റെ കുട്ടികളെ എന്തായാലും സംരക്ഷിക്കും. ആവശ്യമാണെങ്കില്‍ പുതിയ കുഞ്ഞിനേയും ഞാന്‍ സംരക്ഷിക്കും. വിവാഹ മംഗളാശംസകള്‍” എന്നാണ് മോണിക്ക റിച്ചാര്‍ഡ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു വിവാഹ മോചിതനായ വിവരം ഡി ഇമ്മൻ പുറത്തുപറഞ്ഞിരുന്നത്. എന്റെ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും എന്റെ സംഗീതത്തിന്റെ ആസ്വാദകരായ എല്ലാവര്‍ക്കും.. നിങ്ങള്‍ നല്‍കുന്ന പിന്തുണയ്‍ക്ക് ഞാൻ ആത്മാര്‍ഥമായി കടപ്പെട്ടിരിക്കുന്നു. ജീവിതം ഞങ്ങളെ വ്യത്യസ്‍ത വഴിയിലേക്ക് മാറ്റുന്നു. മോണിക്ക റിച്ചാര്‍ഡും ഞാനും നവംബര്‍ 2020 മുതല്‍ നിയമപരമായി വിവാഹമോചിതരായിരിക്കുന്നു, ഞങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും എല്ലാവരും ഞങ്ങളെ മുന്നോട്ടുപോകാൻ സഹായിക്കണമെന്നും അഭ്യര്‍ഥിക്കുന്നു, നിങ്ങളുടെ സ്‍നേഹത്തിനും പിന്തുണയ്‌ക്കും ഒരുപാട് നന്ദിയെന്നും എന്നുമായിരുന്നു ഡി ഇമ്മൻ അന്ന് സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരുന്നത്.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. തന്റെ പുനര്‍ വിവാഹത്തില്‍ മക്കളെ മിസ്സ് ചെയ്യുന്നുവെന്ന് ഇമ്മന്‍ എഴുതിയത് ഏറെ ചര്‍ച്ചയായിരുന്നു.ഇപ്പോള്‍ മോണിക്ക എഴുതിയ കുറിപ്പും വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.നിരവധി പേരാണ് മോണിക്കയുടെ കുറിപ്പ് ഷെയര്‍ ചെയ്തിരിക്കുന്നത്. നിരവധി പേര്‍ കമന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്.

മലയാള ചിത്രങ്ങളായ ഇസ്ര, വന്ദേമാതരം തുടങ്ങിയവക്കും ഡി ഇമ്മന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ തിരക്കുള്ള സംഗീത സംവിധായകനാണ് ഇമ്മന്‍. മികച്ച സംഗീത സംവിധായകനുള്ള ദേശീയ അവാര്‍ഡും തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.പാണ്ഡിരാജിന്റെ സംവിധാനത്തിലുള്ള സൂര്ജയ ചിത്രമായ ‘എതര്‍ക്കും തുനിന്തവനാ’ണ് ഡി ഇമ്മൻ സംഗീതം ചെയ്ത് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.മഹേഷ് മഹാദേവൻ എന്ന സംഗീത സംവിധായകന് ഒപ്പം 15 വയസു മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങിയതാണ് ഡി ഇമ്മൻ. ഗായകനായും അദ്ദേഹം പ്രശസ്തിയാര്‍ജ്ജിച്ചിട്ടുണ്ട്.

jiji

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago