മകനെ ലാളിച്ചു കൊതി തീർന്നിരുന്നില്ല മോൾക്ക്, ഇപ്പോഴും മുഴങ്ങുന്നു അമ്മാ എന്നുള്ള നിലവിളി ; ബലൂൺ പോലെ വീർത്ത എന്റെ കുഞ്ഞിന്റെ കാൽ മറക്കാൻ കഴിയുന്നില്ല

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസിൽ ഒന്നായിരുന്നു ഇത്. കൊല്ലം അഞ്ചൽ സ്വദേശിയായ ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തി. വിചിത്രവും പൈശാചികവും ദാരുണവുമായ കൊലപാതകമായിരുന്നു അത്. പക്ഷെ വർഷങ്ങൾക്കിപ്പുറം കേരളം നിന്ന് സ്ത്രീധനത്തിന് പേരിൽ കച്ചവടം ഉറപ്പിക്കുന്ന നാടകീയരംഗങ്ങൾ ആണ് സാക്ഷ്യം വഹിക്കുന്നത്. അതിലൊന്നായിരുന്നു ഉത്രയും. ഇന്നും തന്റെ മകളുടെ ഓർമ്മകളിൽ ജീവിക്കുന്ന ഒരു കുടുംബമുണ്ട്. വർഷങ്ങൾ എത്ര കഴിഞ്ഞാലും തന്റെ മകൾക്ക് സംഭവിച്ചത് ഇനിയൊരു കുട്ടിക്കും സംഭവിക്കരുതെന്ന് പ്രാർത്ഥിക്കുക്കയാണ് ആ കുടുംബം. അഞ്ചലിലെ ഉത്രയുടെ അച്ഛൻ വിജയസേനൻ മകളുടെ മരണത്തിന്റെ ഞെട്ടലിൽനിന്നും മാതാപിതാക്കൾ ഇപ്പോഴും വിട്ടുമാറിയിട്ടില്ല . ഉത്രയുടെ വിരാമത്തിൽ സങ്കടപ്പെട്ട് ഇരിക്കുന്നു സഹോദരനും വർഷങ്ങൾക്കു മുമ്പുള്ള കാര്യങ്ങൾ ആലോചിച്ച് ഇപ്പോഴും ഞെട്ടലിൽ ആണ്. ഒരു പാമ്പിനെക്കൊണ്ട് വിഷം കുത്തിവെച്ച് നീറ്റി കൊല്ലുന്നത് താൻ കഥകളിൽ പോലും വായിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് സംശയം ഉണ്ടാവുക എന്ന് ഒരു ഉൾനീറ്റലോടെ സഹോദരൻ പറയുന്നത്.

ഉത്രക്ക് ആദ്യമായി പാമ്പുക്കടി ഏറ്റത്തിനെ തുടർന്ന് ഇടയ്ക്കിടെ രക്തസമ്മർദ്ദം കൂടുകയും കുറയുകയും ചെയ്യുന്നുണ്ടായിരുന്നു. ഉത്രയുടെ മരണം നടന്ന അന്നും അങ്ങനെ എന്തോ സംഭവിച്ചു ബോധം മറഞ്ഞു കിടക്കുകയാണ് എന്നാണ് കരുതിയിരുന്നത്. പിന്നീട് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി ഉണ്ടെങ്കിൽ മരിച്ചെന്ന് ഡോക്ടർമാർ മനസ്സിലാക്കിയിരുന്നു. പക്ഷേ അപ്പോഴും ആ കുടുംബം പ്രതീക്ഷയിലായിരുന്നു. കേസിന്റെ നാൾവഴികൾ ഇങ്ങനെയായിരുന്നു. 2020 മേയ് ആറിനാണ് ഭർത്താവ് സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയുരുന്നത്. ഏഴിനു രാവിലെ ഉത്രയെ മരിച്ച നിലയിൽ കണ്ടെത്തി. പാമ്പു കടിയേറ്റുള്ള സാധാരണ മരണമാണെന്ന് ലോക്കൽ പൊലീസ് എഴുതി തള്ളിയ കേസിൽ വഴി തിരിവുണ്ടായത് ഉത്രയുടെ മാതാപിതാക്കൾ പരാതിയുമായി കൊല്ലം റൂറൽ എസ്‌പിയെ സമീപിച്ചതോടെയായിരുന്നു. ജനലും വാതിലും അടച്ചിട്ട എസിയുള്ള മുറിയിൽ പാമ്പ് എങ്ങനെ കയറിയെന്ന സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചിരുന്നത്. ഉത്രയുടെ മകന്റെ ജന്മദിവസം തന്നെയായിരുന്നു ഉത്ര ഐ സി യുലായിരുന്നത്.

മകനെ ലാളിച്ച് കൊതി തീർന്നിട്ടില്ല എന്നുള്ള സങ്കടം ഉത്രക്ക് അന്നും ഉണ്ടായിരുന്നു. വിഷം കേറിയ കാലിലെ മസിലുകളെല്ലാ വീർത്ത ബലൂണിന് തുല്യമായിരുന്നു ആ ഓർമ്മകളെ എല്ലാം ഇപ്പോഴും ആ മാതാപിതാക്കൾ ഭയപ്പെടുകയാണ്. 2020 മെയ് ഏഴിനായിരുന്നു കേരളത്തിൻറെ മനസാക്ഷിയെ ഞെട്ടിച്ച സംഭവം ഉണ്ടായത്. അടൂരിലെ ഭർതൃ വീട്ടിലായിരുന്നു കൊല്ലം സ്വദേശിനി ഉത്രയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. ചെറിയ ന്യൂനതകൾ ഉണ്ടായിരുന്ന ഉത്രയെ വിവാഹ ആലോചനയുമായി വന്ന സൂരജ് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞത് അനുസരിച്ചാണ് വിവാഹ നിശ്ചയം നടത്തിയിരുന്നത്. എന്നാൽ വിവാഹ നിശ്ചയം കഴിഞ്ഞതോടെ കൂടുതൽ സ്വർണ്ണവും വില കൂടിയ കാറും ആവശ്യപ്പെട്ടു തുടങ്ങി.മകളുടെ സന്തോഷത്തെ കരുതി അതെല്ലാം നൽകിയാണ് വിവാഹം നടത്തിയിരുന്നത്.

കല്യാണം കഴിഞ്ഞ് മൂന്നാം മാസം മുതൽ ഉത്രയെ സൂരജിന്‍റെ വീട്ടുകാർ പീഡിപ്പിക്കാൻ തുടങ്ങി. ഉത്രയുടെ ശാരീരിക സ്ഥിതി മുതലെടുത്ത് പല സാധനങ്ങളും വാങ്ങിയെടുതിരുന്നു. സൂരജിന്‍റെ വീട്ടിലെ ബുദ്ധിമുട്ടുകൾ അറിയിച്ചത് അനുസരിച്ച് ഉത്രയെ തിരികെ വിളിച്ചുകൊണ്ടുവരാനായി പിതാവ് സൂരജിന്‍റെ വീട്ടിലെത്തി. വാങ്ങിയ എല്ലാ സ്വത്തുക്കളും തിരികെ നൽകണമെന്ന് പറഞ്ഞപ്പോൾ അത് വരെ മിണ്ടാതിരുന്ന സൂരജ് ഇനി പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്ന് പറഞ്ഞ് കുഞ്ഞിനെ തിരികെ വാങ്ങി. 2020 മാർച്ച് മൂന്ന് വെളുപ്പിന് ഉത്രയെ എന്തോ കടിച്ചെന്ന് അറിയിച്ചതിനെ തുടർന്ന് അടൂരിലെത്തി. തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സയ്ക്കായി ഉത്രയെ എത്തിച്ചു. രാത്രി 9ന് കുഞ്ഞിന്‍റെ തുണി കഴുകാൻ പുറത്തിറങ്ങിയ ഉത്രയെ എന്തോ കടിച്ചെന്നാണ് സൂരജ് പറഞ്ഞത്. വീടിനുള്ളിൽ വെച്ചല്ല കടിച്ചതെന്നും വീട് മുഴുവൻ പരിശോധിച്ചു എന്ന് സൂരജ് പറഞ്ഞു.

ഏകദേശം ഒരു വർഷത്തോളം നീണ്ട വിചാരണക്കൊടുവില്ലായിരുന്നു കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജ്‌ വിധി പ്രസ്താവിച്ചത് ഗൂഢാലോചനയോടെയുള്ള കൊലപാതകം, നരഹത്യാശ്രമം, കഠിനമായ ദേഹോപദ്രവം, വനം വന്യ ജീവി ആക്ട് എന്നിവ പ്രകാരമായിരുന്നു കേസ്. ഉത്തര മരിച്ചത് പാമ്പു കടിയേറ്റതു മൂലമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഫോൺ രേഖകളും മറ്റ് ശാസ്‌ത്രീയ തെളിവുകളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സൂരജിനെ അറസ്റ്റിലാക്കിയത്. പാമ്പാട്ടിയായ സുഹൃത്തിൽ നിന്നായിരുന്നു സൂരജ് കരിമൂർഖനെ പണംകൊടുത്ത് വാങ്ങിയെന്നും ഈ പാമ്പിനെക്കൊണ്ട് ഉത്രയെ കടിപ്പിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.
ഇരട്ട ജീവപര്യന്തമാണ് വിധിച്ചത്. നിലവിലെ സെഷൻസ് കോടതി വിധി പ്രകാരം ജീവിത കാലം മുഴുവൻ ജയിലിൽ കിടക്കാവുന്ന ശിക്ഷയാണ് വിധിച്ചത്. ആസൂത്രിത കൊല (ഇന്ത്യന്‍ ശിക്ഷാനിയമം 302-ാം വകുപ്പ്), നരഹത്യാശ്രമം (307ാം വകുപ്പ്), വിഷംനല്‍കി പരിക്കേല്‍പ്പിക്കല്‍ (328ാം വകുപ്പ്), തെളിവുനശിപ്പിക്കല്‍ (201 -ാം വകുപ്പ്) എന്നീ കുറ്റകൃത്യങ്ങള്‍ണ് പ്രതിക്ക് നേരെ ചുമത്തപ്പെട്ടത്.

Articles You May Like

x