തൻറെ ജീവനക്കാരന് 1500 കോടി രൂപയുടെ ആഡംബരസൗതം സമ്മാനമായി നൽകി മുകേഷ് അംബാനി

ആഡംബരത്തിന്റെ കാര്യത്തിലും തൻറെ ജോലിക്കാരോടുള്ള പരിഗണനയുടെ കാര്യത്തിലും എന്നും മുൻപന്തിയിലാണ് മുകേഷ് അംബാനി. ഇന്ത്യയിലെ ഏറ്റവും ധനികനായ റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഓരോ പ്രവർത്തിയും മാധ്യമങ്ങളിൽ ഇടം പിടിക്കാറുണ്ട്. കമ്പനിയുടെ ജോലിക്കാർക്ക് മികച്ച ആനുകൂല്യങ്ങളും സമ്മാനവും ഒക്കെയാണ് പലഘട്ടത്തിലും ഇദ്ദേഹം നൽകുന്നത്. ഇപ്പോൾ ഇദ്ദേഹം തൻറെ ഒരു ജോലിക്കാരന് നൽകിയ സമ്മാനത്തെ പറ്റിയുള്ള വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. 1500 കോടി രൂപ വിലയുള്ള ഒരു വീടാണ് മുകേഷ് അംബാനി തൻറെ ജീവനക്കാരന് സമ്മാനമായി നൽകിയത്. മുകേഷ് അംബാനിയുടെ വലംകൈ എന്ന് അറിയപ്പെടുന്ന മനോജ് മോദി എന്ന ജീവനക്കാരനാണ് വിലപിടിപ്പുള്ള സമ്മാനം മുകേഷ് അംബാനി നൽകിയത്.

അംബാനിയുടെ വീട് പോലെ തന്നെ അതീവ ആഡംബരമാർന്ന വീട് തന്നെയാണ് ഇത്. 22 നിലകളുള്ള വീട് 1.7 ലക്ഷം സ്ക്വയർ ഫീറ്റിൽ ആണ് വ്യാപിച്ച് കിടക്കുന്നത്. മുംബൈ നേപ്പിയൻ സീ റോഡിലാണ് ഈ ആഡംബരസൗതം സ്ഥിതി ചെയ്യുന്നത്. മാജിക് ബ്രിക്സ് ഡോട്ട് കോമിന്റെ കണക്കുകൾ പ്രകാരം ഏകദേശം 1500 കോടി രൂപയാണ് ഈ വീടിൻറെ മതിപ്പുവില. മുകേഷ് അംബാനിയുടെ സഹപാഠി കൂടിയായ മനോജ് മോദി മുംബൈ സർവകലാശാലയിലെ കെമിക്കൽ വിഭാഗത്തിലാണ് മുകേഷ് അംബാനിക്കൊപ്പം പഠിച്ചത്. 1980 തുടക്കത്തിലാണ് മനോജ് മോദി റിലയൻസിൽ എത്തിയത്.ആ കാലഘട്ടത്തിൽ മുകേഷ് അംബാനിയുടെ പിതാവ് ധീരുഭായ് അംബാനിയായിരുന്നു റിയലൈസിനെ മുന്നോട്ടു നയിച്ചിരുന്നത്. റിപ്പോർട്ടുകൾ പ്രകാരം മുകേഷ് അംബാനിയുമായും അദ്ദേഹത്തിൻറെ പത്നി നിത അംബാനിയുമായി ഒരു പതിറ്റാണ്ടിലധികം സൗഹൃദം മനോജ് മോദി കാത്തുസൂക്ഷിക്കുന്നുണ്ട്.

റിലയൻസിന്റെ നിരവധി ബില്യൺ ഡോളറുകളുടെ ഡീലുകൾക്ക് പിന്നിലെ ബുദ്ധിശക്തിയായാണ് മനോജ് മോദി അറിയപ്പെടുന്നത്. കരാറുകളിൽ ശക്തമായ വാദഗതികൾ ഉന്നയിക്കുന്നതും ഇദ്ദേഹമാണ് എന്ന് പറയപ്പെടുന്നു. കരാറുകൾ നേടിയെടുക്കുന്നതിനുള്ള മനോജ് മോദിയുടെ സാമർത്ഥ്യം എപ്പോഴും സംസാരവിഷയമായിരുന്നു. എങ്കിലും കമ്പനിയിൽ അദ്ദേഹം ലളിതമായ വ്യക്തിത്വം ഉള്ള ഒരാളായാണ് പ്രവർത്തിക്കുന്നത്. റിലയൻസ് റീട്ടെയിൽ, റിലയൻസ് ജിയോ എന്നിവയുടെ ഡയറക്ടർ എന്ന പദവി നിലവിൽ ഇദ്ദേഹം അലങ്കരിച്ചു വരുന്നു. ഇദ്ദേഹത്തിന് സമ്മാനമായി ലഭിച്ചിരിക്കുന്ന വീട്ടിലെ ഫർണിച്ചറുകൾ ഇറ്റലിയിൽ നിന്ന് ഇറക്കുമതി ചെയ്തവയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

x