ഇനിയൊരിക്കലും നടക്കില്ലെന്നറിഞ്ഞതോടെ 6 വർഷത്തോളം ജീവനോളം സ്നേഹിച്ചവൾ ഉപേക്ഷിച്ചു ; വിധി ചുറ്റും നിന്ന് ആക്രമിച്ചപ്പോഴാണ് മാലാഖയെപ്പോലെ ഷഹാന കടന്നുവരവ്

സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ പ്രണയ വിവാഹം ആയിരുന്നു പ്രണവിനെയും ഷഹാനയുടെയും . വിധി ബൈക്ക് അപകടത്തിന്റെ രൂപത്തിൽ എത്തിയപ്പോൾ നെഞ്ചിന് താഴേക്ക് തളർന്ന് പോയ പ്രണവ് ഒരു വിവാഹത്തെ കുറിച്ച് പോലും അന്ന് ചിന്ദിച്ചിരുന്നില്ല. എന്നാൽ അപ്രതീക്ഷിതമായായിരുന്നു പ്രണവിന്റെ ജീവിതത്തിലേക്ക് ഷഹാന കടന്നു വരുന്നത്. കൂട്ടുകാർക്കൊപ്പം ഉത്സവം ആഘോഷിക്കുന്ന പ്രണവിന്റെ ഒരു വിഡിയോയോയാണ് ഇരുവരേയും ഒന്നിപ്പിക്കുന്നത്. വീഡിയോ കണ്ട ഷഹാന പ്രണവിന് മെസ്സേജ് അയക്കുകയും ഇരുവരും സൗഹൃദത്തിലാവുകയുമായിരുന്നു. പിന്നീട് ഈ സൗഹൃദം പ്രണയവും ഒടുവിൽ വിവാഹത്തിലുമെത്തി.

ഷഹാനയെ സ്വന്തമാക്കുക എന്നത് പ്രണവിന് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. തന്റെ ശാരീരിക ബുദ്ധിമുട്ടുകൾക്ക് പുറമേ ഷഹാനയുടെ വീട്ടുകാരുടെ എതിർപ്പ് , ഇരുവരുടേയും മതം തുടങ്ങിയവയൊക്കെ പ്രശ്നമായി. എന്നാൽ ഇതിനെയെല്ലാം അതിജീവിച്ചു പ്രണവും ഷഹാനയും ഒന്നിക്കുകയായിരുന്നു. ഇരുവരുടെയും വിവാഹം സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. അപ്പോഴും ഇതിനെതിരെ ചിലർ വിമർശനവുമായി എത്തിയിരുന്നു. ഷഹാനയുടെ പക്വത കുറവാണെന്നും കുറച്ചു കഴിയുമ്പോൾ ഇട്ടിട്ടു പൊക്കോളും എന്നൊക്കെ പറഞ്ഞവരുണ്ട്. എന്നാൽ വിമർശകർക്ക് ജീവിതം കൊണ്ട് മറുപടി നൽകുകയാണ് പ്രണവും ഷഹാനയും.

പ്രണവിന് പിന്തുണയും ധൈര്യവുമായി ഷഹാന ഇപ്പോഴും കൂടെ തന്നെയുണ്ട്. ചെറിയ കാര്യങ്ങൾക്കു പോലും കുറ്റങ്ങളും കുറവുകളും കണ്ടെത്തുന്ന ഇന്നത്തെ സമൂഹത്തിനു ഒരു ഉദാഹരണമാണ് ഇവർ. ജാതിക്കും മതത്തിനും അതീതമായി ഒരുമിച്ച് ജീവിക്കുകയാണ് ഇരുവരും. ഇവർ എങ്ങനെ ഒന്നിച്ച് ജീവിക്കുമെന്ന് ചോദിച്ചവർക്കുള്ള ഉത്തരമാണ് ഇവരുടെ ജീവിതം. ഇവരുടെ രണ്ടാം വിവാഹ വാർഷികത്തിൽ പ്രണവ് പങ്കുവെച്ച പോസ്റ്റ് വൈറൽ ആയിരുന്നു. പ്രണവ് പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ.

“ഇണക്കത്തിന്റെയും, പിണക്കത്തിന്റെയും 2 വർഷങ്ങൾ. അവളെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു. അവൾ അതിലേറെ എന്നെ സ്നേഹിക്കുണ്ടെന്ന് എനിക്കറിയാം. കാരണം ഈ അവസ്ഥയിലും എന്നെപോലെ ഒരാളെ പരിചരിച്ചു കൂടെ നിന്ന് എന്റെ കാര്യങ്ങൾ നല്ല രീതിക്ക് ചെയ്തു തരുന്നത് അവൾക്കെന്നോടുള്ള ആഘാതമായ സ്നേഹം കൊണ്ട് ഒന്ന് മാത്രമാണ്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കഴിയുന്ന ഈ ജീവിതത്തിൽ എന്റെ പ്രണയം നെഞ്ചോടു ചേർത്തുപിടിച്ച പ്രിയ സഖിക്ക്, ഒരായിരം വിവാഹ വാർഷികാശംസകൾ എന്നാണ് പ്രണവ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.”

ഇത് കൂടാതെ മറ്റൊരു സന്തോഷ വാർത്ത കൂടി പ്രണവ് പങ്കു വെക്കുന്നുണ്ട്. അപകടത്തെ തുടർന്ന് ശരീരം തളർന്ന് നാല് ചുമരിനുള്ളിൽ ജീവിക്കുന്ന പ്രണവിന് ജോലിക്ക് പോകാൻ സാധിക്കുമായിരുന്നില്ല. എന്നാൽ ഇപ്പോഴിതാ ഒരു സ്വയം തൊഴിൽ കണ്ടെത്തിയിരിക്കുകയാണ് പ്രണവ്. ഒരു ലക്കി സെന്ററാണ് പ്രണവ് ആരംഭിചിരിക്കുന്നത്. പുറത്തു പോയി ടിക്കറ്റ് വിൽക്കാൻ സാധിക്കാത്തതു കൊണ്ട് തന്നെ വീട്ടിൽ ഇരുന്നാണ് കച്ചവടം. എന്റെ ചിലവിനു ഉള്ളത് എങ്കിലും എനിക്ക് സമ്പാദിക്കാൻ സാധിച്ചാൽ വീട്ടുകാർക്ക് എങ്കിലും ഒരു ചെറിയ സഹായം ആകുമല്ലോ എന്നാണ് പ്രണവ് പറയുന്നത്.

x