തായ്‌ലൻഡിലെ വമ്പൻ ഹോട്ടലിൽ കോടികൾ പൊടിച്ചൊരു ഹണിമൂൺ ; വൈറലായ ചിത്രങ്ങളും വിഡിയോയും കാണാം

ഇന്ത്യ ഒന്നാകെ വലിയ രീതിയിൽ ഉറ്റു നോക്കുകയും, സമൂഹ മാധ്യമങ്ങൾ ദിവസങ്ങളോളം കൊണ്ടാടുകയും ചെയ്ത വിവാഹങ്ങളിൽ ഒന്നായിരുന്നു തെന്നിന്ത്യൻ താര സുന്ദരി നയൻതാരയുടേതും, സംവിധായകനും, നിർമാതാവുമായ വിഘ്‌നേഷ് ശിവന്റേതും. നയൻതാരയുടെയും, വിഘ്‌നേഷ് ശിവൻ്റെയും വിവാഹ വിശേഷങ്ങളൾക്ക് പിന്നാലെ ഇരുവരും പങ്കുവെച്ച ചിത്രങ്ങൾക്കും, വീഡിയോകൾക്കും വലിയ രീതിയിലുള്ള സ്വീകാര്യത ലഭിച്ചിരുന്നു. കല്യാണ ആഘോഷങ്ങളുടെയും, യാത്രകളുടയുമെല്ലാം വിശേഷങ്ങൾ തങ്ങളുടെ ആരാധകർക്കായി ഇരുവരും പങ്കുവെച്ചിരുന്നു. എന്നാൽ വലിയ രീതിയിൽ തങ്ങളുടെ ചിത്രങ്ങൾ രണ്ടുപേരും പുറത്തു വിട്ടിരുന്നില്ല. നീണ്ട നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരാകാൻ പോകുന്നു എന്ന വാർത്ത വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ തങ്ങളുടെ വിവാഹത്തിന് ശേഷം മധു- വിധു ആഘോഷിക്കുവാനായി വിഘ്‌നേഷും, നയൻതാരയും തായ്ലാൻഡിലേയ്ക്ക് പറന്നിരിക്കുകയാണ്. വിവാഹം കഴിഞ്ഞതതിന് പിന്നാലെ എവിടെയാണ് ഹണിമൂൺ ? സ്ഥലങ്ങൾ പ്ലാൻ ചെയ്തോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ചിരിച്ചുകൊണ്ട് , മറുപടി പറയാൻ തയ്യാറാകാതെ ഇരുവരും പിന്മാറുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ട്കളിലൂടെ ചില ചിത്രങ്ങൾ ഇരുവരും പങ്കുവെച്ചിരുന്നെങ്കിലും എവിടെയാണ് തങ്ങളുള്ളതെന്ന് എടുത്തു പറയുകയോ, വെളിപ്പെടുത്തുകയോ ചെയ്തിരുന്നില്ല. പക്ഷേ ചിത്രങ്ങൾ കണ്ടതിന് പിന്നാലെ നയനും, വിക്കിയും ഹണിമൂൺ ആഘോഷിക്കുന്നത് തായ്‌ലന്‍ഡിൽ വെച്ചാണെന്ന് ആരാധകർ സ്വയം കണ്ടെത്തുകയായിരുന്നു.

മനോഹരമായ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം തായ്‌ലൻഡിൽ നിന്നും നയൻതാരയും, വിഘ്‌നേഷും പങ്കുവെച്ചിരിക്കുന്നത്. മഞ്ഞ ഉടുപ്പിൽ അതീവ സുന്ദരിയായി സിംപിൾ ലുക്കിലാണ് നയൻതാര. പ്രകൃതിയുടെ മനോഹരതിത ചിത്രത്തിൽ പ്രകടമാകുന്നത് പോലെ ഇരുവരുടെയും പ്രണയാർദ്രമായ നിമിഷങ്ങളും ചിത്രത്തിൽ കാണാൻ സാധിക്കുന്നുണ്ട്. ശാന്ത സുന്ദരമായ സ്ഥലത്ത് നയൻതാര തനിയെ ഇരിക്കുന്നതും, വിഘ്‌നേഷും, നയൻതാരയും ഒരുമിച്ചുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. പകർത്തിയ ചിത്രങ്ങളിലെല്ലാം ഇരുവരും വളരെ സന്തോഷത്തിലാണ്.

ആരാണ് ചിത്രം പകർത്തിയതെന്നും, മനോഹരം, ജീവിതം ആസ്വദിക്കൂ , അടിച്ചു പൊളിക്കൂ തുടങ്ങി നിരവധി വ്യത്യസ്തമായ കമെന്റുകളാണ് ഫോട്ടോയ്ക്ക് താഴെ ആരാധകരുടെ ഭാഗത്ത് നിന്നും വന്നിരിക്കുന്നത്. തായ്‌ലന്‍ഡിലെ ‘ദി സിയം’ എന്ന ഹോട്ടലിലാണ് ഇരുവരും താമസിക്കുന്നത്. നയൻതാരയും,വിഘ്‌നേഷും തായ്‌ലന്‍ഡിൽ നിന്നുള്ള സെൽഫിയും പങ്കുവെച്ചിട്ടുണ്ട്. എത്ര ദിവസം വരെ ഹണിമൂൺ ആഘോഷങ്ങൾക്കായി ഇവിടെ കാണുമെന്നോ, എന്ന് തായ്ലാൻഡിൽ നിന്ന് തിരിക്കുമെന്നതിനെ സംബന്ധിച്ചോ ഇരുവരും ഇതുവരെയും ഒന്നും പ്രതികരിച്ചിട്ടില്ല.

ജൂണ്‍ – 9 നായിരുന്നു നയന്‍താരയുടെയും, വിഘ്‌നേഷിൻ്റെയും വിവാഹം. മഹാബലിപുരത്തെ ആഡംബര റിസോര്‍ട്ടില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. രജനികാന്ത്, കമല്‍ ഹാസന്‍, സൂര്യ, രാധിക ശരത്കുമാര്‍, ഷാരൂഖ് ഖാന്‍ തുടങ്ങി സിനിമ രംഗത്തെ ഒട്ടേറെ പ്രമുഖ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. വിവാഹത്തിന് പിന്നാലെ സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് നയൻതാരയും, വിഘ്‌നേഷും വ്യക്തമാക്കിയിരുന്നു.  മലയാളത്തില്‍ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡാണ് നയന്‍താരയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

x