അവതാരകയും ബോഡി ബിൽഡറുമായ ശ്രീയ അയ്യർ വിവാഹിതയായി ; വരൻ ആള് ചില്ലറക്കാരനല്ല, ആരാണെന്ന് മനസ്സിലായോ?

നടി അവതാരിക മോഡൽ എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയിട്ടുള്ള താരമാണ് ശ്രീയ അയ്യർ. മോഡലിങ്ങിൽ നിന്നും പെട്ടെന്ന് താരം ബോഡിബിൽഡിംഗ് രംഗത്തേക്ക് ഒരു മാറ്റം നടത്തിയപ്പോൾ ഏവരും ഒരേപോലെ അമ്പരന്ന് പോയിരുന്നു. ശ്രീയയുടെ വർക്കൗട്ട് ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയ ഏറ്റെടുത്തതാണ്. ബിഗ് ബോസ് താരമായ ബഷീർ കൃഷിയുമായുള്ള ചില വിമർശനങ്ങളും ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ശ്രീയ തന്റെ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുന്ന ചില ചിത്രങ്ങളും മറ്റും പങ്കുവയ്ക്കാറുണ്ട്. അതീവ സുന്ദരിയാണ് ഓരോ ചിത്രങ്ങളിലും ശ്രീ പ്രത്യക്ഷപ്പെടാറുള്ളത്.

പലപ്പോഴും വിവാദങ്ങളുടെ കൂട്ടുകാരി ആണെങ്കിലും സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് ശ്രീയയ്ക്കുള്ളത്. ശ്രീയുയടെ വിശേഷങ്ങൾക്ക് എല്ലാം വലിയതോതിൽ തന്നെ ആരാധകരും വർദ്ധിക്കാറുണ്ട്. തന്റെ ജീവിതത്തിലെ ഓരോ വിശേഷങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിക്കാനും മറക്കാറില്ല ശ്രീയ. കൂടുതലും സുഹൃത്തുക്കൾക്കൊപ്പം ഉള്ള യാത്രകളുടെയും മോഡലിംഗ് ചിത്രങ്ങളുടെയും മറ്റും വീഡിയോകൾ ആണ് താരം പങ്കു വയ്ക്കാറുള്ളത്. ഇപ്പോൾ താരത്തിന്റെ ജീവിതത്തിലെ ചില സന്തോഷകരമായ വിശേഷങ്ങളെക്കുറിച്ച് ആണ് അറിയാൻ സാധിക്കുന്നത്. ഈ വാർത്ത പുറത്തുവന്നതോടെ ശ്രീയയുടെ ആരാധകരെല്ലാം അമ്പരന്നിരിക്കുകയാണ്.

ശ്രീയ അയ്യർ വിവാഹിതയായി എന്ന വാർത്ത ആണ് ഇപ്പോൾ പുറത്ത് വരുന്നത്. ബോഡിബിൽഡർ കൂടിയായ ജിനു തോമസ് എന്ന സുഹൃത്തിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തോളം ആയി ഇരുവരും ഡേറ്റിങ് ആയിരുന്നു. രണ്ട് ദിവസം മുമ്പാണ് ജിനുവിനെ വിവാഹം കഴിക്കുവാൻ ചെയ്യാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം രാവിലെ എഴുന്നേറ്റപ്പോൾ ശ്രീയ വിവാഹം കഴിക്കാമെന്ന് പറയുകയും അപ്പോൾ നല്ല ദിവസം തന്നെ അടുത്തു വരികയും ചെയ്തു.
അങ്ങനെ വിവാഹം നടത്താൻ തീരുമാനിച്ചു. സംസാരിച്ച് തന്നെ വിവാഹം കഴിക്കുവാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് ഇരുവരും വ്യക്തമാക്കിയത്. ശ്രീയായുടെ രണ്ടാം വിവാഹമാണിത്. അടുത്ത സമയത്ത് ആണ് തന്റെ വിവാഹ തകർച്ചയെക്കുറിച്ച് എല്ലാം തുറന്നു പറഞ്ഞത്. ഇരുപതാം വയസ്സിൽ ആണ് ഒരു അന്യമതസ്ഥനെ പ്രണയിച്ച് വിവാഹം കഴിച്ചത്.

അയാൾക്ക് ഒരു ഭാര്യ കൂടിയുണ്ടായിരുന്നു. ഒരുമിച്ചു താമസിക്കേണ്ടി വന്നപ്പോൾ ഒരുപാട് ശാരീരികവും മാനസികവുമായ ഉപദ്രവങ്ങൾ നേരിടേണ്ടി വന്നിരുന്നു. അവിടെ നിന്നും ഒരു ജീവനും കൊണ്ട് ഓടി ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് രക്ഷപ്പെട്ടു എന്ന് തുറന്നു പറഞ്ഞിരുന്നു ശ്രീയ. അതോടെ കരിയറും ജീവിതവും തകർന്നു. തകർന്നു പോയപ്പോൾ പലതവണ ആത്മഹത്യ ചെയ്യുവാൻ ശ്രമിച്ചിരുന്നു. ശേഷം വീണ്ടും ഹിന്ദു സമാജത്തിൽ ഏർപ്പെടുകയും പുതിയ ജീവിതം തുടങ്ങുകയും ചെയ്തു. ടെലിവിഷൻ അവതാരകയായും നടിയായും പേരെടുത്ത sriyac ഇന്ന് ഒരു ബോഡി ചാമ്പ്യൻ കൂടിയാണ്. ഈ രംഗത്താണ് ഇപ്പോൾ താരം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

x