“സഹായിക്കാൻ എന്ന വ്യാജേനെ എത്തിയവർ എന്നെയും അമ്മയെയും മോശമായി സ്പർശിച്ചു ”, പെൺകുട്ടിയുടെ കണ്ണ് നിറയ്ക്കുന്ന കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ ലോകം

“ഡോക്ടർ പറഞ്ഞു അമ്മയ്ക്ക് ഭക്ഷണം നൽകേണ്ട അമ്മ മരിച്ചോട്ടെ .. ഡോക്ടറുടെ വാക്കുകൾ ഞെട്ടലോടെയാണ് ഞാനും അച്ഛനും കേട്ടത് ” സ്വന്തം ‘അമ്മ മരണത്തോട് മല്ലടിച്ചു ജീവിതത്തിലേക്ക് ഇകെ എത്തും എന്ന പ്രതീക്ഷയിൽ കഴിയുന്ന ഞങ്ങൾക്ക് ചങ്കിൽ കത്തി കുത്തിയിരിക്കുന്ന വേദനയായിരുന്നു .. മാതൃദിനത്തിൽ അമ്മയെക്കുറിച്ചുള്ള നിരവധി പോസ്റ്റുകൾ ഓരോ മക്കളും ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും പങ്കുവെക്കുമ്പോൾ ദേവൻഷി എന്ന പെൺകുട്ടിയും തന്റെ അമ്മയെക്കുറിച്ചുള്ള കണ്ണ് നിറയ്ക്കുന്ന കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു .. ഒരു നിമിഷം ഏവരെയും കണ്ണീരിലാഴ്ത്തുന്ന കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ് .. ദേവൻഷിയുടെ കുറിപ്പ് ഇങ്ങനെ ;

ഇന്നും ഞാൻ ആ ദിവസം ശരിക്കും ഓർക്കുന്നുണ്ട് , ഒരിക്കലും മറക്കാനാവാത്ത ദിവസമായി ഇന്നും എന്റെ മനസ്സിൽ ആ ദിവസം വ്യക്തമാണ് ..അതൊരു ദീപാവലി അവധി ദിവസമായിരുന്നു .. ഹോസ്റ്റലിൽ നിന്നും വീട്ടിലേക്ക് എത്തുന്നതിനുള്ള ത്രില്ലിലായിരുന്നു ഞാൻ .. അച്ഛന്റെയും അമ്മയുടെയും കൂടെ കുറച്ചു ദിവസം അടിച്ചുപൊളിക്കാനുള്ള സമയം .. അങ്ങനെ ഏറെ പ്രതീക്ഷയോടെ ഞാൻ വീട്ടുകാരെയും കാത്തിരുന്നു .. അമ്മയാണ് എന്നെ കൂട്ടാൻ വന്നത് .. അമ്മയും ഞാനും വീട്ടിലേക്ക് യാത്രയായി , പോകുന്ന വഴി ഒരു കഫെയിൽ കയറുകയും ചെയ്തു.. കഫെയുടെ പടികൾ അമ്മയ്ക്ക് മുന്നേ ഞാൻ ഓടിക്കയറി .. വലിയ ശബ്‌ദം കേട്ട് ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ ‘അമ്മ കാൽ വഴുതി വീണിരിക്കുന്നു .. വെപ്രാളത്തിൽ ഓടി അമ്മയുടെ അടുത്തെത്തി , ഞൻ ആ കാഴ്ച കണ്ട് ഞെട്ടി , ‘അമ്മ ചോരയിൽ കുളിച്ചു നിലത്തുകിടക്കുന്നു .. മൂക്കിൽ നിന്നും വായിൽ നിന്നും ചോ,ര,യൊഴുകുന്നുണ്ട് .. ഒരു 13 വയസുകാരിക്ക് ഈ ഒരു അവസ്ഥ എങ്ങനെ തരണം ചെയ്യണം എന്ന് ഒരു ബോധ്യവുമില്ലായിരുന്നു ..

സഹായത്തിനായി ഞാൻ ആരെയൊക്കെയോ വിളിച്ചു , അതിനിടെ അച്ഛനെ വിളിച്ചു കാര്യം ഒരുതരത്തിൽ പറഞ്ഞു .. ഇതിനിടെ സഹായം ചോദിച്ച് പലരുടെയും അടുത്തെത്തി , ചിലർ കണ്ടഭാവം നടിക്കാതെ കടന്നു പോയി.. മറ്റുചിലരാവട്ടെ സഹായം എന്ന വ്യാജേന എന്നെയും അമ്മയെയും മോശമായി സ്പർശിച്ചു .. ആ ഒരു നിമിഷത്തിൽ എനഗ്നെ പ്രതികരിക്കണം എന്നൊന്നും എനിക്കറിയില്ലായിരുന്നു .. ആ സമയം ദൈവദൂതനെപോലെ ഒരാൾ പാഞ്ഞെത്തി .. അമ്മയുടെ മുറിവുകൾ തുണി വെച്ച് കെട്ടി ഉടൻ ആശുപത്രിയിൽ എത്തിച്ചു .. ആശുപത്രിയിൽ എത്തിയപ്പോഴേക്കും അമ്മയുടെ നില ഗുരുതരമായിരുന്നു .. ആശുപത്രിയിൽ എത്തി കുറച്ചു കഴിഞ്ഞപ്പോഴേക്കും ‘അമ്മ കോമ സ്റ്റേജിലേക്ക് പോയി .. എന്റെ ഉറ്റ സുഹൃത്ത് അമ്മയായിരുന്നു , അമ്മയില്ലാതെ ഒരു ജീവിതം ഓർക്കാൻ കൂടി പറ്റുന്നതല്ലായിരുന്നു .. അമ്മയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഞങ്ങൾ പരമാവധി ശ്രെമിച്ചു , കാണിക്കാൻ ഡോക്ടർമാരില്ല , ചെയ്യാത്ത ചികിത്സകളില്ല .. കുറെ നാളുകൾ ചികിത്സയിൽ തുടർന്ന അമ്മയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ സാധിക്കില്ല എന്ന് ഡോക്ടർമാർ വിധിയെഴുതി , അതുകൊണ്ട് അമ്മയ്ക്ക് ഇനി ഭക്ഷണം നൽകരുത് എന്നും അമ്മയെ മ,രിക്കാൻ അനുവദിക്കണം എന്നും ഡോക്ടർ പറഞ്ഞു .. ഇത് കേട്ട് അച്ഛൻ എന്റെയടുത്ത് വന്നു പറഞ്ഞു , നിന്റെ അമ്മയാണ് ഈ സ്ഥാനെത്തെകിൽ ഈ ഒരു അവസ്ഥയിൽ നീയോ ഞാനോ ആണെങ്കിൽ ഒരിക്കലൂം നമ്മളെ അവൾ മരണത്തിനു വിട്ടുകൊടുക്കില്ല എന്ന് ..

അതുകൊണ്ട് അമ്മയെ മ,രണത്തിനു നമ്മൾ വിട്ടുകൊടുക്കില്ല എന്നതീരുമാനം അച്ഛൻ പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി .അച്ഛൻ അമ്മയെ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷം ..ഞങ്ങൾ അമ്മയെ വീട്ടിലേക്ക് കൂട്ടി , നഴ്സുമാരെ വെച്ച് അമ്മയെ അച്ഛൻ പരിപാലിച്ചു ..ഞാനും അച്ഛനും അമ്മയോട് സംസാരിക്കുകയും ഒക്കെ ചെയ്യും.. അമ്മയിൽ മാറ്റങ്ങൾ കണ്ടുതുടങ്ങി ‘അമ്മ ചെറുതായി തല അനക്കാനും ചിരിക്കാനുമൊക്കെ തുടങ്ങി .. ത് ഞങ്ങളിൽ കൂടുതൽ പ്രതീക്ഷകൾ നൽകി .. അമ്മയെ മരണത്തിന് വിട്ടുകൊടുക്കില്ല എന്ന ഒറ്റവാശിയാണ് ഞങ്ങൾക്ക് .. ‘അമ്മ പഴയപോലെ എണീറ്റുനടക്കുന്നതിനായി കാത്തിരിക്കുകയാണ് ഞങ്ങൾ .. അതിനായി ഞങ്ങളെ കൊണ്ട് സാധിക്കുന്നതെല്ലാം അമ്മയ്ക്ക് വേണ്ടി ഞങ്ങൾ ചെയ്യും.. ഇതായിരുന്നു ദേവശിയുടെ കുറിപ്പ് .. കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് .. ഒരു നിമിഷം കണ്ണ് നിറയാതെ കുറിപ്പ് വായിക്കാൻ കഴിയില്ല എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ ..

x