Categories: Viral News

എ ഐ ക്യാമറയുടെ കണ്ണിൽ പെടാതിരിക്കാൻ കുഞ്ഞിനെ ചുരുട്ടിക്കൂട്ടി സ്കൂട്ടറിൽ ഒളിപ്പിച്ച് യാത്ര ചെയ്യുന്ന ഒരമ്മ , വീഡിയോ വൈറലാകുന്നു

എ ഐ ക്യാമറകൾ നിരത്തുകളിൽ സജീവമായതോടെ ട്രാഫിക് നിയമലംഘനങ്ങൾ കുറയുന്നതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. പെട്രോളിങ്ങിന് ഇറങ്ങുന്ന മോട്ടോർ വാഹന വകുപ്പ് സ്പെഷ്യൽ സ്ക്വാഡുകൾക്ക് കേസ് ഇല്ലാത്ത അവസ്ഥയാണ് നിലവിൽ. നാടിൻറെ നാനാഭാഗത്തും വച്ചിരിക്കുന്ന ക്യാമറകളെ പേടിച്ച് നിയമങ്ങൾ പൂർണമായും പാലിച്ചാണ് ബഹുഭൂരിപക്ഷം പേരും റോഡുകളിലേക്ക് വാഹനങ്ങൾ ഇറക്കുന്നത് എന്ന് ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം തന്നെ പോലീസിന്റെയും ക്യാമറയുടെയും കണ്ണുവെട്ടിച്ച് ഇരുചക്രവാഹനങ്ങളിൽ മക്കളെ കൊണ്ട് യാത്ര ചെയ്യാനുള്ള പെടാപ്പാടാണ് രക്ഷിതാക്കൾ നടത്തുന്നത്. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ക്യാമറയുടെ വരവ് വലിയതോതിലുള്ള പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്

രണ്ടു മക്കളുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്ന മാതാപിതാക്കൾക്ക് ഇത് വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവിലെ വേനൽ കാല ക്യാമ്പുകൾക്കും നീന്തൽ തുടങ്ങിയ പരിശീലനങ്ങൾക്കും കുട്ടികളുമായി യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് രക്ഷകർത്താക്കൾക്ക്. ഒരു വീട്ടിൽ നിന്ന് രണ്ടു കുട്ടികളുമായി യാത്ര ചെയ്യുന്ന അച്ഛനമ്മമാർ അവധി ആഘോഷം കഴിയുന്നതോടെ എന്ത് ചെയ്യും എന്ന് ചോദ്യവും ഉയരുന്നുണ്ട്. ഇതേസമയം തന്നെ കഴിഞ്ഞദിവസം ഗണേഷ് കുമാർ പറഞ്ഞ വാക്കുകളും മാധ്യമങ്ങളിൽ വലിയതോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. നിയമങ്ങൾ സാധാരണക്കാരനെ സംരക്ഷിക്കുവാൻ വേണ്ടിയുള്ളതാണെന്നും അത് ദ്രോഹിക്കാനുള്ളത് ആകരുതെന്ന് എംഎൽഎ ഗണേഷ് കുമാർ പറഞ്ഞിരുന്നു

കുഞ്ഞിനെ ഇരുത്തി സ്കൂട്ടറിൽ പോകുന്നവരെ ശിക്ഷിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറയുകയുണ്ടായി. യാതൊരു വഴിയും ഇല്ലാതെ വരുമ്പോൾ ആളുകൾ നിയമം ലംഘിക്കുവാൻ തുടങ്ങും എന്നതിൻറെ സൂചനയാണ് ഇപ്പോൾ തിരുവനന്തപുരം നഗരത്തിൽ നിന്നും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോ. തിരുവനന്തപുരം പാളയത്ത് നിന്ന് ഇന്ന് രാവിലെ ഒരു യാത്രക്കാരന്റെ ശ്രദ്ധയിൽപ്പെട്ട വീഡിയോയാണ് മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുന്നത്.മൂത്ത കുഞ്ഞിനെ സ്കൂട്ടറിൽ പുറകിൽ ഇരുത്തി ഇളയ കുഞ്ഞിനെ സ്കൂട്ടറിന്റെ സീറ്റിനിടയിൽ കാലിന് ഉള്ളിലായി കുത്തിനിറച്ചുകൊണ്ട് സ്കേറ്റിംഗ് പരിശീലനത്തിന് കൊണ്ടുപോകുന്ന ഒരു അമ്മയുടെ വീഡിയോ ആണിത്. ക്യാമറയുടെയും മോട്ടോർ വാഹന വകുപ്പിന്റെയും കണ്ണുവെട്ടിച്ച് കുഞ്ഞിനെ ശരിക്ക് പറഞ്ഞാൽ ചുരുട്ടിക്കൂട്ടി വാഹനത്തിന് ഇടയിൽ വെച്ചുകൊണ്ടാണ് ഈ അമ്മ യാത്ര ചെയ്യുന്നത്. ഇത്തരത്തിലുള്ള യാത്രകൾ നിയമലംഘനം എന്നതിനപ്പുറം സാധാരണക്കാരന്റെ രോദനം കൂടിയാണെന്ന് മാധ്യമങ്ങൾ പറയുന്നു.

Anu

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago