സ്നേഹിച്ചവർക്കും ഉപദ്രവിച്ചവർക്കും നന്ദി ; കുടുംബ ചിത്രം പങ്കുവെച്ചു ടിക്ടോക്ക് താരം അമ്പിളി

4 മാസങ്ങൾക്ക് മുൻപ് വാർത്തകളിൽ നിറഞ്ഞു നിന്ന ഒരു ടിക് ടോക് താരമാണ് അമ്പിളി. നാല് മാസങ്ങൾക്ക് മുൻപ് വരെ പ്രേക്ഷകർ ഒന്നടങ്കം ആരാധിച്ചിരുന്ന ഒരു ടിക് ടോക് താരം ആയിരുന്നു അമ്പിളി. എന്നാൽ ഒരു വിവാദത്തിൽപ്പെട്ട അമ്പിളിയെ സമൂഹ മാധ്യമങ്ങൾ പോലും വിചാരണ ചെയ്തു. ഒരു കേസിൽ പെട്ട ആരാധകരുടെ തെറ്റിദ്ധാരണയ്ക്ക് പാത്രം ആകേണ്ടി വന്ന ഒരു വ്യക്തിയാണ് അമ്പിളി. ഇപ്പോഴിതാ അമ്പിളി ഒരു അച്ഛൻ ആയിരിക്കുകയാണ്. ടിക്ടോക് എന്ന സോഷ്യൽ മീഡിയ വഴി നിരവധി ആരാധകരെ സമ്പാദിച്ച ഒരു ടിക് ടോക്കർ ആണ് അമ്പിളി.

വിരഹവും വിഷാദവും ആയിരുന്നു കൂടുതലും അമ്പിളിയുടെ ടിക്ടോക്കിലെ കണ്ടന്റ്. അമ്പിളിയുടെ മുത്തുമണിയെ എന്നുള്ള വിളി യിലൂടെയാണ് അമ്പിളി ഫേമസ് ആകുന്നത് തന്നെ. എന്നാൽ ആരാധകർ മാത്രമല്ല നിരവധി ട്രോളുകൾ ക്കും ഇരയാകേണ്ടി വന്നിട്ടുണ്ട് അമ്പിളിക്ക്. എങ്കിലും ടിക്ക്ടോക്ക്ൽ നിറഞ്ഞു നിൽക്കുന്ന സമയത്താണ് അമ്പിളി ക്കെതിരെ ഒരു കേസ് ഉണ്ടാകുന്നത്. കേസുമായി ബന്ധപ്പെട്ട് ജയിലിൽ കിടക്കേണ്ടിയും വന്നിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന കേസിൽ ആണ് അമ്പിളിയെ അറസ്റ്റ് ചെയ്യുന്നത്.

എന്നാൽ സംഭവത്തിന് സത്യാവസ്ഥ അതായിരുന്നില്ല. അമ്പിളി ഒരു കുട്ടിയെ സ്നേഹിച്ച് കൂടെ കൂട്ടിയിരുന്നു . എന്നാൽ വീട്ടുകാരെ ഇടപെട്ട് അവരെ രണ്ടായി വേർ പിരിക്കുകയാണ് ഉണ്ടായത്. എന്നാൽ അതിനുശേഷം പിന്നീടും അമ്പിളി പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടി കൊണ്ടു വരികയും 11 മാസത്തോളം അവർ ഒരു വീട്ടിൽ താമസിക്കുകയും ചെയ്തു. പിന്നീടാണ് പെൺകുട്ടിയുടെ വീട്ടുകാർ പെൺകുട്ടി ഗർഭിണിയാണെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്നും അമ്പിളി ക്കെതിരെ കേസ് നൽകിയത്.

ഇതിനെ തുടർന്നാണ് അമ്പിളി അറസ്റ്റ് ചെയ്യുന്നതും ആരാധകർക്കിടയിൽ ഒരു തെറ്റിദ്ധാരണ പരക്കുന്നതും. സത്യാവസ്ഥ ബോധിച്ചു കൊണ്ട് അമ്പിളിയും പെൺകുട്ടിയും പിന്നീട് രംഗത്തെത്തിയിരുന്നു. എന്നാൽ പെൺകുട്ടിയുടെ സത്യാവസ്ഥ പറഞ്ഞുകൊണ്ടുള്ള വോയിസ് പലരും അംഗീകരിക്കാതെ ഇരുന്നു. എന്നാൽ സ്വന്തം ഇഷ്ടപ്രകാരമാണ് അമ്പിളിയും പെൺകുട്ടിയും ഒന്നിച്ച് ജീവിച്ചത് എന്ന് പിന്നീട് തെളിയുകയുണ്ടായി. ഇപ്പോഴിതാ ഒരു ആൺ കുട്ടിയുടെ അച്ഛൻ ആയിരിക്കുകയാണ് അമ്പിളി.

നിരവധി വിവാദങ്ങൾക്ക് ശേഷം തന്റെ ആദ്യത്തെ കണ്മണി പിറന്ന സന്തോഷത്തിലാണ് അമ്പിളിയും കുടുംബവും. പ്രശ്നങ്ങൾ ഒക്കെ അവസാനിച്ച് ഇപ്പോൾ പുതിയൊരു കുടുംബ ജീവിതത്തിലേക്ക് കടക്കുകയാണ് അമ്പിളി. ഭാര്യയും കുഞ്ഞും ഭാര്യ വീട്ടിൽ സുഖമായിരിക്കുന്നു. പുതിയതായി യൂട്യൂബും ഇൻസ്റ്റഗ്രാമും തുടങ്ങി ഇവിടെ യിലൂടെ സജീവമാകാൻ തന്നെയാണ് അമ്പിളിയുടെ തീരുമാനം. താൻ തെറ്റൊന്നും ചെയ്യാത്തിടത്തോളം കാലം മുഖംമൂടി വയ്ക്കേണ്ടത് ഇല്ലെന്നാണ് അമ്പിളിയുടെ അഭിപ്രായം.

x