തൻറെ വിവാഹത്തിന് നർഗീസ് ബീഗം മഹർ ആയി ആവശ്യപ്പെട്ടത് ഒന്നര ലക്ഷം; വീഴ്ച്ചയില്‍ നട്ടെല്ല് തകര്‍ന്ന് ശയ്യാവലംബിയായ ഒരു കുടുംബനാഥന് ജീവിതമാര്‍ഗ്ഗം തുടങ്ങാനുള്ള പണമായിരുന്നു തൻറെ മഹർ

നർഗീസ് ബീഗം ഈ പേര് കേട്ടാൽ ഒരു പക്ഷെ ഭൂരിഭാഗം മലയാളികൾക്കും അറിയാമായിരിക്കും, ഒരുപാട് പാവപ്പെട്ടവരുടെ കണ്ണുനീർ ഒപ്പിയ സാമൂഹിക പ്രവർത്തക, അറിയാത്തവർക്കായ് കോഴിക്കോട് കടപ്പുറത്തെ മൽസ്യ തൊഴിലാളിയായ കമറുന്നിസയുടെയും ഹംസക്കോയയുടെയും മൂത്തമകളായി ജനിച്ച റോസിന പഠിക്കാനും എഴുതാനും മിടിക്കിയായിരുന്നു അവൾ, തനിക്ക് സങ്കടവും ദുഃഖങ്ങളും വരുമ്പോൾ കവിതകൾ എഴുതി അതിൽ കുറിച്ച തൂലിക നാമമാണ് നർഗീസ് ബീഗം, ഇന്ന് അറിയപ്പെടുന്നതും നർഗീസ് ബീഗമായി തന്നെയാണ്

ഉമ്മയോടൊപ്പം ആശുപത്രിയിൽ പോകുമ്പോൾ കണ്ട വെള്ള കുപ്പായക്കാരായ നഴ്‌സുമാരോട് തോന്നിയ സ്നേഹം, ആ ആഗ്രഹം അവളെ ഒരു നഴ്‌സ് ആക്കി മാറ്റുകയായിരുന്നു രണ്ടു പതിറ്റാണ്ടോളമായി നഴ്സിന് പുറമെ സാമൂഹിക സേവനം കൂടി നടത്തുകയാണ് നർഗീസ് ബീഗം, ഇതിനോടകം നിരവധി പേരെയാണ് നർഗീസ് ബീഗം സഹായിച്ചത് കഴിഞ്ഞ ദിവസം നർഗീസ് ബീഗത്തിൻറെ വിവാഹമായിരുന്നു, നർഗീസ് ബീഗത്തിന്റെ വിവാഹത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം ഒരു വ്യക്തി കുറിച്ച വരികൾ ആണ് ശ്രദ്ധേയം ആകുന്നത് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ

ഇന്ന് കാരാട് പള്ളിയില്‍ ഒരു നിക്കാഹ് നടന്നു. ഒരുപാട് പാവങ്ങളുടെ കണ്ണീരൊപ്പിയ സാമൂഹിക പ്രവര്‍ത്തകയായ പാവങ്ങളുടെ മാലാഖ എന്നറിയപ്പെടുന്ന നര്‍ഗീസ് ബീഗത്തിന്റെയും സുബൈറിന്റെയും വിവാഹം. സാധാരണ നിക്കാഹിന് വരന്‍ വധുവിന് സ്വര്‍ണാഭരണം മഹ്‌റായി നല്‍കിയാണ് നിക്കാഹ് നടത്താറുള്ളത്. ഇവിടെയും മഹര്‍ ഉണ്ടായിരുന്നു. രണ്ട് കുഞ്ഞു കമ്മല്‍. മറ്റൊരു മഹര്‍ കൂടി സുബൈര്‍ നര്‍ഗീസിന് നല്‍കി. ഒന്നര ലക്ഷം രൂപ. അതായിരുന്നു നര്‍ഗീസ് ആവശ്യപ്പെട്ട മഹര്‍. വീഴ്ച്ചയില്‍ നട്ടെല്ല് തകര്‍ന്ന് ശയ്യാവലംബിയായ ഒരു കുടുംബനാഥന് ജീവിതമാര്‍ഗ്ഗം തുടങ്ങാനുള്ള പണമായിരുന്നു അത്.

പാലക്കാട്ടുകാരനായ അദ്ദേഹം കഷ്ടപ്പാടിന്റെ അങ്ങേയറ്റം അനുഭവിക്കുന്നയാളാണ്. മക്കളെ വളര്‍ത്താന്‍ വഴിയില്ലാത്തതിനാല്‍ അവരെ അനാഥാലയത്തില്‍ അയച്ച ഗതികേടിലുള്ള ഒരാള്‍. അദ്ദേഹത്തിന് ഒരു ചെറിയ കട തുടങ്ങാനുള്ള പണം, അതാണ് നര്‍ഗീസ് ബീഗം മഹറായി പ്രതിശ്രുത വരനോട് ആവശ്യപ്പെട്ടത്. വര്‍ഷങ്ങളായി നര്‍ഗീസിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും അകമഴിഞ്ഞ സഹായവുമായി കൂടെയുള്ള സുബൈര്‍ക്ക അത് സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു.വിവാഹ വസ്ത്രത്തിന് 5000 രൂപ ചിലവായപ്പോഴേക്കും ഇത്രും വിലയുള്ള വസ്ത്രം വേണ്ടിയിരുന്നില്ല എന്ന് സങ്കടം പറഞ്ഞയാളാണ് നര്‍ഗീസ് ബീഗം.

സമ്മാനമായി മറ്റുള്ളവര്‍ നല്‍കുന്ന സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയ അതേപോലെ മറ്റാര്‍ക്കെങ്കിലും കൊടുക്കുന്ന ഒരാള്‍, ഒരുപാട് പേരുടെ വേദനകള്‍ക്ക് ആശ്വാസവുമായി ഓടിക്കൊണ്ടേയിരിക്കുന്ന ഒരാള്‍, വീടും, ഭക്ഷണവും, മരുന്നും, ചികിത്സയും, പഠന സഹായവും തുടങ്ങി സഹായത്തിന്റെ നൂറുനൂറു കൈകളുള്ള ഒരു മാലാഖ. അങ്ങിനെയൊരാളുടെ വിവാഹവും മാതൃകയായി മാറുകയാണ്…നര്‍ഗീസ് , നിങ്ങള്‍ക്കേ ഇങ്ങിനെ കഴിയൂ… അതുകൊണ്ടാണല്ലോ ഞങ്ങള്‍ക്ക് നിങ്ങള്‍ ഇത്രമേല്‍ പ്രിയപ്പെട്ട ഒരാളായി മാറുന്നത്. Nargees Beegam ത്തിനും സുബൈർ ഇക്കക്കും വിവാഹ മംഗളാശംസകൾ നേരുന്നു…… ഇതായിരുന്നു കുറിപ്പ് നിരവതി പേരാണ് നർഗീസ് ബീഗത്തിന്റെ പ്രവൃത്തിയെ പ്രശംസിച്ച് കൊണ്ട് രംഗത്ത് വരുന്നത്

x