സ്മിജയെ തേടിയെത്തി വീണ്ടും ഭാഗ്യദേവത ; അന്ന് കടം പറഞ്ഞ ടിക്കെറ്റിന്‌ ഒന്നാം സമ്മാനം ഇപ്പോഴിതാ രണ്ടാം സമ്മാനം

ഭാഗ്യദേവത ഇപ്പോള്‍ ലോട്ടറി ഏജന്റ് സ്മിജയുടെ കൂടെത്തന്നെയുണ്ടെന്ന് നമുക്ക് ഉറപ്പിച്ച് പറയാം. വെറുതെ പറയുന്നതല്ല. കാര്യമുണ്ട്… ആലുവ സ്വദേശിനിയായ ലോട്ടറി ഏജന്റ് ആണ് സ്മിത. കഴിഞ്ഞ കൊല്ലത്തെ സമ്മര്‍ ബമ്പര്‍ സമ്മാനം സ്മിജ വിറ്റ ടിക്കറ്റിന് ആയിരുന്നു. വിറ്റത് എന്നത് പറയാന്‍ പറ്റുമോ എന്ന് ചോദിച്ചാല്‍ ഇല്ല. കാരണം എന്തെന്നാല്‍, പണം നല്‍കാതെ പറഞ്ഞ് വെച്ച ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. തുടര്‍ന്ന് പറഞ്ഞ് വെച്ചയാള്‍ക്ക് തന്നെ സ്മിജ ടിക്കറ്റ് കൈമാറി. ഇത് പുറത്ത് വന്നതോടെ സ്മിജയുടെ നല്ല മനസ്സിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത് .

ഇത്തവത്തെസമ്മര്‍ ബമ്പര്‍ സമ്മാനം അടിച്ചിരിക്കുനനതും സ്മിത വിറ്റ ടിക്കറ്റിനാണ്. ഇക്കറിയും ഭാഗ്യദേവത തെറ്റിച്ചില്ല. പറഞ്ഞ് വെച്ച ടിക്കറ്റിന് തന്നെയാണ് ഇത്തവണ ലോട്ടറി അടിച്ചിരിക്കുന്നത്. 25 ലക്ഷം രൂപയാണ് സമ്മാനം. സമ്മാനം അടിച്ചിരിക്കുന്നത് സുബറാവു പത്മയ്ക്കാണ്. ഹൈദരാബാദില്‍ താമസിക്കുന്ന തമിഴ്‌നാട്‌
സ്വദേശിനിയാണിവര്‍. പറഞ്ഞു വെച്ചിരിക്കുന്ന ഈ ഭാഗ്യ ടിക്കറ്റുമായി സുബറാവു പത്മയെ കാത്തിരിക്കുകയാണ് സ്മിജ.

ഒരു വര്‍ഷം മുമ്പത്തെ സമ്മര്‍ ബമ്പര്‍ ടിക്കറ്റാണ് ആലുവ കീഴ്മാട് പാലച്ചുവട് ചന്ദ്രന്‍ , സ്മിജയോട് ഫോണിലൂടെ കടം പറഞ്ഞ് വാങ്ങിയത്. ഈ ടിക്കറ്റിന് ബമ്പര്‍ അടിക്കുകയും സ്മിജ ടിക്കറ്റ് ചന്ദ്രന് കൈമാറുകയും ചെയ്തു. അതോടെ സ്മിജ വാര്‍ത്താ കോളങ്ങളില്‍ ഇടം നേടി. അങ്ങനെയാണ് സുബറാവു പത്മ, സ്മിജയെ തേടിയെത്തിയത്. ആലുവ രാജഗിരി ആശുപത്രിക്ക് മുന്നിലെ സ്മിജയുടെ ടിക്കറ്റ് കൗണ്ടറില്‍ നേരിട്ടെത്തി പരിചയപ്പെടുകയും നിരന്തരം ഫോണിലൂടെ ടിക്കറ്റ് എടുക്കുകയും ചെയ്തിരുന്നു. ദൈനം ദിന ടിക്കറ്റുകളും ബമ്പര്‍ ടിക്കറ്റുകളും സുബറാവു പത്മ എടുത്തിരുന്നു. ഓണ്‍ലൈനായാണ് പണം നല്‍കാറ്.

 

സ്മിജ ടിക്കറ്റ് സൂക്ഷിക്കും.ഇതിനിടയില്‍ ലഭിച്ച സമ്മാനങ്ങളുടെ തുക സസുബറാവു പത്മയ്ക്ക് സ്മിജ നല്‍കിയിരുന്നു. അപ്രതീക്ഷിതമായാണ് സമ്മര്‍ ബമ്പറിന്റെ രണ്ടാം സമ്മാനവും സ്മിജയെ തേടിയെത്തിയത്. ടിക്കറ്റ് പണം ബുക്ക് ചെയ്ത സുബറാവു പത്മ വരുന്നതും കാത്തിരിക്കുകയാണ് ഇപ്പോള്‍ സ്മിജ. രാജഗിരി ആശുപത്രിക്ക് മുന്നില്‍ വര്‍ഷങ്ങളായി ടിക്കറ്റ് വില്‍ക്കുകയാണ് സ്മിജ. കാക്കനാട് സര്‍ക്കാര്‍ പ്രസ്സില്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്നു ഭര്‍ത്താവ് രാജേശ്വരനും സ്മിജയും. മൂത്ത മകന്റെ ചികിത്സയ്ക്കായി ലീവെടുത്തതിനെ തുടര്‍ന്ന് ഇവര്‍ക്ക് ജോലി നഷ്ടപ്പെടുകയായിരുന്നു. പിന്നീടാണ് ലോട്ടറി കച്ചവടത്തിലേക്ക് തിരിയുന്നത്. സ്മിയ്ക്ക് രണ്ട് മക്കളുണ്ട്. ജഗത്തും ലുഖൗദുമാണ് മക്കള്‍.

x