Viral News

താരരാജാക്കന്മാർ ഒരുമിച്ചെത്തി ; ഷാര്‍ജയില്‍ പകിട്ടോടെ എംഎ.യൂസഫലിയുടെ സഹോദരപുത്രന്‍റെ വിവാഹം

എം.കെ. ഗ്രൂപ്പിന്റെയും ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടറായ യൂസഫലിയെ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. കേരളത്തിൽ നിന്ന് ലോകപ്രശസ്തനായ ബിസിനസ്സുകാരൻ എന്ന നിലക്കുള്ള യൂസഫലിയുടെ വളർച്ച ഏവരെയും വിസ്മയിപ്പിക്കുന്ന രീതിയിലായിരുന്നു. ഇന്ന് ഏകദേശം 31000 പ്രവാസികൾക്ക് ജോലി നൽകുന്ന സ്ഥാപനത്തിന്റെ ഉടമയായി അദ്ദേഹം മാറി. സാമൂഹ്യരംഗത്തെ സംഭാവനകൾ കണക്കിലെടുത്ത് 2008 ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു. തൃശൂർ ജില്ലയിലെ നാട്ടിക എന്ന സ്ഥലത്താണ് എം എ യൂസഫലി ജനിച്ചത്.

ഒരു ബിസിനസുകാരൻ എന്നതിലുപരി അദ്ദേഹം ഒരു സാമൂഹിക പ്രവർത്തകൻ കൂടിയാണ്. ഇന്ത്യൻ ഗവൺമെന്റും ഗൾഫ് ഗവൺമെന്റും സംയോജിതമായി നടത്തുന്ന പല ചാരിറ്റി പ്രവർത്തനങ്ങൾക്കും ഇടനിലക്കാരനായി നിൽക്കുന്നത് യൂസഫലി ആണ്. തന്റെ ഈ സേവനങ്ങൾക്ക് ബഹുമാനസൂചകമായി “പ്രവാസി ഭാരതീയ സമ്മാൻ അവാർഡ്” നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. മുൻ പ്രസിഡന്റ് എപിജെ അബ്ദുൽ കലാമിന്റെ കയ്യിൽ നിന്നായിരുന്നു യൂസഫലി അവാർഡ് സ്വീകരിച്ചത്. മലയാളികൾക്ക് എന്ത് പ്രശ്നം ഉണ്ടായാലും ഓടിയെത്തുന്നവരൽ മുൻപന്തിയിലുള്ള ആളാണ് യൂസഫലി.

പ്രളയം, ഓക്കി തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിലും ഒരുപാട് സഹായങ്ങൾ പണമായും, പല രീതിയിലും മലയാളികൾക്ക് അദ്ദേഹം എത്തിച്ചു കൊടുത്തിട്ടുണ്ട്. ലുലു മാൾ കൊച്ചി, ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ തൃശ്ശൂർ തുടങ്ങിയ സ്ഥാപനങ്ങളിലൂടെ നിരവധി ആളുകൾക്ക് ജോലി നൽകാൻ അദ്ദേഹത്തിന് സാധിച്ചു. കോവിഡ കാലങ്ങളിൽ സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നപ്പോഴും എല്ലാ തൊഴിലാളികൾക്കും മുഴുവൻ ശമ്പളവും നൽകി അദ്ദേഹം മാതൃകയായി, തന്റെ തൊഴിലാളികളെ സംരക്ഷിക്കുക എന്നത് തന്റെ ഉത്തരവാദിത്വമാണ് എന്ന് അദ്ദേഹം ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഉത്തരം നൽകിയത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

ഇന്നിപ്പോൾ യൂസഫലിയുടെ സഹോദരന്റെ മകന്റെ കല്യാണ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. താരരാജാക്കന്മാരായ മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് എത്തിയതും ആരാധകരെ സന്തോഷത്തിൽ ആക്കി. വളരെയധികം ആർഭാടമായ രീതിയിൽ ആയിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. യൂസഫലിയുടെ സഹോദരനായ അഷ്റഫ് അലിയുടെ മകൻ ഫഹാസും സീനയും തമ്മിലുള്ള വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് താരങ്ങൾ എത്തിയത്.

ദുബായിലെ ഷാർജ അൽ ജവാഹർ റിസപ്ഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. കോവിഡ് നിയമങ്ങളെല്ലാം പാലിച്ചുള്ള വിവാഹമായിരുന്നു ഇരുവരുടെയും. ദുബായിലെയും, ഇന്ത്യയിലെയും നിരവധി പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തു. മോഹൻലാലും മമ്മൂട്ടിയും ദുബായിൽ എത്തി യുഎഇയുടെ 10 വർഷത്തെ ഗോൾഡൻ വിസ കരസ്ഥമാക്കി. താരരാജാക്കന്മാർ ഉൾപ്പെടുന്ന വിവാഹവീഡിയോ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇരുവർക്കും ഗോൾഡൻ വിസ നൽകി ആദരിച്ചു യുഎഇ സർക്കാർ മുന്നോട്ടു വന്നതോടുകൂടി ആരാധകരുടെ സന്തോഷം ഇരട്ടിയായി.

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago