അവാർഡിന് പിന്നാലെ നഞ്ചിയമ്മക്ക് സുരേഷ് ഗോപിയുടെ സമ്മാനം ; നഞ്ചിയമ്മയെ തേടിയെത്തിയ സൗഭാഗ്യം കണ്ടോ?

68-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ ‘അയ്യപ്പനും കോശിയും’ അടക്കമുള്ള സിനിമകൾക്ക് ലഭിച്ച അംഗീകാരം ഏതൊരു മലയാളിയെയും സംബന്ധിച്ചിടത്തോളം ഏറെ അഭിമാനം നൽകുന്ന ഒന്നാണ്. പ്രശസ്തിയും, അംഗീകാരവും ലഭിക്കാൻ വമ്പൻ താര നിരയോ, ഭീമൻ ബഡ്ജറ്റുകളോ ആവശ്യമില്ലെന്ന് തെളിയിച്ച ചിത്രങ്ങൾക്ക് ഉദാഹരണമാണ് ‘തിങ്കളാഴ്ച നിശ്ചയം’ പോലുള്ള പടങ്ങൾ. സച്ചി എന്ന അനശ്വര സംവിധായകൻ്റെ വേർപാടിൽ പോലും അയ്യപ്പനും, കോശിയ്ക്കും ലഭിച്ച അംഗീകാരം അഭിമാന നിമിഷങ്ങൾക്കൊപ്പം അൽപ്പം വേദനയും സമ്മാനിക്കുന്നു.

അയ്യപ്പനും കോശിയിലെയും ‘കലക്കാത്ത’ എന്ന ഗാനത്തിലൂടെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത് അട്ടപ്പാടിയുടെ സ്വകാര്യ അഹകാരം ‘നഞ്ചിയമ്മ’ യാണ്. കഴിഞ്ഞ സംസ്ഥാന അവർഡ് വേളയിൽ പ്രത്യേക ജൂറി അവാർഡും നഞ്ചിയമ്മയെ തേടിയെത്തിയിരുന്നു. ഇന്ന് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന വ്യക്തികളിൽ ഒരാളായി നഞ്ചിയമ്മ മാറി കഴിഞ്ഞു. നിഷ്‍കളങ്കമായ ചിരിയിലൂടെയും, ലളിതമായ സംസാരത്തിലൂടെയും മലയാളികളുടെ മനം കവർന്ന നഞ്ചിയമ്മയെ തേടി മറ്റൊരു വിശേഷം കൂടെ വന്നിരിക്കുകയാണ്.

അട്ടപ്പാടിയിലെ ആരുമറിയാത്ത ഊരുകളിൽ നിന്ന് നഞ്ചിയമ്മ പാടിയ പാട്ട്‌ ഇന്ന് ചുരമിറങ്ങിക്കഴിഞ്ഞു. ലിപി പോലുമില്ലതെ സ്വത സിദ്ധമായ ആലാപന ശൈലിയിൽ നഞ്ചിയമ്മയുടെ ഹൃദയത്തിൽ നിന്നാണ്‌ ആ പാട്ട്‌ യാത്ര ആരംഭിച്ചത്. ആദിവാസി ഭാഷയും, വസ്ത്രധാരണവുമായി അട്ടപ്പാടിയുടെ നെഞ്ചിൽ നിന്ന് ആഴ്ന്നിറങ്ങിയ ആ പാട്ടിനൊപ്പം താളമിട്ട്‌ സഞ്ചരിക്കുകയാണ്‌ ഇന്ന്‌ ഭാഷ വ്യത്യസമില്ലാതെ എല്ലാവരും.  കുഞ്ഞായിരുന്നപ്പോൾ മുത്തശ്ശിയും, അമ്മയും പാടിക്കൊടുത്ത താരാട്ടുപാട്ടിൻ്റെ ഈണത്തിൽ നഞ്ചിയമ്മ പാടിയപ്പോൾ ഇന്ന് മലയാളികൾ മുഴുവൻ ആ പാട്ടിനെയും, നഞ്ചിയമ്മയെയും സ്നേഹിക്കുന്നു.

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ നഞ്ചിയമ്മയെ വീഡിയോ കോളിൽ വിളിച്ച് അഭിനന്ദിച്ച് നടനും, മുൻ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. ഇന്ത്യൻ രാഷ്‌ട്രപതി ‘ദ്രൗപദി മുര്‍മ്മു’ കഴിഞ്ഞാല്‍ ഇപ്പോള്‍ ഏറ്റവുമധികം ചർച്ച ചെയ്യുന്ന പേരുകളിൽ ഒന്ന് നഞ്ചിയമ്മയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “ഇങ്ങനെയൊരു അംഗീകാരവും, ആദരവും നഞ്ചിയമ്മയെ തേടി വരുമെന്ന് സത്യത്തിൽ താൻ വിചാരിച്ചില്ലെന്ന്” പറഞ്ഞ സുരേഷ് ഗോപി നഞ്ചിയമ്മയ്ക്കായി ഒരു ഗംഭീര ഓഫർ കൂടെ നൽകിയിട്ടുണ്ട്. തൻ്റെ വീട്ടിൽ ഒരു ദിവസം വന്ന് താമസിക്കുന്നതിനായിട്ടാണ് അദ്ദേഹം നഞ്ചിയമ്മയെ ക്ഷണിച്ചിരിക്കുന്നത്.

“സംവിധായകന്നായ സച്ചി സാർ നേരിട്ട് വന്ന് സംസാരിക്കുന്നതു പോലെയാണ് തനിയ്ക്ക് തോന്നുന്നതെന്നായിരുന്നു” മറുപടിയായി നഞ്ചിയമ്മ സുരേഷ് ഗോപിയോട് പറഞ്ഞത്. തനിയ്ക്ക് വളരെ സന്തോഷമുണ്ടെന്നും, സിനിമ രംഗത്ത് നിന്ന് തന്നെ ആദ്യമായി വീഡിയോ കോള്‍ ചെയ്യുന്ന വ്യകതി സുരേഷ് ഗോപിയാണെന്നും നഞ്ചിയമ്മ പറയുന്നു. ഉടൻ തന്നെ നഞ്ചിയമ്മയെ കാണാന്‍  വരുന്നുണ്ടെന്ന് അറിയിച്ച സുരേഷ് ഗോപി പ്രധാനമന്ത്രിയെ നേരിട്ട് വിളിക്കണമെന്നും ആവശ്യം ഉന്നയിച്ചു. മൊബൈല്‍ റേഞ്ചിന് കുറച്ചു പ്രശ്‌നമുണ്ടെന്ന് നഞ്ചിയമ്മ സൂചിപ്പിച്ചപ്പോൾ ആ കാര്യം ഉറപ്പായും ബിഎസ്എന്‍എല്‍നെ അറിയിക്കാമെന്നായിരുന്നു സുരേഷ് ഗോപി നൽകിയ മറുപടി.

 

Articles You May Like

x