പുളിച്ചു നാറുന്ന അടുക്കള തുടയ്ക്കാത്ത ഗ്യാസടുപ്പ് , മരുമകൾക്ക് അറപ്പ് പാടില്ലല്ലോ? ; പെൺകുട്ടിയുടെ വൈറൽ കുറിപ്പ്

പെൺകുട്ടികൾ ഇപ്പോഴും ഏതോ ഒരു വീട്ടിൽ ആരുടെയൊക്കെയോ പാവകളായി ജീവിതം ജീവിച്ചു തീർക്കുക എന്ന പഴകിയ ആചാരങ്ങൾ ഇപ്പോഴും നില നിൽക്കുന്നു. വിവാഹം എന്നത് പൂർണമായും പെൺകുട്ടികളുടെ ഇഷ്ടമാവണമെന്നില്ല. ചടങ്ങുകളൊക്കെ മുറ പോലെ നടക്കും. എല്ലാവരുടെയും ഗുഡ് സർട്ടിഫിക്കേറ്റോടു കൂടി ബന്ധത്തെ എല്ലാവരും അംഗീകരിച്ചൊക്കെയാകും വിവാഹം നടക്കുക. എന്നാൽ ഭർത്താവിന്റെ വീട്ടിലെ ജീവിതം എങ്ങനെയാകും എന്ന് അവൾ ചെന്ന് കുറച്ചു ദിവസങ്ങൾ കഴിയുമ്പോഴാണ് പൂർണമായും മനസ്സിലാവുക. ചെക്കന്റെ വീട് സന്ദർശിച്ച മാർക്ക്‌ ഇടാൻ പോകുന്ന കാരണവന്മാർ കാര്യമാക്കാതെ പോകുന്ന ചില കാര്യങ്ങളെക്കുറിച്ചുള്ള ഓര്മപ്പെടുത്തലാണ് അഞ്ജലി ചന്ദ്രൻ എന്ന പെൺകുട്ടി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഞങ്ങൾക്ക് മുന്നിലേക്ക്‌ എത്തിക്കുന്നത്.

മറ്റൊരു പെൺകുട്ടിയുടെ അനുഭവമാണ് അഞ്ജലി ചന്ദ്ര പങ്ക് വയ്ക്കുന്നത്. വായിക്കുന്നവർക്ക് ചിലപ്പോൾ പൊതുവെ പറയാറുള്ള സദാചാരം പറയാൻ തോന്നിയേക്കാം. എന്റെ വിവാഹത്തിന് ഇങ്ങനെയല്ല എന്റെ ജീവിതം ഇങ്ങനെയല്ലന്നൊക്കെ. എന്നാൽ അതൊന്നുമല്ലാതെ വിവാഹത്തോടെ പുഴുവരിക്കുന്ന ഒരു ജീവിതത്തിലേക്ക് വീണ ഒരുപാടു പെൺകുട്ടികളുണ്ട്. പൊതുവെ കല്യാണലോചന വന്നതിനു ശേഷം ചെക്കന്റെ വീടുകാണൽ എന്നൊരു ചടങ്ങ് നടക്കാരുണ്ട്. സത്യത്തിൽ അങ്ങനെയൊരു സമ്പ്രദായം തങ്ങളുടെ പെൺകുട്ടിക്ക് സന്തോഷത്തോടെ അവിടെ ജീവിക്കാൻ സാഹചര്യമുണ്ടോ എന്നുള്ള അന്വേഷിക്കലിനല്ലേ ഉപയോഗപ്പെടുത്തേണ്ടത്.

എന്നാൽ കുടുംബത്തിലെ കാരണവന്മാരും അയൽക്കാരും കൂടി പോയി വയറു നിറയെ ഭക്ഷണം കഴിച്ചു സ്വത്തുവിവരങ്ങളുടെ പട്ടികയെടുത്തു തിരികെ പോരുന്നു. കൂട്ടത്തിൽ സ്ത്രീകളെ കൊണ്ട് പോകാറില്ലാത്തതിനാൽ വീടിന്റെ അടുക്കള കാണാനും വൃത്തിവിവരങ്ങൾ തിരക്കാൻ കഴിയുകയുമില്ല. അഥവാ സ്ത്രീകൾക്ക് പോകാൻ കഴിഞ്ഞാൽ തന്നെ പെണ്ണിന്റെ വീട്ടിൽ നിന്ന് ചെല്ലുമെന്നു അറിയാവുന്നതു കൊണ്ട് വീടൊക്കെ വെടിപ്പായിരിക്കും. എന്നാൽ പെൺകുട്ടി അവിടെ ചെന്ന് കുറച്ചു ദിവസങ്ങൾ കഴിയുമ്പോഴാകും ഭർത്താവിന്റെ വീടിന്റെ സ്ഥിതിഗതികൾ മനസ്സിലാവുക.

അത്തരത്തിൽ അറിഞ്ഞതിൽ വിപരീതമായ അനുഭവമുണ്ടായ ഒരു കുട്ടിയെക്കുറിച്ചാണ് അഞ്ജലി ചന്ദ്ര കുറിക്കുന്നത്. കല്യാണമാലോചിക്കുമ്പോൾ പുറമെന്നു നോക്കുമ്പോൾ വലിയ വീട് വൃത്തിയായി വസ്ത്രം ധരിക്കുന്നവർ നല്ല പെരുമാറ്റം. വിവാഹം കഴിഞ്ഞു ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് മനസ്സിലായത് ദിവസങ്ങളായി പാചകം ചെയ്തിട്ടും തുടയ്ക്കാത്ത ഗ്യാസ് അടുപ്പ്, 3 ദിവസത്തോളം ആഹാരം ബക്കറ്റിലിരുന്നു ദുർഗന്ധം വമിക്കുന്നു. അതിനരികിലായി ഒരു കൊച്ചു ടേബിൾ ൽ ഇരുന്നു വേണം വൃത്തിയില്ലാത്ത പത്രത്തിൽ ഭക്ഷണം കഴിക്കണം.

8 പേർക്കിരിക്കാവുന്ന ഡൈനിംഗ് ടേബിൾ ൽ പെണ്മക്കളുടെ ഭർത്താക്കന്മാർ വരുമ്പോൾ വിളമ്പും. എന്നാൽ പെണ്മരുമക്കൾക്ക് പഴകിയ ഭക്ഷണത്തിന്റെ ദുർഗന്ധത്തിനടുത്തു ഭക്ഷണം കഴിക്കണം. എല്ലാവരുടെയും എച്ചിൽ എടുക്കാനും മരുമകൾ. പെൺകുട്ടികൾ ഒന്നിനോടും അറപ്പു കാണിക്കാൻ പാടില്ലെന്നാണല്ലോ കാരണവന്മാരുടെ വാദം. വൃത്തിയുള്ള വീട്ടിൽ നിന്ന് വന്ന പെൺകുട്ടികൾ അറപ്പു കാണിച്ചാൽ പിന്നെ മറ്റൊന്നാകും പറച്ചിൽ. ഇവളൊക്കെ കുഞ്ഞുണ്ടാകുമ്പോൾ ഇതൊക്കെ കാണണമല്ലോ എന്ന പരിഹാസമാകും. ഇതൊക്കെ കല്യാണലോചന നടത്തുന്ന കാരണവന്മാർക്കുള്ള മുന്നറിയിപ്പാണ് അഞ്ജലി പങ്ക് വയ്ക്കുന്നത്.

x