കോമ സ്റ്റേജിൽ കിടക്കുന്ന അമ്മയ്ക്ക് ഭക്ഷണം നൽകരുത് എന്ന് ഡോക്ടർമാർ പറഞ്ഞു , അത് കേട്ട് ചങ്ക് പൊട്ടി കരയുകയാണ് ഞങ്ങൾ ചെയ്തത് . അമ്മയെക്കുറിച്ചുള്ള ദേവൻഷി എന്ന പെൺകുട്ടിയുടെ കണ്ണ് നിറയ്ക്കുന്ന കുറിപ്പ് വൈറലാകുന്നു

അമ്മ എന്നാൽ ഒരു കുടുംബത്തിന്റെ നെടുംതൂൺ തന്നെയാണ് , സുഗമമായി മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു കുടുംബത്തിൽ പെട്ടന്നൊരുദിവസം അമ്മയെ നഷ്ടപ്പെട്ടാൽ ആ കുടുംബത്തിന്റെ അവസ്ഥ താളം തെറ്റും . ഓരോ കാര്യങ്ങൾക്കും ഇത്രത്തോളം ബുദ്ധിമുട്ടുകളും പ്രയാസങ്ങളും എല്ലാം ഉണ്ടാവുമെന്ന് തിരിച്ചറിയുന്ന നിമിഷമാകും അത് . അനുഭവിച്ചവർക്ക് അത് നെഞ്ചിൽ കുത്തിയിറക്കുന്ന വേദനയുടെ ആഴം മനസിലാകും . ഈ കഴിഞ്ഞ മാതൃദിനത്തിൽ മകൾ പങ്കുവെച്ച അമ്മയെക്കുറിച്ചുള്ള കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . യാതാർത്ഥ ജീവിതങ്ങളെ ആളുകളിലേക്ക് എത്തിക്കുന്ന ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന ഫേസ്ബുക്ക് പേജിലാണ് അമ്മയെക്കുറിച്ചുള്ള മകളുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടത് . ഒരു നിമിഷം കണ്ണ് നിറയാതെ വായിച്ചു തീർക്കാനാവില്ല ഈ കുറിപ്പ് . ദേവൻഷി എന്ന മകളുടെ കുറിപ്പ് ഇങ്ങനെ ;

എന്റെ ജീവിതത്തിൽ മറക്കാനാവാത്ത ദിവസം തന്നെയാണ് അത് , ആ ദിവസം ഇന്നും ഞാൻ ശരിക്കും ഓർക്കുന്നുണ്ട് , ദീപാവലിയാണ് അതുകൊണ്ട് തന്നെ വീട്ടിലേക്ക് വരുന്നതിന്റെ എല്ലാ സന്തോഷവും അച്ഛനെയും അമ്മയെയും കാണാൻ സാധിക്കുന്നതിന്റെയും എല്ലാം സന്തോഷം എന്നിൽ ഉണ്ടായിരുന്നു . ഹോസ്റ്റലിൽ നിന്നും എന്നെ കൂട്ടാൻ എത്തിയത് അമ്മയായിരുന്നു . തിരികെ ഈട്ടിലേക്ക് പോകും വഴി ഞങ്ങൾ ഒരു കഫെയിൽ കയറി . കഫെയുടെ പടികൾ കണ്ടതോടെ ഞാൻ അമ്മയുടെ അരികിൽ നിന്നും പടികൾ ഓടി കയറി . പടികൾ ഓടിക്കയറുന്നതിനിടയിൽ വലിയൊരു നിലവിളി ശബ്‌ദം കേട്ട് ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് ചോ, രയിൽ കുളിച്ചുകിടക്കുന്ന അമ്മയെയാണ് . എന്ത് ചെയ്യണമെന്നറിയാതെ പതറി നിക്കുന്ന സമയം ഞാൻ ഓടി അമ്മയുടെ അടുത്തെത്തി നോക്കുമ്പോൾ തലയിൽ നിന്നും ചെവിയിൽ നിന്നുമൊക്കെ ചോ,ര ഒഴുകുന്നുണ്ട് .

ആകെ പതറിപ്പോയ ഞാൻ എങ്ങനെയൊക്കെയോ ഫോൺ എടുത്ത് അച്ഛനെ വിളിച്ചുകാര്യം പറഞ്ഞു , ഇതിനിടെ നിരവധി ആളുകളോട് സഹായം അഭ്യർത്ഥിക്കുകയും ചെയ്തു . ആളുകൾ ചുറ്റും കൂടി , വെറും പതിമൂന്നു വയസ് മാത്രമുള്ള എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല സഹായത്തിനു കരയുകയും അഭ്യർത്ഥിക്കുകയും ചെയ്യുക എന്നല്ലാതെ .. സഹായിക്കാൻ എന്ന വ്യാജേന പലരും എന്റെയും അമ്മയുടെയും അടുത്തെത്തി , എന്നാൽ അവരുടെ മനസുകൾ മോശമാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞു . എന്നെയും അമ്മയെയും ഈ അവസരത്തിൽ സഹായിക്കുക എന്ന വ്യാജേന മോശമായി സ്പർശിക്കുകയാണ് അവർ ചെയ്തത് . എന്ത് ചെയ്യണമെന്നറിയാതെ പതറിനിക്കുന്ന സമയമായിരുന്നു അത് . ഇതിനിടയിൽ ദൈവദൂതനെപോലെ ഒരാൾ പാഞ്ഞെത്തി അമ്മയുടെ മുറിവുകളിൽ തുണി വെച്ച് കെട്ടി ഞങ്ങളെ ആശുപത്രിയിൽ എത്തിച്ചു . ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ ‘അമ്മ അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്നു .

അച്ഛനും ബന്ധുക്കളും എല്ലാം ആശുപത്രിയിലേക്കെത്തി.. ദിവസങ്ങളോളം ‘അമ്മ ഗുരുതരാവസ്ഥയിൽ തുടർന്നു , അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ‘അമ്മ കോമ സ്റ്റേജിലേക്ക് പോയി . ഞങ്ങളെ സംബന്ധിച്ച് അത് താങ്ങാൻ പറ്റുന്നതിലും അപ്പുറമായിരുന്നു . അമ്മയായിരുന്നു ഞങ്ങളുടെ എല്ലാം അമ്മയെ തിരികെ കൊണ്ടുവരാൻ ഞങ്ങൾ കഴിയാവുന്നത് ഒക്കെ ചെയ്തു എങ്കിലും നിരാശയായിരുന്നു ഫലം . പല ഡോക്ടർമാരെയും കണിച്ചെങ്കിലും എല്ലാവരും കൈമലർത്തി , ‘അമ്മ ഇനി സാദാരണ ജീവിതത്തിലേക്ക് മടങ്ങിവരില്ല എന്നും അമ്മയെ മരിക്കാൻ അനുവദിക്കണമെന്നും ഡോക്ടർമാർ പറഞ്ഞു . അമ്മയ്‌ക്ക ഇനി ഭക്ഷണം കൊടുക്കണ്ട ‘അമ്മ മ,രിച്ചോട്ടെ ഇനി ഒരിക്കലും ‘അമ്മ തിരികെ ജീവിതത്തിലേക്ക് വരില്ല എന്നായിരുന്നു ഡോക്ടർ അച്ഛന്റെ അടുത്ത് വന്നു പറഞ്ഞത് . എന്നാൽ ഇതുകേട്ട ഉടൻ എന്നെയും കൂട്ടി അച്ഛൻ കുറച്ചു മാറി നിന്ന് പറഞ്ഞു അമ്മയുടെ സ്ഥാനത് നമ്മളിൽ ആരാണെങ്കിലും ‘അമ്മ മ,രണത്തിനു വിട്ടുകൊടുക്കില്ല അതുകൊണ്ട് തന്നെ അമ്മയെ മ,രണത്തിനു വിട്ടുകൊടുക്കാതെ നമ്മൾ പോരാടും എന്നാണ് അച്ഛൻ പറഞ്ഞത് . ഞങ്ങൾ അമ്മയെ വീട്ടിൽ കൊണ്ടുവന്നു , അമ്മയെ പരിചരിക്കാൻ നേഴ്‌സുമാരെ ഏർപ്പാടാക്കി ,

ഞങൾ കൂടുതൽ സമയവും അമ്മയുടെ കൂടെ തന്നെ ചിലവഴിച്ചു . വളരെ കാലങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾ ഒരു കാര്യങ്ങൾ അമ്മയോട് സംസാരിക്കുമ്പോൾ ‘അമ്മയുടെ കണ്ണ് നിറയുന്നത് ഞങ്ങൾ കണ്ടു . അതിലൂടെ ‘അമ്മ കാര്യങ്ങൾ മനസ്സിലാക്കുന്നുണ്ട് എന്ന് എനിക്ക് മനസിലായി . പിന്നീട് കണ്ണീർ മാറി ചെറു പുഞ്ചിരിയായി . ഇതൊക്കെ ഞങ്ങളിൽ പ്രതീക്ഷ തരുന്നുണ്ട് . അമ്മയെ മ,രണത്തിനു വിട്ടുകൊടുക്കാൻ ഞങ്ങൾക്ക് സാധിക്കില്ല . ചെറുപ്പത്തിൽ ഞങ്ങൾക്ക് അസുഖം വരുമ്പോൾ ‘അമ്മ പരിപാലിച്ചത് ഒക്കെ ഓര്മ വരുമ്പോൾ കണ്ണ് നിറയും . അമ്മയ്ക്ക് വേണ്ടി ഇനിയും പോരാടും അമ്മയെ ജീവിതത്തിലേക്ക് ഞങ്ങൾ തിരികെ കൊണ്ടുവരും എന്നാണ് പെൺകുട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത് ..നിരവധി ആളുകളാണ് മികച്ച പിന്തുണയുമായി രംഗത്ത് എത്തുന്നത് .പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് ..

x