” ഞങ്ങളുടെ മകൻ ഒരു തെറ്റും ചെയ്യില്ല , നീ എന്തേലും പറഞ്ഞിട്ടുണ്ടാകും ” പെൺകുട്ടികുടെ അനുഭക്കുറിപ്പ് വൈറലാകുന്നു

സ്ത്രീധനത്തിന്റെ പേരിലും മറ്റു പല കാരണങ്ങളാലും പല വീടുകളിലും ഇന്നും ദുരിതം അനുഭവിക്കുന്ന പെൺകുട്ടികൾ നിരവധിയാണ് .പലരും എല്ലാ വിഷമസ്ഥിതികളും സഹിച്ചുകൊണ്ട് കുടുംബജീവിതം തള്ളി നീക്കുമ്പോൾ ചിലരൊക്കെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതെ തങ്ങളുടെ ജീവിതം ഒരു മുഴം കയറിൽ അവസാനിപ്പിക്കുന്നു . അത്തരത്തിൽ ഒരു സംഭവമായിരുന്നു ഇക്കഴിഞ്ഞയിടയ്ക്ക് കേരളക്കരയെ കണ്ണീരിലാഴ്ത്തി വിടപറഞ്ഞ വിസ്മയയും . സ്ത്രീധന മോഹിയായ സൂരജ് സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം മ, ർദിക്കുകയും പ്രേശ്നങ്ങൾ വഷളാക്കുകയും ചെയ്തതോടെയാണ് ഒരുപാട് പ്രതീക്ഷയും പുതിയ ജീവിതവും ആഗ്രഹിച്ച് കുടുംബജീവിതത്തിലേക്ക് കടന്നുവന്ന വിസ്മയ ആ, ത്മ, ഹത്യ ചെയ്തത് .. ഇന്നും പല പ്രേശ്നങ്ങളും സങ്കടങ്ങളും ഉള്ളിലൊതുക്കി പല പെൺകുട്ടികളും ജീവിതം തള്ളിനീക്കുകയാണ് , ഭർത്താവിനെ ഉപേഷിച്ച് സ്വന്തം വീട്ടിലേക്ക് തിരികെയെത്തിയാൽ സമൂഹം എന്ത് കരുതും എന്നുള്ള ആശങ്കയാണ് പല പെൺകുട്ടികളെയും എല്ലാം സഹിക്കാൻ നിര്ബന്ധിതയാക്കുന്നത് , എന്നാൽ അതിൽ ചിലരൊക്കെ ഇത്തരം സാഹചര്യങ്ങളിൽ നിന്നും രെക്ഷപെടുന്നുമുണ്ട് .. അത്തരത്തിൽ ഭർത്താവിന്റെയും വീട്ടുകാരുടെയും ക്രൂ, രമായ പീ, ഡ, നത്തിൽ നിന്നും രക്ഷപെട്ട പെൺകുട്ടിയുടെ അനുഭവക്കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . പെൺകുട്ടിയുടെ കുറിപ്പ് ഇങ്ങനെ ;

വിവാഹശേഷം വരന്റെ വീട്ടിലേക്ക് കടന്നുവരുന്ന പെൺകുട്ടി ജോലിക്കാരിയെ ദിവസവേതനക്കാരിയോ ആണെന്ന് കരുതുന്ന ഭർത്താവും വീട്ടുകാരും ഇന്നും കുറവല്ല , പുതിയ ജീവിതവും പുതിയ പ്രതീക്ഷകളുമായി തന്റെ പങ്കാളിയെ വിശ്വാസമർപ്പിച്ച് കടന്നുവരുന്ന പല പെൺകുട്ടികൾക്കും ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും പലപ്പോഴും മതിയായ പിന്തുണ ലഭിക്കാറില്ല എന്നതാണ് സത്യം . പല പെൺകുട്ടികളും ഇന്നും ഇത്തരം ദുരിതം അനുഭവിച്ച് പിടിച്ചുനിൽക്കുന്നത് സമൂഹം എന്ത് വിചാരിക്കും എന്ന ആശങ്കയിലാണ് .. എന്നാൽ ഈ ചിന്തയാണ് ആദ്യം മാറ്റേണ്ടത് എന്ന് എന്റെ ജീവിതം എന്നെ പഠിപ്പിച്ചു .. വിവാഹ നിച്ഛയം കഴിഞ്ഞപ്പോൾ തന്നെ എന്നെ അദ്ദേഹം എന്റെ മുഖത്തടിച്ചിരുന്നു . എന്നാൽ അദ്ദേഹത്തെ വിട്ടുപോരാനൊ , ഈ ബന്ധം വേണ്ടാന്ന് വീട്ടിൽ പറയാനുള്ള ധൈര്യമോ എനിക്കന്ന് ഉണ്ടായിരുന്നില്ല .ഇത് ഒരിക്കൽ മാത്രം സംഭവിച്ച കാര്യമാണെന്ന് കരുതി ഞാൻ എല്ലാം ഷെമിച്ചു ..എന്നാൽ വിവാഹ ശേഷമാണു ഇത് ഒരിക്കൽ അറിയാതെ സംഭവിച്ച കാര്യമല്ല അന്ന് സംഭവിച്ചത് ഒരു തുടക്കം മാത്രമായിരുന്നു എന്ന് എനിക്ക് മനസിലായത് . ജോലി സ്ഥലത്തുള്ള പ്രേശ്നങ്ങളും അല്ലാതെയുള്ള പ്രേശ്നങ്ങളും ഒക്കെ ദേഷ്യത്തിലൂടെ അയാൾ എന്നോടാണ് തീർത്തിരുന്നത് ..

ഭക്ഷണം ഒന്ന് വൈകിയാലോ , എന്തേലും ആവിശ്യപെട്ടാൽ അത് ചെയ്ത് കൊടുക്കാൻ കുറച്ചു വൈകിയാലോ അദ്ദേഹം എന്നെ മർദിക്കുന്നതു ശീലമാക്കിയിരുന്നു ..വീട്ടുകാരുടെ മുഖം മനസ്സിൽ വരുമ്പോൾ എല്ലാം സഹിച്ചുകൊണ്ട് പിടിച്ചുനിൽക്കുകയായിരുന്നു ഞാൻ ചെയ്തത് . എന്നാൽ ഭർത്താവാകട്ടെ മ, ർദിക്കുന്നതു തുടർന്നുകൊണ്ടിരുന്നു . ഓരോ തവണ പ്രേശ്നങ്ങൾ ഉണ്ടായി കുറച്ചു കഴിയുമ്പോൾ അയാൾ വന്നു എന്നോട് കരഞ്ഞ് മാപ്പ് പറയും .ഇത് കാണുമ്പോൾ ഓരോ തവണയും ഞാൻ ഷെമിക്കും . വിവാഹം കഴിഞ്ഞ് ഒരുവർഷം ആകുന്നതിനു മുൻപേ അയാൾ മദ്യപിച്ചെത്തി എന്നെ ശ്വാസം മുട്ടിച്ചു കൊ, ല, പ്പെടുത്താൻ നോക്കി , ഒരുപാട് തല്ലുകയും ചെയ്തു .. സങ്കടം സഹിക്കവയ്യാതെയായപ്പോൾ ഞാൻ ഭർത്താവിന്റെ അച്ഛനോടും അമ്മയോടും കാര്യങ്ങൾ പറഞ്ഞപ്പോൾ അവരുടെ മറുപടിയാണ് എന്നെ ഞെട്ടിച്ചത് . ഞങ്ങളുടെ മകൻ ഒരു തെറ്റും ചെയ്യില്ല അവൻ അത്തരക്കാരനല്ല , നീ മോശമായി വല്ലതും അവനോട് പറഞ്ഞുകാണും എന്നായിരുന്നു അവരുടെ പ്രതികരണം . സ്വന്തം മകന്റെ തെറ്റിനെ ന്യായികരിക്കുന്ന അവരോട് തന്റെ അവസ്ഥ പറഞ്ഞിട്ട് കാര്യമില്ല എന്ന് വെക്തമായി . അത് എന്നെ തളർത്തിയത് കുറച്ചൊന്നുമായിരുന്നില്ല . ഒടുവിൽ ഞങ്ങളുടെ ദാമ്പത്യം തകർച്ചയിലെത്തി . ഒടുവിൽ വിവാഹ മോചനം നേടി . എന്റെ കാരണം കൊണ്ടാണോ ദാമ്പത്യം തകർന്നത് എന്നൊരു ചിന്ത ഇടയ്ക്കിടെ എന്റെ മനസ്സിൽ വന്നുകൊണ്ടിരുന്നു , ഒരുപക്ഷെ ഞാൻ അദ്ദേഹത്തെ അത്രയും സ്നേഹിച്ചത് കൊണ്ടാകും എന്ന് തോന്നി . രണ്ടും കല്പിച്ച് എന്റെ അടുത്ത കൂട്ടുകാരിയോട് എല്ലാം ഞാൻ തുറന്നു സംസാരിച്ചു ..

അവളുടെ മുഖഭാവത്തിൽ നിന്നും തന്നെ എനിക്ക് മനസിലായി ഞാൻ എത്രത്തോളം ക്രൂ, ര, മായ അവസ്ഥയിലൂടെയാണ് കടന്നു പോയതെന്ന് , ആളുകളെ അഭിമുഖികരിക്കാൻ പ്രയാസമായി തുടങ്ങിയിരുന്നു .വിവാഹ ബന്ധം വേർപെടുത്തിയ പെൺകുട്ടിക്ക് സമൂഹം കല്പിച്ചുനൽകുന്ന ഒരു പുച്ഛം തന്നെയും വേട്ടയാടുമെന്ന് ഭയന്നിരുന്നു . എന്നാൽ എല്ലാ പ്രശ്ങ്ങളെയും നേരിടാൻ ഞാൻ തീരുമാനിച്ചു ..മാസങ്ങൾ നീണ്ട തെറാപ്പികൾ ചെയ്തു , സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയി തുടങ്ങി , ഗാർഹിക പ്രേശ്നങ്ങൾ നേരിടുന്ന പെൺകുട്ടികൾക്ക് തുറന്നു സംസാരിക്കാനും അവസ്ഥകൾ പങ്കുവെക്കാനും ഞാൻ ഒരു ഗ്രൂപ്പ് തന്നെയുണ്ടാക്കി . അപ്പോഴാണ് മനസിലാകുന്നത് ഈ സമൂഹത്തിൽ നിരവധി വീടുകളിൽ നിവർത്തിയില്ലാതെ മ, ര്ദ, നങ്ങൾ സഹിച്ച് നിരവധി പെൺകുട്ടികൾ ജീവിതം ഹോമിച്ചു തീർക്കുന്നുണ്ട് എന്ന് . ഇത്തരത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ ഞാൻ രംഗത്ത് എത്തി . പെൺകുട്ടികളെ ശാക്തീകരിക്കുന്നതിന് കോളേജുകളിൽ പ്രസംഗം നടത്തി . പ്രായമായവരോ വിവാഹം കഴിഞ്ഞവരോ വിവാഹം കഴിക്കാൻ പോകുന്നവരോ ആരും ആയിക്കോള്ളട്ടെ നമ്മൾ സ്ത്രീകളും സമൂഹത്തിൽ സ്നേഹിക്കപ്പെടാനും ബഹുമാനിക്കപ്പെടാനും അര്ഹതയുള്ളവരാണ് .അത് തിരിച്ചറിയുന്ന നിമിഷം പല പ്രേശ്നങ്ങളിൽ നിന്നും നമുക്ക് രെക്ഷ നേടാൻ സാധിക്കും എന്ന് പറഞ്ഞുകൊണ്ടാണ് പെൺകുട്ടിയുടെ കുറിപ്പ് അവസാനിക്കുന്നത് .. നിമിഷ നേരങ്ങൾക്കുളിൽ തന്നെ പെൺകുട്ടിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് ..

x