ഞാൻ എന്റെ മക്കളെ കച്ചവടത്തിനല്ല വെച്ചേക്കുന്നത് എന്നവരോട് പറഞ്ഞു ; ആറ് ഡോക്റ്റർമാരുടെ ഉമ്മ പറയുന്നു

ഒരു ചെറിയ പനിയോ തലവേദനയോ വന്നാൽ മരുന്ന് വാങ്ങി കഴിക്കുന്നവരാണ് നമ്മളിൽ പലരും. അല്ലെങ്കിൽ അസുഖം മാറുന്നത് വരെ ആശുപത്രി കയറിയിറങ്ങി കുഴയും. എന്നാൽ താഴെവയൽ പുതിയോട്ടിൽ വീട്ടിൽ സൈന ഒന്ന് വിളിച്ചാൽ ആറ് ഡോക്ടർമാർ പറന്ന് വീട്ടിലെത്തും. ഇത് കേൾക്കുമ്പോൾ നമ്മളിൽ പലരും വിചാരിക്കും സൈന ഒരു വിഐപി ആണെന്ന് എന്നാൽ അല്ല ഒരു സാധാരണ വീട്ടമ്മയാണ് സൈന. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ തളരാതെ മുന്നോട്ട് പോയ അഞ്ചാം ക്ലാസ്സുകാരി വീട്ടമ്മയുടെ കഥയാണിത്. ആറു പെൺമക്കളെയും പഠിപ്പിച്ച്‌ ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ. സൈനയുടെ ആറു പെൺമക്കളും ഡോക്ടറന്മാരാണ്.

ബാപ്പയുടെ പെങ്ങളുടെ മകൻ കൂടിയായ അഹമ്മദ് കുഞ്ഞമ്മദ് കുട്ടിയുടെ കയ്യും പിടിച്ച് സൈന കയറി വരുമ്പോൾ അഞ്ചാം ക്ലാസ്സിൽ നിന്ന് പഠിത്തം നിർത്തേണ്ടി വന്ന സങ്കടമായിരുന്നു കൂട്ട്. തന്റെ ജീവിതത്തെപ്പറ്റി സൈന പറയുന്നതിങ്ങനെ, മൂപ്പർക്കന്ന് മദ്രാസ്സിൽ ബിസ്സിനസ്സായിരുന്നു. കല്യാണം കഴിഞ്ഞു കുറച്ചായപ്പോൾ ഞങ്ങൾക്കൊരു മോൾ ജനിച്ചു. അത് കഴിഞ്ഞ് മൂപ്പര് ഖത്തറിലേക്ക് പോയി. അവിടൊരു പെട്രോളിയം കമ്പനിയിൽ ജോലി ലഭിച്ചു. ഞങ്ങളെയും അങ്ങോട്ട് കൊണ്ട് പോകാമെന്ന് പറഞ്ഞാണ് പോയത്. അതോടെ ഞാൻ മനസ്സിൽ കുറെ കിനാവ് കണ്ടു. ആദ്യത്തെ അങ്കലാപ്പും പരിഭ്രമവും മാറിയതോടെ സൈന കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു. ഭർത്താവ് കുഞ്ഞമ്മദ് കുട്ടിക്ക് പെട്രോളിയം കമ്പനിയിലായിരുന്നു ജോലിയെങ്കിലും വായനയും പുസ്തകങ്ങളുമായിരുന്നു മൂപ്പരുടെ ലഹരി.

പൊതുവിജ്ഞാനം ധാരാളമുള്ള ആളാണ്. എപ്പോഴും വായിക്കും. ഇടയ്ക്കൊരു ആൺകുട്ടിയെ മോഹിച്ചിരുന്നെങ്കിലും സൈനക്ക് പിറന്നതെല്ലാം പെൺകുട്ടികൾ. മൂത്തവൾ ഫാത്തിമ, രണ്ടാമത്തവൾ ഹാജറ, മൂന്നാമത് ആയിഷ, നാലാമത് ഫായിസ, അഞ്ചാമത് രഹ്നാസ്, ഏറ്റവും ഇളയവൾ അമീറ. പ്രസവിക്കുമ്പോൾ നാട്ടിലെ പെണ്ണുങ്ങൾ പറയുമായിരുന്നു അവളീ പെൺകുട്ടികളെയൊക്കെ എങ്ങനെ വളർത്തുമെന്ന് . എനിക്ക് പെൺകുട്ടികൾ ആയിപോയല്ലോ എന്ന് ഒരു ചിന്ത ഒരിക്കലുമുണ്ടായിട്ടില്ല. മക്കൾ നന്നായി പഠിപ്പിക്കണമെന്നും അവരെ നന്നായി പഠിപ്പിക്കണമെന്ന് വാശിയായിരുന്നു. മക്കളെ പഠിപ്പിക്കണമെന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യവും സന്തോഷവും.

നമ്മൾ ചെയ്യുന്ന ജോലികൊണ്ട് സമൂഹത്തിന് എന്തെങ്കിലും ഗുണം വേണം. അതിന് പറ്റിയൊരു തൊഴിലാണ് വൈദ്യവൃത്തിയെന്ന് ഉള്ളിൽ പതിഞ്ഞിരുന്നു. മക്കളെയെല്ലാം ഡോക്ടർമാരാക്കുക എന്ന ലക്ഷ്യത്തിൽ ഇരുവരും ഒരു മെയ്യായി ഉറച്ചു നിന്നുവെന്നും സൈന പറയുന്നു. മുപ്പത് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സൈനയും കുഞ്ഞഹമ്മദ് കുട്ടിയും നാട്ടിലെത്തുമ്പോൾ മൂത്തവർ രണ്ടു പേരും ഡോക്ടർന്മാരായിരുന്നു. ഡോ ഫാത്തിമയും ഡോ ഹാജറായും. മൂന്നാമത്തെയും മാലാമത്തേയും മക്കൾ എംബിബിഎസ്‌ പഠനത്തിലും. ആ സമയത്താണ് സൈനയുടെ ജീവിതത്തിൽ ഏറ്റവും വലിയ ദുരന്തമുണ്ടാകുന്നത് .

നാട്ടിലെത്തി രണ്ട് വര്ഷം കഴിഞ്ഞു കാണും കുഞ്ഞഹമ്മദ് കുഞ്ഞിന് നെഞ്ച് വേദന വന്നു. പിന്നാലെ അദ്ദേഹം പോയി. ജീവിതത്തിലെ ഏറ്റവും വലിയ ശക്സ്തി നഷ്ടപ്പെട്ട വേദനായി സൈന തരിച്ചു നിന്നു. ആ ആഘാതം അവർക്ക് എളുപ്പം മറികടക്കാൻ സാദിക്കുന്നതായിരുന്നില്ല. അദ്ദേഹം പോകുമ്പോൾ രണ്ട മക്കളുടെ വിവാഹമേ കഴിഞ്ഞിട്ടുള്ളൂ. ബാക്കിയുള്ളവർ പഠിക്കുന്നു. എന്നിട്ടും ഭർത്താവിന്റെയും തന്റെയും സ്വപ്‌നങ്ങൾ മുന്നോട് കൊണ്ട് പോകാനുള്ള ആവേശം സൈനയിൽ ബാക്കിയുണ്ടായിരുന്നു. ദാമ്പത്യ ജീവിതത്തിലെ നല്ല ഓർമകളും സൈനക്ക് കൂട്ടായി.

ഇപ്പോൾ സൈനയുടെ മക്കളിൽ മൂത്തവർ നാലുപേരും ഡോക്ടർമാരാണ്. ഇളയ മകൾ അമീറ ഒന്നാംവർഷ എംബിബിഎസിന് പഠിക്കുന്നു. മക്കളുടെ വിവാഹത്തെക്കുറിച്ചൊന്നും സൈനക്ക് ടെൻഷൻ ഇല്ല. സ്ത്രീധനം ചോദിച്ച് വരുന്നവരെ നമുക്ക് വേണ്ട എന്ന കുഞ്ഞമ്മദ് കുട്ടിയുടെ തിയറി തന്നെയാണ് അക്കാര്യത്തിലും സൈനയുടെ പാഠപുസ്തകം. ”സ്ത്രീകൾ സ്വപ്‌നങ്ങൾ പേറുന്ന തുമ്പികളാകണം. അതിരില്ലാതെ ആകാശത്ത് പാറിപ്പറക്കുന്ന തുമ്പികൾ .ഇതല്ലാതെ മറ്റെന്താവാൻ ” സൈന പറയുന്നു.

x