‘അമ്മ മരിച്ചുകിടക്കുമ്പോൾ അന്ന് വാർത്ത വായിക്കേണ്ടി വന്നു , ഓർമയുണ്ടോ ദൂരദർശനിലെ പ്രിയ അവതാരകൻ ബാലകൃഷ്‌ണനെ ?

വാർത്താമാധ്യമ രംഗത്ത് ഇന്ന് നിരവധി ആളുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ വാർത്ത വായിക്കുന്നവരും ന്യൂസ് റിപ്പോർട്ട് ചെയ്യുന്നവരും എഡിറ്ററും എല്ലാം ഉൾപ്പെടാറുണ്ട്. എന്നാൽ ദൂരദർശൻ കാലഘട്ടങ്ങളിൽ വളരെ തുച്ഛമായ ആളുകൾ മാത്രമായിരുന്നു വാർത്താവിനിമയ രംഗത്ത് നിലവിൽ ഉണ്ടായിരുന്നത്. 1985 മുതൽ മലയാളികളുടെ സ്വീകരണമുറിയിൽ വാർത്തകളിലൂടെ നിറഞ്ഞു നിന്നൊരു വ്യക്തിത്വമാണ് ആർ ബാലകൃഷ്ണൻ. ഇന്നും മലയാളികൾക്ക് ഓർമ്മയുണ്ടാകും താടിയൊക്കെ വെച്ച് വാർത്ത വായിക്കുന്ന ബാലകൃഷ്ണനെ. അദ്ദേഹം ചില അനുഭവങ്ങൾ തുറന്നു പറയുകയാണ് ഇപ്പോൾ. ആദ്യമായി വാർത്ത വായിക്കുന്ന സമയത്ത് മുൻപിൽ മോഡലുകൾ ആരും ഉണ്ടായിരുന്നില്ല. ആദ്യമൊക്കെ പരിഭ്രാന്തികൾ നിറഞ്ഞു നിന്നിരുന്നു. പിന്നീട് ടെൻഷനില്ലാതെ വാർത്ത വായിച്ചു. രണ്ടാമത്തെ വാർത്ത ആയിരുന്നു ഏറ്റവും കൂടുതൽ ടെൻഷൻ അടിച്ചത്.

ആദ്യ വാർത്ത വായിക്കുന്നതിന് ഏറ്റവും അടുത്ത് മൂന്നാലു പേര് മാത്രമായിരുന്നു പറഞ്ഞത്. എന്നാൽ രണ്ടാമത്തെ വാർത്ത എപ്പോഴാണ് എന്ന് എല്ലാവരും ചോദിച്ചത്. അപ്പോൾ പറയേണ്ടിവന്നു അതുകൊണ്ടു തന്നെ ഒരുപാട് ടെൻഷൻ അടിച്ചാണ് രണ്ടാമത് വാർത്ത വായിച്ചത്. ദൂരദർശന് ശേഷം സ്വകാര്യ ചാനലുകളും കടന്ന് വലിയ മാറ്റങ്ങൾ ആയിരുന്നു വാർത്ത വനിമയ രംഗത്ത് ഉണ്ടാക്കിയത്. ആധുനിക സാങ്കേതികവിദ്യയിലെ നല്ല വശങ്ങളൊക്കെ തന്നെ തനിക്ക് വലിയ ഇഷ്ടമാണ്. എന്നാൽ കോമാളിത്തരങ്ങളോട് തീര താൽപര്യമില്ല. അമ്മ മരിച്ചു കിടക്കുമ്പോഴും വാർത്ത വായിക്കേണ്ട അവസ്ഥ വന്നിട്ടുണ്ട്. അത് ഏറെ വികാരഭരിതമായ ഒരു സംഭവമായിരുന്നു. ഒരു വൈകുന്നേരം പെട്ടെന്ന് വീട്ടിൽ നിന്നും ഒരു ഫോൺകോൾ വന്നു. അമ്മയുടെ മരണമാണെന്ന് വാക്കുകളിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചു.

എന്നാൽ വാർത്ത വായിക്കാൻ മേക്കപ്പ് ഇട്ടു കയറാൻ തയ്യാറായി നിൽക്കുന്ന സമയമാണ്. മറ്റൊരു അവതാരകൻ ആ സമയത്ത് ഇല്ല. കയറാതിരുന്നാൽ വാർത്ത മുടങ്ങും. വിഷമം മാറ്റിവെച്ച് നേരെ കയറി വാർത്ത വായിച്ചു. എന്റെ മനസ്സ് പൂർണമായും ശൂന്യമായിരുന്നു. വാർത്ത വായിച്ച ശേഷം എല്ലാവരോടും പറഞ്ഞു. ജോലി കഴിഞ്ഞുപോയ ഉയർന്നു ഉദ്യോഗസ്ഥൻ അദ്ദേഹത്തെ വിളിച്ചാൽ മതിയായിരുന്നു എന്ന് അപ്പോൾ എന്നോട് പറഞ്ഞിരുന്നു. ഇതുപോലെ വാർത്ത വായിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു അച്ഛന്റെ മരണം ദൂരദർശനിൽ അറിയിക്കുന്നത്. വാർത്ത വായിച്ചിറങ്ങുമ്പോൾ എല്ലാ ഉദ്യോഗസ്ഥരും എന്നെ കാത്തു നിൽക്കുകയാണ്. അങ്ങനെയാണ് വിവരം അറിഞ്ഞതും.

ഇതൊക്കെ വല്ലാതെ വിഷമങ്ങൾ ഉണ്ടാക്കിയ അനുഭവങ്ങൾ ആയിരുന്നു. വാർത്തകളുടെ അക്ഷരസ്ഫുടതയുടെ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തണമെന്നുള്ള ഒരു അഭിപ്രായമാണ് തനിക്ക് ഉള്ളത്.. ഇക്കാര്യത്തിൽ പുതിയ തലമുറയാണ് കൂടുതൽ ഊന്നൽ നൽകേണ്ടത്. നിരവധി കഴിവുള്ള യുവതലമുറ നമുക്കുണ്ട്. ഇതെല്ലാം പ്രതീക്ഷ നൽകുന്നുമുണ്ട്. ഇപ്പോൾ നിരവധി വേദികളിൽ പ്രസംഗങ്ങൾക്ക് പോകുന്നുണ്ട്. കില ഫാക്കൽറ്റിയായി പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ കൂടുതൽ സമയവും കറക്കമാണ്. ഭാര്യയും രണ്ട് പെൺമക്കളുമാണ് ഉള്ളത്. രണ്ടുപേരും വിവാഹിതരാണ് എന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ വലിയ ഇഷ്ടത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഒരുകാലത്ത് ഗ്രഹാതുരത്വത്തിൽ നിറഞ്ഞുനിന്ന മുഖമാണല്ലോ അത്.

 

x