അവൻ വളർന്നു വലുതാവുമ്പോൾ അങ്ങ് ദൂരെ ഏറ്റവും ശോഭയോടെ കാണുന്ന ആ നക്ഷത്രം ഞങ്ങളുടെ മാളുവാണെന്ന് അവൻ്റെ അമ്മായി അവനെ ജീവനോളം സ്നേഹിച്ചിരുന്നുവെന്ന്

കേരളം മുഴുവൻ കണ്ണും, കാതും കൂർപ്പിച്ചിരുന്ന കേസുകളിൽ ഒന്നായിരുന്നു സ്ത്രീധന പീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിനി വിസ്മയയുടെ കേസ്. കേസിൽ വിധി ഇന്നലെയായിരുന്നു പുറത്തു വന്നത്. കേസിലെ മുഖ്യപ്രതിയും, വിസ്മയയുടെ ഭർത്താവ് കൂടിയായ കിരൺകുമാർ കുറ്റക്കാരനെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ പത്ത് വർഷം തടവും, 12 അര ലക്ഷം രൂപ പിഴയുമായിരുന്നു വിധിച്ചത്. പിഴയായി ചുമത്തപ്പെട്ട പന്ത്രണ്ടര ലക്ഷം രൂപയിൽ രണ്ട് ലക്ഷം രൂപ വിസ്മയയുടെ കുടുംബത്തിനാണ് കിരൺ നൽകേണ്ടത്. വിസ്മയ മരിച്ച് ഒരു വർഷം തികയുന്നതിനു മുൻപേ തന്നെ നിർണായക കേസിൽ വിധി വന്നതിന് പിന്നാലെ സഹോദരൻ വിജിത്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. തൻ്റെ മകൻ ജനിക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് വിസ്മയമായിരുന്നുവെന്നും, എന്നാൽ ആ കുഞ്ഞിനെ ഒന്ന് എടുക്കുവാൻ പോലുമുള്ള ഭാഗ്യം അവൾക്ക് ഉണ്ടായില്ലെന്നും ഓർത്ത് നെടുവീർപ്പിടുകയായിരുന്നു സഹോദരൻ വിജിത്ത്. ഒരു മുഖ്യധാരാ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സഹോദരൻ കാര്യങ്ങളെല്ലാം വ്യക്തമാക്കിയത്.

ഞങ്ങളെല്ലാവരും ആഗ്രഹിച്ചതിനേക്കാളും കൂടുതൽ തനിയ്ക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിനെ ലാളിക്കുവാനും, കളിക്കാനുമെല്ലാം ഏറ്റവും കൂടുതൽ സ്വപ്നം കണ്ടത് അവളായിരുന്നു. അവൾ ഈ ലോകത്തോട് വിടപറയുമ്പോൾ തൻ്റെ ഭാര്യ ഡോക്ടർ രേവതി ആറുമാസം ഗർഭിണിയായിരുന്നുവെന്ന് വേദനയോടെ വിജിത്ത് ഓർക്കുന്നു. പക്ഷേ…. അയാളുടെ വാക്കുകൾക്ക് ബലം കുറഞ്ഞു വരികയായിരുന്നു. അവൾ ലാളിക്കാൻ കൊതിച്ച തൻ്റെ കുഞ്ഞ് ഭൂമിയിലേയ്ക്ക് വന്നപ്പോൾ അവൾ ഞങ്ങളെ വിട്ടുപോയി. തങ്ങൾക്ക് അരികിലില്ലെങ്കിലും എവിടെയോ മാറിയിരുന്ന് അവൾ തങ്ങളുടെ കുഞ്ഞിനെ കാണുന്നുണ്ടെന്നും, തൻ്റെ കുഞ്ഞിനൊപ്പം സ്വപ്നങ്ങളിൽ അവൻ ഒപ്പമെത്തി അവൾ സംസാരിക്കാറുണ്ടെന്നും, നിറകണ്ണുകളോടെ വിജിത്ത് സൂചിപ്പിച്ചു. തൻ്റെ വിവാഹം നടക്കുന്ന സമയത്തെല്ലാം വളരെ സന്തോഷത്തോടെ അവൾ തങ്ങൾക്കു ചുറ്റുമുണ്ടായിരുന്നെന്നും, എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി അവൾ അവസാനമായി ചിരിച്ചത് തൻ്റെ വിവാഹത്തിൻ്റെ അന്ന് ആയിരിക്കണമെന്നും, വേദനയോടെ അയാൾ ഓർക്കുന്നു. തൻ്റെ വിവാഹ വീഡിയോ പരിശോധിച്ചാൽ കാണാം… വളരെ സന്തോഷത്തോടെ അവൾ പെരുമാറുന്നതും, ഡാൻസ് ചെയ്യുന്നതും എല്ലാം അതിലുണ്ട്. അന്നുമുതലേ അവൾ കയറിച്ചെന്ന വീട്ടിൽ പ്രശ്നങ്ങൾ ഉടലെടുത്തിട്ടുണ്ടാകാം. അ തുകൊണ്ടായിരിക്കണം തൻ്റെ വിവാഹത്തിന് പോലും കിരണും വീട്ടുകാരും സഹകരിക്കാതിരുന്നതെന്നും വിജിത്ത് പറയുന്നു.

കിരണിൻ്റെ വീട്ടിലെ പ്രയാസങ്ങളെ തുടർന്ന് വിസ്‌മയ ഒരുപാട് കാലം വീട്ടിൽ വന്ന് നിൽക്കുകയായിരുന്നു. തൻ്റെ ഭാര്യ രേവതിയും, അവളും തമ്മിൽ നല്ല സുഹൃത്തുക്കളായിരുന്നു. വിവാഹം കഴിഞ്ഞതിനു ശേഷം ഉടനെ ഒരു കുഞ്ഞു വേണ്ടെന്ന തീരുമാനത്തിലായിരുന്നു താനും രേവതിയും. പക്ഷേ ഞങ്ങളുടെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പ് മാളുവിൽ കണ്ടപ്പോഴാണ് ആ സ്വപ്നത്തിലേയ്ക്ക് ഞങ്ങളും അതിവേഗം നടന്നു നീങ്ങിയത്. കുട്ടികളെ തൻ്റെ മാളുവിന് വളരെ വലിയ ഇഷ്ടമായിരുന്നു. ഏത് കുഞ്ഞു കുട്ടികളെയും കണ്ടു കഴിഞ്ഞാൽ അവളൊന്നു കൊഞ്ചിക്കുകയും, ലാളിക്കുകയും ചെയ്യുമായിരുന്നു.

ഞങ്ങളോട് സംസാരിക്കുമ്പോളെല്ലാം കുഞ്ഞിനെക്കുറിച്ച് അവൾ സൂചിപ്പിക്കുമായിരുന്നു. ചേട്ടാ എനിയ് ക്കൊരു കുഞ്ഞാവയെ വേഗം താ, അവനെ താൻ നോക്കികോളം… കുഞ്ഞു ജനിച്ച കഴിഞ്ഞാലും അവനെ ഞാൻ തറയിൽ വെക്കില്ല. സംശയമുണ്ടെങ്കിൽ നോക്കിക്കോ… കുഞ്ഞിന് ഞാൻ നിങ്ങൾക്ക് തരില്ല… അവനുമായി ഫോട്ടോയെടുത്ത് ഞാൻ തകർക്കും… ചേട്ടനും ചേച്ചിയും ധൈര്യമായി ജോലിയ്ക്ക് പൊയ്ക്കോളു അവനെ ഇവിടെ ഇരുന്ന് ഞാൻ നോക്കിക്കോളാം.. ഇവിടെ ഇരുന്ന് ഞങ്ങൾ രണ്ടു പേരും കൂടി അടിച്ചു പൊളിക്കും… ആ വാക്കുകൾ എനിയ്ക്കിപ്പോൾ ഓർക്കാൻ പോലും വയ്യ… വിജിത്തിൻ്റെ തൊണ്ടയിടറി… ബന്ധം ഏറെക്കുറേ വേർപിരിയാൻ തോന്നിയെന്ന് തുടങ്ങിയ സാഹചര്യത്തിലാണ് കിരൺ അവളെ ഇവിടെ വന്നു വിളിച്ചു കൊണ്ടു പോകുന്നത്. അവൾ അന്ന് കോളേജിൽ ഫൈനൽ ഇയറിനു പഠിക്കുന്ന സമയമായിരുന്നു. ഞങ്ങൾ പോലുമറിയാതെ സ്നേഹം ഭാവിച്ചാണ് അവൻ അവളെ കൂട്ടിക്കൊണ്ടു പോവുന്നത്. പിന്നീടാണ് എല്ലാ അനിഷ്ട സംഭവങ്ങളും ഉണ്ടാകുന്നത്. ഈ ലോകത്തോട് വിട പറഞ്ഞ്‌ അവൾ പോകുമ്പോൾ തങ്ങളുടെ കുഞ്ഞു ജീവൻ രേവതിയ് ക്കുള്ളിൽ വളരുന്നുണ്ടായിരുന്നു.

മകൻ ജനിച്ചപ്പോൾ സത്യത്തിൽ സന്തോഷത്തേക്കാൾ ഏറെ ഞങ്ങൾക്കെല്ലാവർക്കും സങ്കടമായിരുന്നു. തങ്ങളുടെ കുഞ്ഞ് നീൽ മോനെ കാണാൻ അവൾ ഇല്ലല്ലോ എന്ന സങ്കടം. ഓരോ നിമിഷവും ആ വേദന തങ്ങളെ അലട്ടി കൊണ്ടേയിരുന്നു. അപ്പോഴാണ് മരണം കൊണ്ടുപോയ ജീവനുകളെ ചിത്രങ്ങളിലൂടെ ജീവിപ്പിച്ച് തരുന്ന അജില ജിനേഷ് എന്ന കലാകാരിയെ പരിചയപ്പെടുന്നത്. മരിച്ചവരുടെ ഓർമ്മകളിലേയ് ക്ക് തന്നെ ചിത്രങ്ങളിലൂടെ ജീവൻ വെപ്പിക്കുന്ന ഈ കലാകാരിയോട് ബഹുമാനമാണെന്നും വിജിത്ത് കൂട്ടിച്ചേർത്തു. മകനും,മാളുവും ഒരുമിച്ചുള്ള നല്ലൊരു പെയിന്റിങ്ങ് ചെയ്തുതരാൻ ഒരിക്കൽ താൻ അവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എന്ന് അവർ മറുപടി പറഞ്ഞത് മകൻ ഇപ്പോൾ കുഞ്ഞു കൊച്ചല്ലേ അവൻ ഇച്ചിരി കൂടി വലുതാവട്ടെ എന്നായിരുന്നു. അന്ന് അവർ പറഞ്ഞ കാര്യം ശരിയാണെന്ന് എനിയ്ക്കും പിന്നീട് തോന്നി. കുഞ്ഞുങ്ങൾ വലുതായി കുറച്ചു കഴിയുമ്പോൾ ആണല്ലോ നല്ല രീതിയിൽ അവരുടെ മുഖം വ്യക്തമാവുക. അങ്ങനെ അവൻ്റെ ചോറൂണും, ആറുമാസവും എല്ലാം കഴിഞ്ഞതിന് ശേഷം തന്നോട് ഈ കാര്യം ഇങ്ങോട്ട് അജില തന്നെ സൂചിപ്പിക്കുകയായിരുന്നു.

അവർ ആവശ്യപ്പെട്ടതുപ്രകാരം കുഞ്ഞിൻ്റെ വ്യക്തതയുള്ള ഒരു ചിത്രം ഞാൻ അവർക്ക് അയച്ചു കൊടുത്തെന്നും, ദിവസങ്ങൾ ഒരുപാട് കഴിഞ്ഞു ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ആ സമയത്ത് ആ ചിത്രം തങ്ങളെ തേടിയെത്തിയെന്നും അജിലയുടെ കളർ പെൻസിൽ വകയുള്ള കൊറിയരായിരുന്നു അത്. അച്ഛൻ്റെ ഒരു ബന്ധുവായിരുന്നു ആ ചിത്രം തങ്ങൾക്ക് വീട്ടിൽ കൊണ്ടുവന്ന് തന്നത്. ആ ചിത്രം വീട്ടിൽ എത്തിയതിന് ശേഷമുള്ള രംഗങ്ങൾ… ചിത്രം കണ്ടയുടൻ അടക്കാനാവാതെ അച്ഛനുമമ്മയും പൊട്ടിക്കരയുകയായിരുന്നു. ആ ചിത്രത്തിലേയ് ക്ക് ഓരോ തവണ നോക്കുമ്പോഴും കണ്ണെടുക്കാതെ അവർ മാറി കരയുകയായിരുന്നു. നീണ്ട നിലവിളി പിടിച്ചുനിർത്താൻ ഞങ്ങൾ ഒരുപാട് പാടുപെട്ടു. അവരുടെ സങ്കടം കണ്ടപ്പോൾ ചിത്രം ചെയ്യേണ്ടിയിരുന്നില്ല എന്ന് പോലും തനിയ്ക്ക് തോന്നിപ്പോയെന്ന് വിജിത്ത് പറഞ്ഞു.

അത്രത്തോളം ഭംഗിയായിട്ടായിരുന്നു ആ ചിത്രത്തിന് അവർ ജീവൻ വെപ്പിച്ചത്. അജിലയെന്ന കലാകാരിയും, മാളുവും എന്നും ഞങ്ങളുടെ മനസിലുണ്ടെന്ന് വിജിത്ത് നിറകണ്ണുകളോടെ പറഞ്ഞു. തങ്ങളുടെ മകൻ ഇപ്പോൾ ഇതൊന്നും അറിയുന്നില്ല…. അവൻ വളർന്നു വലുതാവുമ്പോൾ തങ്ങൾ അവനോട് പറഞ്ഞു കൊടുക്കും… അന്ന് ദൂരെ ആകാശത്തിൽ ശോഭയോടെ നിൽക്കുന്ന നക്ഷത്രത്തെ കാണിച്ച് പറയും… ഏറ്റവും ശോഭയോടെ അങ്ങ് ദൂരെ കാണുന്ന ആ നക്ഷത്രം നീ വരുന്നതും പ്രതീക്ഷിച്ചിരുന്ന ഞങ്ങളുടെ മാളുവാണ് അതെന്ന്. അവൻ്റെ അമ്മായി അവനെ ജീവനോടെ സ്നേഹിച്ചിരുന്നുവെന്ന്. വാക്കുകൾ പൂർത്തിയാക്കാനാകാത്ത വിധം മുൻപിലിരിക്കുന്നവർക്ക് വിജിത്തിനുള്ളിൽ നിന്നും ഒരു തേങ്ങൽ കേൾക്കാമായിരുന്നു.

x