വെറും മൂന്ന് മാസം ആയുസ്സ് നിശ്ചയിക്കപ്പെട്ട ജീവിതം ; വിധിയെ അത്ഭുതങ്ങളുടെ കൂട്ടുപിടിച്ചു ലോകത്തെ ഞെട്ടിക്കുകയാണിവൻ

വൈകല്യങ്ങളുമായി ജനിച്ച്, വെറും മൂന്ന് മാസം മാത്രം ആയുസ്സ് നിശ്ചയിക്കപ്പെട്ട ജീവിതം. വീണ്ടെടുക്കാനാവില്ലെന്ന് വിധിയെഴുതിയ വൈദ്യശാസ്ത്രത്തെയും, വൈകല്യങ്ങളിൽ വീഴ്ത്തിയ വിധിയേയും വെല്ലുവിളിച്ച് രണ്ട് പതിറ്റാണ്ടുകൾ പിന്നിട്ട് അദ്ഭുതങ്ങളുടെ കൂട്ടുപിടിച്ച് ലോകത്തെ ഞെട്ടിക്കുകയാണവൻ. കേട്ടാൽ അപൂർവമെന്നു തോന്നാവുന്ന ദൈവത്തിന്റെ ഒരു അത്ഭുത സൃഷ്ടി. 2019’ലെ പുരുഷ വിഭാഗം ഫീനിക്സ് പുരസ്‌കാര ജേതാവ് പ്രശാന്ത് ചന്ദ്രൻ. 10 കോടി വർഷത്തെ കലണ്ടർ മനസ്സിൽ സൂക്ഷിക്കുക എന്ന് വച്ചാൽ അത് സാധ്യമാണോ? എന്നാൽ ഓർമയുടെ കലവറയായ പ്രശനത്തിന് സാധിക്കും.

ജനിച്ചപ്പോൾ തന്നെ പൂർണമായും കാഴ്ച ശക്തിയും പകുതി കേൾവി ശക്തിയും ഇല്ലാതെയാണ് പ്രശാന്ത് ജനിച്ചത്. നുറോ പ്രശ്നങ്ങളും ഹൃദയത്തിൽ 2 സുഷിരങ്ങളും. നിരവധി ബുദ്ധിമുട്ടുകളോടെ ജനിച്ച എന്നാൽ ഒരു സാധാരണ മനുഷ്യനേക്കാൾ കഴിവുകളുള്ള ഒരു വ്യക്തി. തന്റെ കുറവുകളെ പിൻ തള്ളിക്കൊണ്ട് ചെറുപ്പത്തിൽ തന്നെ പ്രശാന്ത് അക്ഷരങ്ങളെയും അക്കങ്ങളെയും സ്വന്തം കൈപ്പിടിക്കുള്ളിൽ ആക്കി. പൂർണമായും കാഴ്ച ശക്തിയില്ലാത്ത പ്രശാന്ത് അക്ഷരങ്ങൾ കൊണ്ട് വാക്കുകൾ ഉണ്ടാക്കി. കാഴ്ച ശക്തിയില്ലാത്ത പ്രശാന്ത് അക്ഷരങ്ങളും അക്കങ്ങളും തിരിച്ചറിയുന്നതെങ്ങനെ? എല്ലാവരെയും അതിശയപ്പെടുത്തിക്കൊണ്ട് പ്രശാന്ത് അത്ഭുതങ്ങൾ സൃഷ്ടിച്ചു കൊണ്ടേയിരുന്നു.

അക്ഷരങ്ങളും അക്കങ്ങളും മാത്രമല്ല നിറങ്ങളും പ്രശാന്ത് തിരിച്ചറിഞ്ഞു.പസിൽസ് കൊണ്ട് തന്റെ ആവശ്യങ്ങൾ എഴുതിക്കാണിച്ചു. രൂപങ്ങൾ ഉണ്ടാക്കി.പിന്നീടാണ് കലണ്ടറിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയത്. ഏത് തീയതി ചോദിടിച്ചാലും ഓർത്തു പറയും പ്രശാന്ത്. ഒരു വർഷത്തിലെ കലണ്ടർ തയ്യാറാക്കാൻ നിമിഷങ്ങൾ മതി പ്രശാന്തിന്. ജനിച്ചപ്പോൾ 3 മാസം മാത്രമേ ജീവിച്ചിരിക്കൂ എന്ന് ഡോക്ടർമാർ വിധിയെഴുതിയ പ്രശാന്ത് 23 ആമത്തെ വയസ്സിലും അത്ഭുതങ്ങൾ സൃഷ്ടിച്ചു കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്നു. ഒട്ടേറെ വൈകല്യങ്ങൾ പ്രശന്തിനു ഉണ്ടെന്നറിഞ്ഞപ്പോൾ കുടുംബം ആകെ മനസികമായി തകർന്നു. മകനെ രക്ഷിക്കാൻ ആവും വിധം വീട്ടുകാർ കൂടെ നിന്ന്. ഇന്ന് അവനെയോർത് അവർ അഭിമാനിക്കുന്നു.


36525 വർഷങ്ങൾ മനസ്സിൽ സൂക്ഷിച്ചു അവൻ എല്ലാവരെയും അത്ഭുതപ്പെടുത്തി.ഓരോ വർഷത്തെയും ഓണം, ക്രിസ്മസ് തുടങ്ങിയ എല്ലാ വിശേഷ ദിവസങ്ങളും അവധി ദിവസങ്ങളും പ്രശാന്ത് ഓർത്തു പറയും.സ്വാതന്ത്ര്യ ദിനം ഉൾപ്പെടെ ഉള്ള എല്ലാ ചരിത്രപരമായ തീയതികളുടെ ദിവസങ്ങളും ഓർത്തു പറയും.സംസാര വൈകല്യമുള്ള പ്രശാന്ത് എല്ലാം എഴുതിയാണ് കാണിക്കുന്നത്.സംഗീതത്തിലും പ്രശാന്ത് അത്ഭുതങ്ങൾ സൃഷ്ടിച്ചു.20 രൂപ വിലയുള്ള കളിക്കാനുള്ള കീബോർഡിലാണ് പ്രശാന്ത് ആദ്യമായി ഈണങ്ങൾ സൃഷ്ടിച്ചത്.ഇപ്പോൾ പ്രശാന്ത് പ്രൊഫഷണൽ കീബോർഡിൽ ഭംഗിയായി എല്ലാ ഗാനങ്ങളും വായിക്കും.ഇപ്പോൾ സംഗീതത്തിലും പ്രഗത്ഭനായി മാറി പ്രശാന്ത്. പൂർണമായി കാഴ്ചയുള്ളവർക്ക് പോലും കഴിയാത്തത്ര കഴിവുകളാണ് പ്രാശാന്തിന്റേത്.

മൊബൈലും മൊബൈൽ ആപ്പുകളും പ്രശാന്ത് അനായാസം കൈകാര്യം ചെയ്യും.മൊബൈൽ ഗെയ്മുകളും ഗണിത സംബന്ധമായ ഗൈമുകളിലും പ്രശാന്ത് തന്റെ കഴിവ് തെളിയിച്ചു കാഴ്ചയുള്ളവർക്ക് പോലും ആവാത്ത വിധം.നിറങ്ങൾ തിരിച്ചറിയുക, അക്കങ്ങളും അക്ഷരങ്ങളും ദിവസങ്ങളും തിരിച്ചറിയുക എന്നിങ്ങനെ നിരവധിയാണ് പ്രശാന്തിന്റെ കഴിവുകൾ. ഏത് സ്ഥലത്തു നിന്നാലും അവിടുത്തെ താപനില പറയാനും പ്രശാന്തിനു സാധിക്കും. പ്രാശാന്തിന്റെ കഴിവുകളിൽ ഏറെ ശ്രദ്ധേയം കലണ്ടറുകൾ തന്നെയാണ്. ജനിച്ചപ്പോൾ തന്നെ പൊലിഞ്ഞു പോകുമെന്ന് കരുതിയ ആ ജീവിതം ഇന്ന് ആരെയും അത്ഭുതപ്പെടുത്തും വിധം ഉയരങ്ങളിൽ ഏത്തി നിൽക്കുന്നു.

നിരവധി വൈകല്യങ്ങളുമായി പിറന്നു വീണ പ്രശാന്ത് വൈകല്യങ്ങളെ തോൽപ്പിച്ചു കൊണ്ട് വിധി തിരുത്തിയെഴുതി ദൈവത്തെ പോലും അത്ഭുതപ്പെടുത്തി. പ്രശനത്തിന്റെ കഴിവുകളെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിച്ചു നേട്ടങ്ങളുടെ ഉന്നതിയിലെത്തിക്കാൻ കുടുംബം നൽകിയ പിന്തുണ വളരെ വലുതാണ്. അച്ഛൻ ചന്ദ്രനാണ് പ്രശനത്തിനെ കൈപിടിച്ചു മുന്നോട്ടു കൊണ്ട് വന്നത്. പ്രാശാന്തിന്റെ അമ്മ സുഹിതയും അനിയത്തി പ്രിയങ്കയും പ്രാശാന്തിന്റെ വിജയത്തിൽ ഒപ്പമുണ്ടായിരുന്നു. ഇന്ന് ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തിക്കൊണ്ട് ഈ ഓർമയുടെ തമ്പുരാൻ മുന്നേറിക്കൊണ്ടിരിക്കുന്നു.

x