ഷോക്കേറ്റ് പിടയുന്ന മൂന്നു പേരെ മരണത്തിൽ നിന്ന് രക്ഷിച്ച പത്ത് വയസുകാരൻ; താരമായി ദേവനന്ദ് എന്ന ഈ മിടുക്കൻ

ഒരു പത്തുവയസു കാരന്റെ സമയോചിതമായ ഇടപെടൽ മൂലം മൂന്ന് പേരുടെ ജീവനാണ് തിരിച്ച് ലഭിച്ചത്, അഞ്ചാം ക്ലാസിൽ പഠിക്കുന്ന ദേവനന്ദ് എന്ന മിടുക്കനാണ് രക്ഷകനായി എത്തിയത്, ദേവനന്ദ് ഇപ്പോൾ ആ നാട്ടിലെ താരം കൂടിയാണ് , വീട്ടിലെ ഇലക്ട്രിക്ക് ബൾബ് മാറ്റുന്നിടയെയാണ് മൂന്ന് പേർക്ക് ഷോക്കേറ്റ് പിടഞ്ഞത്, ശനിയാഴ്ചയാണ് വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം നടന്നത്, മുതുകുറ്റി എകെജി വായനശാലയ്ക്കു സമീപം ചാലിൽ വീട്ടിൽ ഷിബുവിന്റേയും പ്രജിഷയുടെയും പത്ത് വയസുള്ള മൂത്ത കുട്ടിയാണ് നന്ദൂട്ടൻ എന്ന് വിളിക്കുന്ന ദേവനന്ദ്

ചെമ്പിലോട് മുതുകുറ്റിയിലെ ചാലിൽ ഹൗസിൽ ഷിജിൽ, അമ്മ ഭാരതി അച്ഛൻ ലക്ഷ്മണൻ എന്നിവർക്കാണ് ഷോക്ക് ഏറ്റത്, സംഭവം ഇങ്ങനെ ഷിബുവിന്റെ സഹോദരൻ ഷിജിൽ വീടിന്റെ മുൻപിലുള്ള ബൾബ് അഴിച്ചുമാറ്റുന്നതിന് ഇടയിൽ വയറിന്റെ ജോയിൻറിൽനിന്ന് വൈദ്യുതാഘാതമേറ്റത്. ബൾബ് മാറ്റുനിനിടയിൽ സ്വിച്ച് ഓഫ് ചെയാൻ മറന്ന് പോവുകയായിരുന്നു, വൈദ്യുതാഘാതമേറ്റ് പിടയുന്ന മകൻ ഷിജിലിനെ രക്ഷിക്കാൻ ശ്രമിച്ച അമ്മ ഭാരതിക്കും ഷോക്കേൽക്കുകയായിരുന്നു, ഇരുവരെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷിജിലിന്റെ അച്ഛൻ ലക്ഷ്മണനും ഷോക്കേൽക്കുകയായിരുന്നു.

എന്നാൽ ഇതൊന്നും അറിയാതെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഷിജിലിന്റെ ജേഷ്ടൻറെ പുത്രൻ ദേവനന്ദ് ബഹളം കേട്ട് അവിടെ എത്തുകയും പിന്നിട് ഒട്ടും ആലോചിക്കാതെ ആ വീടിന്റെ മെയിൻ സ്വിച്ച് ഓഫാക്കുകയും ആണ് ഈ പത്തു വയസുള്ള ഈ മിടുക്കൻ ആദ്യം ചെയ്‌ത പ്രവൃത്തി . അതിന് ശേഷം ദേവനന്ദ് ബഹളം വെച്ച് തൊട്ടടുത്തുള്ള അയൽക്കാരെ വിളിച്ച് വരുത്തുകയാണ് ചെയ്‌തത്‌ , ലക്ഷ്മണനും ഭാരതിക്കും അവിടത്തെ ആരോഗ്യ പ്രവർത്തകർ പ്രഥമ ശുശ്രൂഷ നൽകി, എന്നാൽ ഷിജിലിനെ കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്‌തത്‌ , ഷിജിലിന്റെ വലതു കൈയുടെ ചെറുവിരൽ വൈദ്യുതാഘാതമേറ്റ് കരിഞ്ഞ നിലയിലാണ്, ദേവനന്ദിൻറെ സമയോചിതമായ ഇടപെടൽ മൂലമാണ് മൂന്ന് പേരുടെയും ജീവൻ തിരികെ കിട്ടിയത് എന്ന് തന്നെ പറയാം , മൗവഞ്ചേരി യുപി സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുകയാണ് ദേവനന്ദ്, നിരവതി പ്രമുകരാണ് വീട്ടിൽ വന്ന് ദേവനന്ദിനെ അഭിനന്ദിച്ചത്

x