സിനിമയിൽ തിളങ്ങീട്ടും ജീവിതത്തിൽ താങ്ങായി നിന്നത് മുറുക്കാന്‍ കട; ഇന്ന് അന്തരിച്ച നടൻ കെ.ടി.എസ. പടന്നയിലിന്റെ ജീവിതം

നിരവതി ഹാസ്യ കഥാപാത്രങ്ങൾ ചെയ്‌ത്‌ മലയാളികളെ കുടുകുടാ ചിരിപ്പിച്ച നടൻ കെ.ടി.എസ. പടന്നയൽ ഇന്ന് വിടപറഞ്ഞിരിക്കുകയാണ് എൺപത്തിയെട്ട് വയസായിരുന്നു പ്രായം, വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം, ഇന്ന് രാവിലെ കടവന്തറയിൽ ഒള്ള സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് താരം വിടപറഞ്ഞത്, ഇതുവരെക്കും നൂറ്റമ്പതിന് മുകളിൽ മലയാള സിനിമകളിലും നിരവതി മലയാള സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്

കുട്ടികാലത്ത് വളരെ കഷ്ടത നിറഞ്ഞ ജീവിതം ആയിരുന്നു കെ.ടി.എസ. പടന്നയിലിന്റെത്, സുബ്രഹ്മണ്യൻ എന്നായിരുന്നു പടന്നയിലിന്റെ യഥാർത്ഥ പേര്, കെ.ടി.എസ. പടന്നയിലിന്റെ അമ്മ കയർ തൊഴിലാളിയും അച്ഛന് കൂലിപ്പണിയും ആയിരുന്നു, അദ്ദേഹത്തിന്റെ കുട്ടിക്കാലം മുഴുവൻ പട്ടിണിയിൽ കൂടെയാണ് കടന്ന് പോയത് , അരിവാങ്ങാൻ പോലും കാശില്ലാതെ അലഞ്ഞ അദ്ദേഹവും കുടുംബവും ആഞ്ഞിലിക്കുരു ചുട്ടും വാഴത്തട വേവിച്ചും കഴിച്ചാണ് തൻറെ കുട്ടിക്കാലത്തെ വിശപ്പടക്കിയത് എന്ന് നിരവതി അഭിമുഖങ്ങളിൽ അദ്ദേഹം പറഞ്ഞിട്ടുള്ളതാണ്

പഠിക്കുന്ന കാലത്ത് കെടിഎസ് പടന്നയിൽ എന്നു പേരിട്ടത് അദ്ദേഹത്തിന്റെ അധ്യാപകൻ കുര്യൻമാഷാണ്, ക്ലാസിൽ അഞ്ചു സുബ്രഹ്മണ്യൻമാർ വേറെയും ഉണ്ടായിരുന്നു അതായിരുന്നു കാരണം, പഠിക്കാൻ വളരെ മിടുക്കനായ അദ്ദേഹം പട്ടിണിയും കഷ്ടപ്പാടും കാരണം ആറാം ക്ലാസിൽ വെച്ച് പഠനം ഉപേക്ഷിക്കുകയായിരുന്നു പിന്നീട് തൻറെ പന്ത്രണ്ടാം വയസിൽ കൂലി വേലകൾ ചെയ്യാൻ തുടങ്ങി,ചീഞ്ഞ തെങ്ങിൻതൊണ്ടും പിന്നെ മടലും എണ്ണിയിട്ടായിരുന്നു ജോലിയിൽ തുടക്കം കുറിച്ചത്,പിന്നീട് ചെയ്യാത്ത ജോലികൾ ഒന്നും ഇല്ല എന്ന് തന്നെ പറയാം

മടൽ ചുമന്നും, കരിങ്കൽ പൊട്ടിച്ചും, കല്ലും മണ്ണും ചുമന്നും അങ്ങനെ ഒട്ടുമിക്ക ജോലിയും അദ്ദേഹം ചെയ്‌തിരുന്നു, അച്ഛനും അമ്മയ്ക്കും വയ്യാതായതിനെത്തുടർന്ന് കെ.ടി.എസ. പടന്നയിലിന്റെ ഇരുപത്തിരണ്ടാം വയസിൽ വീടിന്റെ പൂർണ ഉത്തരവാദിത്വം പടന്നയിലാണ് നോക്കിയത്, മുപ്പത്തിയഞ്ചാം വയസിൽ ആയിരുന്നു രമണിയെ പടന്നയിൽ വിവാഹം കഴിക്കുന്നത് ഇരുവർക്കും നാല് മക്കൾ ആണ് ഉള്ളത് ശ്യാം, സ്വപ്ന, സന്നൻ, സാൽജൻ എന്നിവരാണ് മക്കൾ, പ്രാരാബ്‌ധത്തിന്റെ ഇടയിൽ നാടകത്തിൽ അഭിനയിക്കണം എന്ന അതിയായ മോഹമായിരുന്നു കെ.ടി.എസ. പടന്നയിലിന്

തുടർന്ന് പ്രമുഖരായ നിരവതി നാടക നടന്മാരെ അദ്ദേഹം പോയി കാണുക ഉണ്ടായി എന്നാൽ അവസരങ്ങൾ ഒന്നും അദ്ദേഹത്തിന് ലഭിച്ചില്ല എന്ന് തന്നെ പറയാം 1956ൽ തൻറെ ഇരുപത്തിയൊന്നാം വയസിൽ വയസിൽ കണ്ണംകുളങ്ങര അംബേദ്കർ ചർക്ക ക്ളാസിൽ നൂൽനൂൽപ്പ് ജോലിചെയ്യവെ കേരളപ്പിറവി ആഘോഷത്തോടനുബന്ധിച്ച് സ്വന്തമായി സംവിധാനം ചെയ്ത വിവാഹദല്ലാൾ എന്ന നാടകത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് അഭിനയ രംഗത്തേക്കുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റം കുറിക്കുന്നത് പിന്നിട് അമ്പത് വർഷത്തോളം നാടകങ്ങളിൽ സജീവമായിരുന്നു കെ.ടി.എസ. പടന്നയിൽ

അനിയൻബാവ ചേട്ടൻബാവ എന്ന സിനിമയിൽ കൂടിയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്, തൻറെ വേറിട്ട അഭിനയ രീതി കൊണ്ട് നിരവതി മലയാളികളുടെ മനസ്സിൽ ആണ് കെ.ടി.എസ. പടന്നയിൽ കേറി പറ്റിയത്, സിനിമയിലും സീരിയലും അഭിനയിച്ചിട്ടും ഒന്നും സമ്പാദിച്ചില്ല എന്നതാണ് വാസ്‌തവം, കെ.ടി.എസ. പടന്നയിലിൻറെ വരുമാന മാർഗം പണ്ട് മുന്നൂറ് രൂപയ്ക്ക് സ്വന്തമാക്കിയ മുറുക്കാൻ കട തന്നെയായിരുന്നു, തൃപ്പൂണിത്തുറ കണ്ണൻകുളങ്ങരയിലെ മുറുക്കാൻ കടയിൽ എത്താൻ പുലർച്ചെ രണ്ടേമുക്കാലിന് എഴുന്നേറ്റ് രണ്ടരകിലോമീറ്റർ നടക്കുമായിരുന്നു

നാടകത്തിൽനിന്നും മുറുക്കാൻ കടയിൽ നിന്നും ലഭിച്ച പണം കൊണ്ടാണ് നാലുമക്കൾക്കും വീടും ഉപജീവനമാർഗവും കെ.ടി.എസ. പടന്നയിൽ ഉണ്ടാക്കിക്കൊടുത്തത്, നിരവതി പേർ അദ്ദേഹത്തെ പ്രതിഫലംപോലും നൽകാതെ കബളിപ്പിച്ചിട്ടുണ്ട്, ആരുടെ മുന്നിലും ഇനി ചാൻസ് ചോദിച്ച് പോകില്ല എന്നും. അങ്ങനെ പോകാതിരിക്കാനാണ് മുറുക്കാൻ കട നടത്തുന്നതെന്ന് കെ.ടി.എസ. പടന്നയിൽ നിരവതി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്, നടനെന്ന ഒരു അഹങ്കാരവും ഇല്ലാതെ കടയിൽ വരുന്നവരോട് എല്ലാവരോടും വളരെ സൗഹൃദത്തിൽ ഇടപെടുന്ന താരം കൂടിയായിരുന്നു കെ.ടി.എസ. പടന്നയിൽ

x