Viral News

കുഞ്ചാക്കോ ബോബൻ്റെ നായികയാകാനുള്ള സൗന്ദര്യം ഇല്ലെന്ന് അവർ പറഞ്ഞു; അതുകേട്ട് നിമിഷ പൊട്ടിക്കരഞ്ഞിട്ടുണ്ടായിരുന്നു

ഹിറ്റ് ചിത്രമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് എത്തിയ നായികയാണ് നിമിഷ സജയൻ. ഈ ഒരൊറ്റ ചിത്രത്തോടെ തന്നെ നിമിഷ മലയാളികളുടെ ഇഷ്ട നടിയായി തീർന്നു.തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഗംഭീര വിജയം ആയതോടെ നിമിഷയെ തേടിയെത്തിയത് കൈനിറയെ അവസരങ്ങൾ ആയിരുന്നു. ഈട, മാംഗല്യം തന്തുനാനേന, ഒരു കുപ്രസിദ്ധ പയ്യൻ, നാൽപത്തിയൊന്ന്, ചോല, സ്റ്റാൻഡ് അപ്പ്, മാലിക്, ദി ഇന്ത്യൻ ഗ്രേറ്റ് കിച്ചൻ തുടങ്ങിയ ഹിറ്റ് സിനിമകളിലില്ലാം ശ്രദ്ധേയമായ വേഷങ്ങളിൽ ആണ് നിമിഷ എത്തിയത്.

ഒരു കുപ്രസിദ്ധ പയ്യനിലേയും ചോലയിലേയും അഭിനയത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നിമിഷ സ്വന്തമാക്കിയിരുന്നു. എന്നാൽ സിനിമയിൽ സൗന്ദര്യത്തിന്റെ പേരിൽ നിമിഷ ഒറ്റപ്പെട്ടിട്ടുണ്ടെന്നും അഭിനയം മാത്രമല്ല സിനിമയിൽ പിടിച്ചു നിൽക്കാൻ സൗന്ദര്യവും വേണെമെന്ന് പറഞ്ഞു ഒരു കൂട്ടം ആളുകൾ നിമിഷയ്ക്ക് എതിരെ തിരിഞ്ഞുവെന്നും സംവിധായക സൗമ്യ സദാനന്ദൻ മുമ്പ് ഒരിക്കൽ പറഞ്ഞതാണ് ഇപ്പോൾ വീണ്ടും ശ്രദ്ധേയമാകുന്നത്.

കുഞ്ചാക്കോ ബോബൻ നിമിഷ എന്നിവർ അഭിനയിച്ച മംഗല്യം തന്തുനാനേന എന്ന ചിത്രത്തിൻ്റെ സംവിധായക കൂടിയാണ് സൗമ്യ. കുഞ്ചാക്കോയുടെ നായികയായി അഭിനയിക്കുന്നത് നിമിഷയാണെന് അറിഞ്ഞപ്പോൾ പലരും വിമർശനമായി എത്തി. ഒരു വിഭാഗം ഫാൻസുകാർ ഇത്തരം വിമർശനം നടത്തിയപ്പോൾ അത് പറഞ്ഞു നിമിഷ കരഞ്ഞിട്ടുണ്ടെന്നും സൗമ്യ പറയുന്നു.

ആദ്യമൊക്കെ അത് നിമിഷയെ ബാധിച്ചിരുന്നു എങ്കിലും പിന്നീട് അത് അവൾ മറികടന്നെന്നും അതിനായി സച്ചിൻ ടെണ്ടുൽക്കറുടെ കഥ നിമിഷക്ക് പറഞ്ഞു കൊടുത്തെന്നും സൗമ്യ പറയുന്നു.
മോശം വിമർശങ്ങൾ ഉയരുമ്പോൾ കൂടുതൽ ശക്തിയിൽ തന്റെ പ്രകടനത്തിൽ കൂടിയാണ് അവർക്ക് മറുപടി നൽകിയതെന്നും പറഞ്ഞെന്ന് സൗമ്യ പറയുന്നു.

മുംബൈയിലെ അംബർനാഥിൽ ജനിച്ചു വളർന്നയാളാണ് നിമിഷ. അച്ഛൻ സജയൻ നായർ മുംബൈ യിൽ എഞ്ചിനീയറാണ്, ബിന്ദുവാണ് അമ്മ. ബദ്‌ലാപ്പൂർ കാർമൽ കോൺവെൻറ് ഹൈസ്‌കൂളി ലായിരുന്നു പഠനം. അതിനാൽ തന്നെ ഹിന്ദി നന്നായി അറിയാം. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ തായ്കൊണ്ടോയിൽ ബ്ലാക്ക് ബെൽറ്റ് സ്വന്തമാക്കിയിട്ടുണ്ട്. മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദപഠനം നടത്തുന്നതിനിടയിലാണ് കൊച്ചിയിൽ അഭിനയ പരിശീലനത്തിനായി ചേർന്നത്. അങ്ങനെയാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ നിമിഷ നായികയാകുന്നത്.

asif

Recent Posts

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

2 months ago

രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ മരിച്ചു, അമ്മ മരിച്ച സങ്കടം അറിയിക്കാതെയാണ് അച്ഛൻ എന്നെ വളർത്തിയത്, രണ്ടാമത്തെ വിവാഹത്തിൽ അച്ഛന് ഒരു മകൻ കൂടിയുണ്ട്: ഹരീഷ് കണാരൻ

കോമഡി വേദികളിലൂടെ വന്ന് മലയാളികളുടെ പ്രീയപ്പെട്ട താരമായി മാറിയ നടനാണ് ഹരീഷ് കണാരൻ. ഹാസ്യം കൈകാര്യം ചെയ്യുന്നതിലെ മികവുകൊണ്ടുതന്നെ ഹരീഷിന്…

2 months ago