തൻറെ ഇരുപത്തിരണ്ട് ലക്ഷം വിലയുള്ള കാർ വിറ്റ് ഓക്‌സിജൻ സിലിണ്ടർ ഫ്രീയായി വിതരണം ചെയുന്ന ഈ യുവാവാണ് ഇപ്പോൾ താരം

കൊറോണയുടെ രണ്ടാം വരവിൽ കടുത്ത പ്രതിസന്ധി നേരിടുന്ന ഈ സമയത്ത്, നമ്മുടെ രാജ്യം കടുത്ത ഓക്സിജൻ ക്ഷാമം ആണ് നേരിടുന്നത്,ആശുപത്രികളിൽ ഓക്‌സിജന്റെ അഭാവം മൂലം രോഗികൾ മരിക്കുകയും ചെയ്യുന്ന ഈ ഘട്ടത്തിൽ, മുംബൈയിലെ മലാദിൽ താമസിക്കുന്ന ഒരു യുവാവ് ജനങ്ങൾക്കിടയിൽ ദൈവദൂതനെ പോലെ എത്തുകയാണ്, ഇപ്പോൾ അദ്ദേഹത്തെ . ‘ഓക്സിജൻ മാൻ’ എന്നാണ് അറിയപ്പെടുന്നത് ആ യുവാവിന്റെ പേര് ഷാനവാസ് ഷെയ്ക്ക് എന്നാണ്, ഒരു ഫോൺ കോളിൽ രോഗികൾക്ക് ഓക്സിജൻ എത്തിക്കുന്നതിനായി ആ പ്രദേശത്ത് ഒരു ‘കൺട്രോൾ റൂം’ തന്നെ സ്വന്തമായി പ്രവർത്തിപ്പിക്കുകയാണ് അദ്ദേഹം

ഈ നിർണായക കട്ടത്തിൽ രോഗികളെ സഹായിക്കാൻ തൻറെ കൈയിലുള്ള പൈസ തീർന്നപ്പോൾ തനിക്ക് ഏറ്റവും പ്രിയമുള്ള തൻറെ ഇരുപത്തിരണ്ട് ലക്ഷം വിലയുള്ള ഫോർഡ് എൻഡവർ ഷാനവാസ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് വിൽക്കുകയായിരുന്നു. തന്റെ ഫോർഡ് എൻ‌ഡോവർ വിറ്റശേഷം കിട്ടിയ പണം ഉപയോഗിച്ച് ഷാനവാസ് 160 ഓക്സിജൻ സിലിണ്ടറുകൾ വാങ്ങി ആവശ്യക്കാർക്ക് നൽകി ആ പ്രദേശത്തെ ജനങ്ങളെ സഹായിക്കുകയായിരുന്നു . കഴിഞ്ഞ വർഷം പാവപ്പെട്ടവരെ സഹായിക്കുന്നതിനിടെ പണം തീർന്നുപോയതിനാൽ ആണ് തന്റെ കാർ വിൽക്കേണ്ടിവന്നത് എന്ന് ഷാനവാസ് പറയുന്നു

ഓക്സിജന്റെ അഭാവം മൂലം സുഹൃത്തിന്റെ ഭാര്യ ഓട്ടോറിക്ഷയിൽ മരിക്കുകയായിരുന്നു, അതിനുശേഷമാണ് മുംബൈയിലെ രോഗികൾക്കായി ഓക്സിജൻ വിതരണം ചെയ്യാൻ തീരുമാനിച്ചത് ജനങ്ങൾക്ക് തന്റെയടുത്ത് സഹായം ചോദിക്കാൻ അദ്ദേഹം ഒരു ഹെൽപ്പ് ലൈൻ നമ്പറും നൽകി അത് കൂടാതെ ഒരു കൺട്രോൾ റൂം അദ്ദേഹം സ്ഥാപിക്കുകയായിരുന്നു നിലവിൽ അഞ്ഞൂറ് മുതൽ അറുന്നൂറ് വരെ ഫോൺ കോളുകൾ ആണ് ദിവസവും വരുന്നത് എന്നും ഷാനവാസ് പറഞ്ഞു.

ഷാനവാസ് ഇതിനോടകം 4000 ത്തിലധികം ആളുകളെ ഓക്‌സിജൻ നൽകി സഹായിച്ചത്, അദ്ദേഹത്തിന്റെ ടീം അംഗങ്ങൾ സിലിണ്ടറുകൾ എങ്ങനെ ഉപയോഗിക്കാമെന്ന് രോഗികൾക്ക് വിവരിച്ച് നൽകുകയും ചെയുന്നുണ്ട്. അവരുടെ ഉപയോഗത്തിനുശേഷം, മിക്ക രോഗികളും ശൂന്യമായ സിലിണ്ടറുകൾ അവരുടെ കൺട്രോൾ റൂമുകളിൽ തിരിച്ച് എത്തിച്ച് നൽകും. കഴിഞ്ഞ വർഷം മുതൽ 4ഇതുവരെ 000 ത്തിലധികം ആളുകളെ ഷാനവാസ് സഹായിച്ചിട്ടുണ്ടെന്നും പറയുന്നു ഇപ്പോൾ ഈ യുവാവിനെ നിരവതി പേരാണ് സോഷ്യൽ മീഡിയയിൽ കൂടി പ്രശംസിക്കുന്നത്

x