അമ്മ മല്ലികയുടെ പരാതിക്ക് പരിഹാരം, ലംബോർഗിനി ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ് ; വില കേട്ട് ഞെട്ടി ആരാധകർ

മലയാളി ആരധകരുടെ പ്രിയ യുവനടന്മാരിൽ ഒരാളാണ് പൃഥ്വിരാജ് സുകുമാരൻ. മികച്ച അഭിനയം കൊണ്ടും കഥാപാത്രങ്ങൾ കൊണ്ടും മലയാളി പ്രേഷകരുടെ ഇഷ്ട നടനായി മാറിയ താരമാണ് പൃഥ്വിരാജ്. അഭിനയം മാത്രമല്ല സിനിമയിൽ ഏത് രംഗത്തും തന്റേതായ ഇടം നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സംവിധായകനായും , ഗായകനായും , അഭിനേതാവായും , നിർമ്മാതാവായും ഒക്കെ സിനിമയിൽ തിളങ്ങി നിൽക്കുകയാണ് താരമിപ്പോൾ. ഇടക്കിടക്ക് സ്റ്റൈലിഷ് ലുക്കിൽ എത്തുന്ന പ്രിത്വിരാജിന്റെ ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയ ഇരു കയ്യും നീട്ടി സ്വീകരിക്കാറുണ്ട്. മലയാളി യുവാക്കളുടെ ഒരു റോൾ മോഡൽ തന്നെയാണ് പ്രിത്വി.

ഇപ്പോഴിതാ അത്തരത്തിലുള്ള താരത്തിന്റെ പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കാറുകളോട് ഭ്രമമുള്ള താരത്തിന്റെ പുതിയ കാറിന്റെ ചിത്രങ്ങൾ കണ്ടാണ് ആരാധകർ ഞെട്ടിയിരിക്കുന്നതു. ലംബോർഗിനിയുടെ എസ്‌യുവി വിഭാഗത്തിൽപെട്ട ഉറുസ് എന്ന വാഹനമാണ് പ്രിത്വിരാജ് സുകുമാരൻ സ്വന്തമാക്കിയിരിക്കുന്നത്. ലംബോർഗിനിയുടെ വാഹനങ്ങളിലെ ആദ്യ എസ്‍യുവിയാണ് ഉറുസ്. സൂപ്പർ എസ്‍യുവി വിഭാഗത്തിൽ വിപണിയിലെത്തുന്ന വാഹനം ഏറ്റവും വേഗതയുള്ള എസ്‌യുവികളിലൊന്നാണ്. നിലവിൽ ഇന്ത്യയിൽ ലംബോർഗിനിയുടെ ഏറ്റവും അധികം വിൽക്കപ്പെടുന്ന വാഹനമാണ് ഉറുസ്.

2018 ൽ പൃഥ്വിരാജ് ലംബോർഗിനിയുടെ തന്നെ ഹുറാക്കാന് എന്ന കാർ വാങ്ങിയിരുന്നു. ഇപ്പോൾ അതിനു പകരമായാണ് ഉറുസ് എത്തിയിരിക്കുന്നത്. 478 കിലോവാട്ട് കരുത്തുള്ള 4 ലിറ്ററിന്റെ v8 പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലേക്കെത്താൻ തുച്ഛമായ 3.6 സെക്കന്റുകൾ മാത്രം മതി ഈ വാഹനത്തിനു. ഉറൂസിന്റെ ബേസ് മോഡലിന് തന്നെ ഏകദേശം 3.15 കോടി രൂപയാണ് വില വരുന്നത്. നിലവിൽ കേരളത്തിൽ ലംബോർഗിനിയുടെ ഉറുസ് ബുക്ക് ചെയ്ത് ഏകദേശം ഒരു വർഷത്തോളം വരെ കാത്തിരിക്കണം വാഹനം കയ്യിൽ കിട്ടാൻ.

പ്രമുഖ പ്രീമിയം സെക്കന്‍ഡ് ഹാൻഡ് കാർ ഷോറൂമായ റോയൽ ഡ്രൈവിൽ നിന്നുമാണ് പൃഥ്വിരാജ് ഈ പുതിയ കാർ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിൽ റജിസ്റ്റെർ ചെയ്ത 2019 മോഡലായ ഉറുസിന്റെ അന്നത്തെ ഓൺറോഡ് വില ഏകദേശം 4 കോടി 35 ലക്ഷം രൂപയോളമായിരുന്നു. പൃഥ്വിരാജ് എത്ര വില നൽകിയാണ് ഈ സൂപ്പർ എസ്‍യുവി സ്വന്തമാക്കിയ എന്ന കാര്യം വ്യക്തമല്ല. വെറും 2000 കിലോമീറ്റർ മാത്രം പൂർത്തിയാക്കിയ തന്റെ ഹുറാക്കാൻ വിറ്റാണ് 5000 കിലോമീറ്ററിൽ താഴെ ഓടിയ ഈ ഉറുസ് പൃഥ്വിരാജ് സ്വന്തമാക്കിയത്.

ലംബോര്‍ഗിനിയുടെ ഹുറാകാനുമെടുത്ത് റോഡിലേക്ക് ഇറങ്ങാന്‍ പറ്റില്ലെന്ന അമ്മ മല്ലിക സുകുമാരന്റെ പരിഭവത്തിന് പരിഹാരമായാണോ പൃഥ്വിരാജ് ഉറുസ് എടുത്തത് എന്നാണ് ആരാധകരുടെ ചോദ്യം. നേരത്തെ ലംബോര്‍ഗിനിയുടെ ഹുറാകാന്‍ മോഡൽ കേരളത്തിലെ റോഡുകളില്‍ ഉപയോഗിക്കാന്‍ പ്രയാസമാണെന്ന് മല്ലിക സുകുമാരന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയും ചെയ്തു. ഈയിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മയും ലംബോര്‍ഗിനിയുടെ ഈ കിടിലന്‍ മോഡലായ ഉറുസിനെ സ്വന്തമാക്കിയിരുന്നു.

x