Viral News

ലിനി… നിന്‍റെ ഓർമ്മകൾക്കും നിന്നിലെ അമ്മ മനസ്സിനും മരണമില്ല, ഇന്ന് ഞങ്ങൾ തനിച്ചല്ല, ഒരു പാതിയുടെ കരുതലും സ്നേഹവും വാത്സ്യല്യവും കൂട്ടുണ്ട്; ലിനിയുടെ ഓർമ്മദിനത്തിൽ സജീഷ്

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ വൈറസിനെതിരെ പോരാടി രക്തസാക്ഷിയായ സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് ഇന്ന് അഞ്ച് വർഷം പൂർത്തിയാവുകയാണ്. 2018 മെയ് 21നായിരുന്നു കേരളക്കരയെ ഞെട്ടിച്ച നിപ വൈറസിന് മുന്നിൽ ലിനി കീഴടങ്ങുന്നത്. പേരാമ്പ്ര താലൂക് ആശുപത്രിയില്‍ നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയായിരുന്നു സിസ്റ്റർക്ക് വൈറസ് ബാധയേൽക്കുന്നത്. മരണക്കിടക്കയിൽ ലിനി മക്കളെക്കുറിച്ച് ഭർത്താവായിരുന്ന സജീഷിന് എഴുതിയ കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞവർഷം ഏപ്രിലിലാണ് സജീഷ് ലിനിയുടെ മക്കൾക്ക് കൂട്ടായി പ്രതിഭയെ ജീവിതത്തിലേക്ക് കൂട്ടുന്നത്. ഇന്ന് ലിനിയുടെ ഓർമ്മദിനത്തിൽ ഹൃദയസ്പർശിയായ കുറുപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സജീഷും പ്രതിഭയും.



ഒരു പാതിയുടെ കരുതലും സ്നേഹവും എനിക്കും, അമ്മയുടെ മാതൃസ്നേഹവും വാത്സ്യല്യവും നമ്മുടെ മക്കൾക്കും കിട്ടുന്നുണ്ടെന്നാണ് ഓർമ്മദിനത്തിൽ സജീഷ് ലിനിയോടായി പറയുന്നത്. ‘ലിനി… നീ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട്‌ അഞ്ച്‌ വർഷം തികയുന്നു. ഇന്ന് ഞങ്ങൾ തനിച്ചല്ല…. ഒരു പാതിയുടെ കരുതലും സ്നേഹവും എനിക്കും, ഒരു അമ്മയുടെ മാതൃസ്നേഹവും വാത്സ്യല്യവും നമ്മുടെ മക്കൾക്കും കിട്ടുന്നുണ്ട്‌. നീ തന്ന അളവിൽ കുറയാതെ ഇന്ന് ഞങ്ങൾ അത്‌ അനുഭവിക്കുന്നുണ്ടെങ്കിൽ ‌നിന്‍റെ നിഴൽ കാവലായ് ഞങ്ങളുടെ കൂടെ ഉളളത്‌ കൊണ്ട്‌ മാത്രമാണ്‌. മെയ്‌ 21 വേർപാടിന്‍റെ ഓർമ്മദിനം’ ലിനിയുടെ ചിത്രത്തോടൊപ്പം സജീഷ് ഫേസ്ബുക്കിൽ കുറിച്ചു.

ലിനിയുടെ ഓർമ്മകൾക്കും അമ്മ മനസിനും മരണമില്ലെന്നാണ് സജീഷിന്‍റെ ഭാര്യ പ്രതിഭ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. അതുകൊണ്ട്‌ തന്നെ നമ്മുടെ മക്കൾ ഇന്ന് തനിച്ചല്ലെന്നും പ്രതിഭയുടെ കുറിപ്പിലുണ്ട്. ലിനിയും മക്കളും ഒരുമിച്ചുള്ള ചിത്രങ്ങളും, താനും ലിനിയുടെ മക്കളും ഒരുമിച്ചുള്ള ചിത്രങ്ങളും ചേർത്ത് ഉണ്ടാക്കിയ വീഡിയോ പങ്കുവെച്ചാണ് പ്രതിഭയുടെ അനുസ്മരണ കുറിപ്പ്. മക്കൾക്ക് സ്നേഹവും വാത്സല്യവും കരുതലും കൊടുക്കാൻ അമ്മയായ്‌ ഞാൻ കൂടെ ഉണ്ടെന്നും പ്രതിഭ പറയുന്നു.



നമ്മുടെ മക്കൾ എന്നെ അമ്മ എന്ന് വിളിക്കുമ്പോൾ എന്നിലവർ നിന്നെ തന്നെ ആണ്‌ കാണുന്നതെന്നും പ്രതിഭ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നുണ്ട്. ‘ലിനി… നിന്‍റെ ഓർമ്മകൾക്കും നിന്നിലെ അമ്മ മനസ്സിനും മരണമില്ല. അതുകൊണ്ട്‌ തന്നെ നമ്മുടെ മക്കൾ ഇന്ന് തനിച്ചല്ല. സ്നേഹവും വാത്സല്യവും കരുതലും കൊടുക്കാൻ അമ്മയായ്‌ ഞാൻ കൂടെ ഉണ്ട്‌. നമ്മുടെ മക്കൾ എന്നെ അമ്മ എന്ന് വിളിക്കുമ്പോൾ എന്നിലവർ നിന്നെ തന്നെ ആണ്‌ കാണുന്നത്‌. എണ്ണിത്തിട്ടപ്പെടുത്തിയ ദിവസങ്ങളുടെയോ വർഷങ്ങളുടെയോ കണക്കുകൾ വേണ്ട നിന്നെ ഓർമ്മിക്കാൻ. കാരണം നീ ഞങ്ങളിൽ ഒരാളായി കൂടെ തന്നെ ഉണ്ട്‌. കാവലായ്‌’.

കൊയിലാണ്ടിക്കാരിയായ പ്രതിഭയാണ് ലിനിയുടെ മക്കൾക്ക് അമ്മയായി സജീഷിന്‍റെ ജീവിതത്തിലേക്ക് കടന്ന് വന്നത്. വിവാഹ മോചിതയായിരുന്ന പ്രതിഭയ്ക്ക് ഒരു മകളുമുണ്ട്. പ്രതിഭയെ മക്കൾ അമ്മേയെന്നാണ് വിളിക്കുന്നതെന്ന് സജീഷ് വിവാഹ സമയത്ത് സമയം മലയാളത്തോട പ്രതികരിച്ചിരുന്നു. വിവാഹ വാർത്ത പങ്കുവെച്ചപ്പോൾ മന്ത്രിമാർ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ ഇരുവർക്കും ആശംസകളുമായി എത്തിയിരുന്നു. മക്കളുടെ വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago