സ്വന്തം ജീവൻ പോലും നോക്കാതെ കുഞ്ഞിനെ രക്ഷിച്ച മയൂർ ഷെൽകെ വീണ്ടും ഞെട്ടിച്ചു, തനിക്ക് കിട്ടിയ പാരിതോഷികം കൊണ്ട് ചെയ്‌തത്‌ കണ്ടോ

ഇന്ത്യ മുഴുവനും സല്യൂട്ട് അടിച്ച ഒരു നിമിഷമായിരുന്നു മയൂർ ഷെൾക്ക ചെയ്‌ത്‌ പ്രവൃത്തി അറിഞ്ഞ് , അമ്മയുടെ കൈ പിടിച്ച് വന്ന കുഞ്ഞ് റെയിൽവേ ട്രാക്കിലേക്ക് വീഴുന്നത് കണ്ട് നൊടിയിടയിൽ എവിടെ നിന്നോ പാഞ്ഞ് വന്ന് രക്ഷിച്ച മയൂർ ഷെൽക്കയുടെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമാവുകയായിരുന്നു, കുഞ്ഞ് റെയിൽവേ പാളത്തിലേക്ക് വീഴുമ്പോൾ എതിർദിശയിൽ നിന്നും ട്രെയിന് വരുന്നുണ്ടായിരുന്നു എന്നാൽ അതൊന്നും വക വെക്കാതെ മയൂർ ഷെൽക്ക് പാഞ്ഞെത്തുകയായിരുന്നു

ഇതേഹം ചെയ്‌ത ഈ പ്രവൃത്തി റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ പതിയുകയായിരുന്നു, ഇന്ത്യൻ റെയിൽവേ മന്ത്രി പിയുഷ് ഗോയലാണ് ഈ രംഗം പുറത്ത് വിട്ട് കൊണ്ട് മയൂർ ഷെൽക്കയെ അഭിനന്ദിച്ചത്, നിമിഷ നേരം കൊണ്ട് വീഡിയോ വൈറലായി മാറിയത് , ഇതേഹത്തിന്റെ ഈ പ്രവർത്തിയെ അഭിനദനിച്ച് കൊണ്ട് മഹീന്ദ്രയുടെ ചെയർമാന് ആനന്ദ് മഹിന്ദ്ര രംഗത്ത് വന്നിരുന്നു ” മേക്കപ്പും ഒന്നും ഇല്ലങ്കിലും സിനിമയിലെ സൂപ്പർ ഹീറോയെക്കാൾ വലിയ ധൈര്യമാണ് ഇതേഹം കാണിച്ചത് ” എന്ന് പറഞ്ഞു കൊണ്ടാണ് കുറിച്ചത്

പ്രശസ്ഥ മോട്ടോർ ബൈക്ക് നിർമാതാക്കൾ ആയ ജാവ അദ്ദേഹത്തിന്റെ ഈ ധീര പ്രവൃത്തിയെ ആദരിച്ച് കൊണ്ട് അവരുടെ ഒരു മോട്ടോർ ബൈക്ക് നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത് അതിന് പുറമെ ഇന്ത്യൻ റെയിൽവേ ഇദ്ദേഹത്തിന് പ്രത്തേക പാരിദോഷികം പ്രഖ്യാപിക്കുകയായിരുന്നു, ധീരത, ധൈര്യം, ഡ്യൂട്ടിയിൽ മനസ്സിന്റെ സാന്നിധ്യം കൈവിടാതെ ഉള്ള പ്രവ്യത്തി കണക്കാക്കി റെയിൽവേ മന്ത്രി ശ്രീ പീയുഷ് ഗോയൽ വാൻഗാനി സ്റ്റേഷന്റെ പോയിന്റ്മാൻ ശ്രീ മയൂർ ഷെൽക്കെക്ക് 50000 രൂപ അവാർഡ് പ്രഖ്യാപിക്കുകയായിരുന്നു. സെൻട്രൽ റെയിൽ‌വേയുടെ ഡിവിഷനിലെ റെയിൽ‌വേ മാനേജരും സ്റ്റാഫും അദ്ദേഹത്തിന് ആ 50,000 രൂപ സമ്മാനമായി നൽകുകയിരുന്നു

ഇപ്പോൾ ഈ കിട്ടിയ പണത്തിന്റെ പകുതി ആ കുഞ്ഞിന് നൽകുമെന്ന് പ്രഖ്യാപിച്ചായിരുന്നു അദ്ദേഹം ഏവരെയും ഇപ്പോൾ ഞെട്ടിച്ചിരിക്കുന്നത് മയൂർ ഷെൽകെ പറഞ്ഞത് ഇങ്ങനെ “ അഭിനന്ദനത്തിന്റെ അടയാളമായി എനിക്ക് കിട്ടിയ തുകയുടെ പകുതി ഞാൻ ആ കുട്ടിയുടെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനുമായി നൽകും. അദ്ദേഹത്തിന്റെ കുടുംബം സാമ്പത്തികമായി പിനോക്കമാണെന്ന് ഞാൻ മനസ്സിലാക്കി അതിനാൽ ഈ തുക ഞാൻ നൽകാൻ തീരുമാനിച്ചു, ” എന്നായിരുന്നു മയൂർ ഷെൽക്ക് പറയുന്നത്

കുഞ്ഞിൻറെ അമ്മയ്ക്ക് കണ്ണിന് കാഴ്ചയില്ലാത്തതാണ് സംഗീത എന്നാണ് ആ അമ്മയുടെ പേര് അവർ പറയുന്നത് ഇങ്ങനെ “എൻറെ മകന് വേണ്ടി സ്വന്തം ജീവൻ പോലും നോക്കാതെയാണ് അദ്ദേഹം വന്ന് രക്ഷിച്ചത്, ആറു വയസുള്ള അവൻ മാത്രമാണ് എനിക്ക് അകയുള്ള പിന്തുണ അദ്ദേഹം കാരണമാണ് ഇന്നവൻ എൻറെ കുടെയുള്ളത് എൻറെ ഹൃദയത്തിൽ നിന്ന് ഞാൻ അദ്ദേഹത്തിന് നന്ദി പറയുന്നു” ഇതായിരുന്നു ആ അമ്മ മയൂർ ഷെൽകെ കുറിച്ച് പറഞ്ഞത് മുപ്പത് വയസുകാരഞ്ഞായ അദ്ദേഹം റെയിൽവേയിലെ പോയിന്റ്മാനാണ്

x