ജീവന്റെ ജീവനായ സഹോദരൻ നഷ്ടപ്പെട്ടു എന്നത് ജീവിതതാളം തെറ്റിച്ചു , കണ്ണ് നിറയ്ക്കുന്ന അമൃത എന്ന പെൺകുട്ടിയുടെ കുറിപ്പ് ഇങ്ങനെ

കുട്ടിക്കാലം മുതൽ നമ്മുടെ ഒപ്പം കളിച്ചുവളർന്ന നമ്മുടെ സഹോദരങ്ങളെ നഷ്ടപ്പെട്ടാൽ നമുക്ക് എത്രത്തോളം വേദനയുണ്ടാകും ? ഒരു പക്ഷെ താങ്ങാൻ കഴിയാത്തതിലും അധികം എന്നാവും കൂടുതൽ പേരും മറുപടി പറയുക .. എന്നാൽ ആ ഒരു അവസ്ഥയിലൂടെ കടന്നു പോയവരോട് ചോദിച്ചാൽ അതിഭീകരം എന്നെക്കെയേ പറയാൻ സാധിക്കു , ഓർക്കാൻ ഒരിക്കലും ഇഷ്ടപെടാത്ത ദിനങ്ങൾ എന്ന് പറയുമ്പോഴും അവരുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടാകും .. അത്തരത്തിൽ തന്റെ ജീവന്റെ ജീവനായ സഹോദരനെ നഷ്ടപെട്ട അമൃത എന്ന സഹോദരിയുടെ കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയുടെ കണ്ണ് നിറയ്ക്കുന്നത് .. ഒരു നിമിഷം കണ്ണ് നിറയാതെ വായിക്കാനാവില്ല ഈ കുറിപ്പ് ..

എന്റെ ജീവന്റെ ജീവനായിരുന്നു മൂത്ത സഹോദരനായ രഞ്ജിത്ത് .. അവൻ സ്കൂൾ മാറി പഠിക്കാൻ പോകുമ്പോഴും വീട്ടിൽ നിന്നും മാറി നിൽക്കുന്ന ദിവസവും ഒക്കെ എനിക്ക് ഏറെ സങ്കടമായിരുന്നു .. അവനും അങ്ങനെ തന്നെ .. ഞങ്ങളുടെ ബന്ധം അത്തരത്തിൽ ആഴത്തിലായിരുന്നു ..സ്കൂളിലും കോളേജുകളിലും രഞ്ജിത്തിന്റെ സഹോദരി എന്ന പേരിലാണ് ഞാൻ അറിയപ്പെട്ടിരുന്നത് .. അതിൽ എനിക്ക് ഒരുപാട് സന്തോഷവും കുറച്ചൊക്കെ അഹങ്കാരവും മറ്റുള്ളവരുടെ മുന്നിൽ ഞാൻ കാണിച്ചിട്ടുണ്ട് ..അവൻ എല്ലാവരുടെയും മുന്നിൽ അത്രക്ക് സ്റ്റാറായിരുന്നു , എനിക്ക് അവൻ സൂപ്പർ ഹീറോയും .. ഒരു നിമിഷം പോലും അവനെ കാണാതിരിക്കാൻ എനിക്ക് സാധിക്കുമായിരുന്നില്ല .. തമാശകൾ കൊണ്ടും സ്നേഹം കൊണ്ടും അവൻ എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു .. ഒരിക്കൽ അവന് ചിക്കൻഫോക്സ് പിടിപെട്ടു .. അവനെ കാണാൻ എന്നെ വിലക്കിയങ്കിലും ഒരു ജനലിനു അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് ഞങ്ങൾ സംസാരിച്ചു , അവനെ പിരിയുക എന്നത് എന്നെ സംബന്ധിച്ചടത്തോളം മരിക്കുന്നതിന് തുല്യമായിരുന്നു ..

അത്രക്ക് ആഴത്തിൽ ഞങ്ങൾ ഇരുവരും സ്നേഹിച്ചു .. ഞങ്ങളുടെ സഹോദരി സഹോദര ബന്ധത്തിൽ ബന്ധുക്കൾക്ക് പോലും അസൂയ തോന്നിയിരുന്നു ..പക്ഷെ എല്ലാം തകിടം മറിയാൻ അധികം സമയം വേണ്ടി വന്നില്ല .. അവനു 24 വയസ് പൂർത്തിയാകാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ അവനു ഒരു ബൈക്ക് ആസിഡെന്റ് സംഭവിച്ചു .. അവൻ മ, രിച്ചു എന്നത് എന്നിക്ക് വിശ്വസിക്കാനും ഉൾക്കൊള്ളാനും സാധിച്ചില്ല .. എന്റെ കാലുമുതൽ തലവരെ ഒരു മരവിപ്പ് മാത്രമായിരുന്നു .. തൊണ്ടയിൽ വലിയൊരു തിരമാല വന്നു അലയടിക്കുന്നത് പോലെ ഒന്ന് കരയാൻ പോലുമാവാതെ വീർപ്പുമുട്ടിയ അവസ്ഥ അത് അനുഭവിച്ചവർക്കേ മനസിലാകൂ .. അവൻ ഇനിയില്ലലോ എന്നൊരു ചിന്ത വരുമ്പോൾ എല്ലാം എന്റെ ഹൃദയം പൊട്ടുന്ന വേദന തോന്നി .. അവനെ രാത്രി 11 മണിയോടെ വീട്ടിൽ കൊണ്ടുവന്നു , അവന്റെ തലയിൽ തലോടി നേരം വെളുക്കുവോളം ഞാൻ പ്രാർത്ഥിച്ചു അത്ഭുതങ്ങൾ സംഭവിക്കണേ അവനു ജീവൻ തിരികെ നല്കണേ എന്നൊക്കെ .. അവനോട് കണ്ണ് തുറക്കാൻ പല തവണ ഞാൻ കരഞ്ഞു പറഞ്ഞു , എന്റെ കണ്ണീർ കാണാൻ അവനു ഒരിക്കലും ഇഷ്ടമുണ്ടായിരുന്നില്ല .. എന്നിട്ടും അവൻ കണ്ണ് തുറന്നില്ല ..ആറടി നീളമുള്ള അവൻ ഒരുപിടി ചാരമായി കയ്യിൽ കിട്ടിയപ്പോൾ എന്റെ ഹൃദയവും ശരീരവും ആരോ പച്ചക്ക് വലിച്ചുകീറിയ വേദന ഞാൻ അറിഞ്ഞു ,

അതുവരെ കരയാത്ത ഞാൻ ഉച്ചത്തിൽ അലറിവിളിച്ചു കരഞ്ഞു .. അവന്റെ വിയോഗം എന്നെ വല്ലാത്ത അവസ്ഥയിൽ കൊണ്ടുചെന്നു .. അമ്മയും അച്ഛനും അവനെയോർത്ത് കരയുന്നത് കാണാൻ എനിക്ക് കഴിഞ്ഞില്ല .. അതുകൊണ്ട് പകൽ മുഴുവൻ ഉറങ്ങി രാത്രിയിൽ ഉണർന്നിരിക്കുന്ന ഒരു സ്വഭാവം ഞാൻ തുടങ്ങി .. രാത്രിയിൽ അവനെയോർത്തു ഒരുപാട് കരഞ്ഞു ..ജീവിതം അവസാനിച്ചു എന്ന രീതിയിൽ നിൽക്കുമ്പോഴാണ് വീണ്ടും ജീവിതത്തിൽ മട്ട്ടൊരു വഴിത്തിരിവ് ഉണ്ടാകുന്നത് .. ചുമ്മാ സമയം കരഞ്ഞു തീർത്തിരുന്നു എന്റെ അരുകിൽ സുഹൃത്ത് സമ്മാനങ്ങൾ പൊതിയാൻ സഹായത്തിനു എത്തുന്നത് .. ശ്രെധ പിന്നെ അതിലേക്ക് തിരിഞ്ഞപ്പോൾ കുറച്ചൊക്കെ മനസിന് സമാദാനം ലഭിച്ചു .. അവൾ കരുതിയത് ഇത്രയും സമ്മാനം പൊതിയുന്നതിന് ഞാൻ പൈസ വാങ്ങും എന്നായിരുന്നു എന്നാൽ ഞാൻ പൈസ വാങ്ങിയില്ല , അപ്പോഴാണ് എങ്കിൽ പിന്നെ ഇത് ഒരു ജോലിയായി നോക്കിക്കൂടെ എന്ന് .. അത് ഞാൻ ആലോചിച്ചു , നല്ലൊരു തീരുമാനം എടുത്തു..

സഹോദരന്റെ പേരിൽ ഞാൻ ഒരു ബിസിനസ് തുടങ്ങി , കുറെ പേര് ഇനി കളിയാക്കി ഞാൻ അതൊന്നും സ്രെധിച്ചില്ല .. ഇപ്പോൾ 8 വർഷമായി എന്റെ ബ്രാൻഡിൽ ഞാൻ സമ്മാനങ്ങൾ പൊതിയുവാനുള്ള വസ്തുക്കൾ വിൽക്കുന്നു .. എന്റെ മാതാപിതാക്കൾ എന്റെ മാറ്റത്തിൽ സന്തോഷിച്ചു .. അങ്ങേ ലോകത്തിരുന്ന് അവനും എന്നെയോർത്തു സന്തോഷിക്കുന്നുണ്ടാകും , ഉറപ്പ് .. ഇതായിരുന്നു അമൃതയുടെ അമൃത കുറിപ്പ് .. ഒരു നിമിഷം കണ്ണ് നിറയുകയും ചങ്കിൽ ഒരു വേദന നൽകുകയും ചെയ്‌തെങ്കിലും ഏതൊരു അവസ്ഥയിൽ നിന്നും സങ്കടത്തിൽ നിന്നും നമ്മൾ കരകയറണം എന്ന് അനുഭവത്തിൽ നിന്നും അമൃത സൂചിപ്പിക്കുന്നു ..

x