Viral News

പഞ്ചരത്നങ്ങളിലെ ആദ്യകണ്മണിയുടെ നൂലുകെട്ട് ; വൈറലായ ആഘോഷങ്ങളുടെ ചിത്രങ്ങൾ കാണാം

ഒരേ ദിവസം തന്നെ മിനിറ്റുകളുടെ വ്യത്യാസത്തിൽ ജനിച്ച ഉത്തര, ഉത്രജ, ഉത്തര, ഉത്തമ, ഉത്രജൻ തുടങ്ങിയ കുട്ടികൾ മലയാളികളുടെ പഞ്ചരത്നമായി മാറിയത് വളരെ പെട്ടെന്നായിരുന്നു. ഇവരുടെ ജനനം ഉത്രം നാളിൽ നിമിഷങ്ങൾക്ക് ഇടവേളയിൽ ആയിരുന്നു, അന്നുമുതൽ ഇവർ വാർത്തകളിൽ ഇടം പിടിച്ചു തുടങ്ങി. പഞ്ചരത്നങ്ങൾ എന്ന വിശേഷണത്തിലൂടെ ഇവർ മലയാളികൾക്കിടയിൽ അറിയപ്പെടാൻ തുടങ്ങി. ഈ അഞ്ചു പേരുടെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് വളരെ താൽപര്യമാണ്. അതുകൊണ്ട് തന്നെ ഇവരുടെ വിവാഹം കേരള ജനത സന്തോഷത്തോടെയാണ് വരവേറ്റത്.

3 മാസം മുൻപാണ് അഞ്ചു കുട്ടികളിൽ മൂന്നാമത്തെ ആളായ ഉത്തര തന്റെ ആദ്യ കണ്മണിക്ക് ജന്മം നൽകിയത്. ഈ വാർത്ത പഞ്ചരത്നത്തെ സ്നേഹിക്കുന്ന മലയാളികൾക്ക് വളരെ സന്തോഷം നൽകുന്നതായിരുന്നു. 1995 നവംബർ 18 നാണ് പ്രേം കുമാറിനും രമാദേവിക്കും ഈ അഞ്ച് കൺമണികൾ ജനിക്കുന്നത്.
കുട്ടികൾക്ക് 10 വയസ്സ് ആകുന്നതിനു മുമ്പേയുള്ള കുമാറിന്റെ അപ്രതീക്ഷിത വിയോഗം രമാദേവിയെ ശരിക്കും തളർത്തി. അതിനുശേഷവും ദുരന്തങ്ങൾ ആ കുടുംബത്തെ തേടിയെത്തി, ഇത്തവണ രമാദേവിയുടെ ഹൃദ്രോഗത്തിന്റെ രീതിയിലായിരുന്നു ദൈവം അവരെ പരീക്ഷിച്ചത്.

ജീവിതത്തിൽ ഇത്തരത്തിൽ പല പ്രതിസന്ധികൾ വന്നിട്ടും തോറ്റുകൊടുക്കാൻ രമാദേവി തയ്യാറല്ലായിരുന്നു. സഹകരണ ബാങ്കിൽ ഒരു ചെറിയ ജോലി ചെയ്തു കുട്ടികളെ നന്നായി പഠിപ്പിച്ച് വിദേശത്ത് ജോലി മേടിച്ചു കൊടുക്കാൻ രമാദേവിക്ക് കഴിഞ്ഞത്. മക്കളെ എല്ലാം വിവാഹം കഴിച്ച് അയക്കാനും രമാദേവിക്ക് സാധിച്ചു. തന്റെ ജീവിതത്തിലെ എല്ലാ കടമകളും നല്ല രീതിയിൽ ചെയ്തു തീർക്കാൻ രമാദേവിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു മുത്തശ്ശി ആയതിന്റെ സന്തോഷത്തിലാണ് രമാദേവി.

ഉത്തര ഇപ്പോൾ ഒരു ഓൺലൈൻ മാധ്യമപ്രവർത്തകയായി ജോലി നോക്കുകയാണ്. കോഴിക്കോട് സ്വദേശിയായ കെ ബി മഹേഷ്കുമാർ ആണ് ഉത്തരയുടെ ഭർത്താവ്. അദ്ദേഹവും ഒരു മാധ്യമ പ്രവർത്തകൻ ആണ്. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചുള്ള പ്രസവത്തിലാണ് ഉത്തര ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. പഞ്ചരത്നങ്ങക്കിടയിലെ ആദ്യത്തെ കണ്മണി എന്ന വിശേഷണം കുട്ടിക്ക് ലഭിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആയിരുന്നു ഉത്തരയുടെ വിവാഹം നടന്നത്. പഞ്ചരത്നങ്ങളിൽ അഞ്ചുപേരിൽ മൂന്ന് പേരുടെയും വിവാഹവും അന്ന് തന്നെയായിരുന്നു നടന്നത്.

ഇന്നിപ്പോൾ പഞ്ചരത്നങ്ങക്കിടയിലെ ആദ്യത്തെ കണ്മണിയുടെ നൂലുകെട്ട്, പേരിടൽ ചടങ്ങിന്റെ സന്തോഷത്തിലാണ് ഇവർ. ധാർമിക്ക് എന്നാണ് ആദ്യ കണ്മണിയുടെ പേര്. കോവിഡ് പ്രോട്ടോകോൾ എല്ലാം പാലിച്ചുകൊണ്ടുള്ള ചെറിയ രീതിയിലുള്ള ചടങ്ങായിരുന്നു നടന്നത്. മൂന്നു മാസം മുൻപ് ആയിരുന്നു ഉത്തരയ്ക്ക് ഒരു ആൺ കുഞ്ഞു ജനിച്ചത്. ഈ വാർത്ത അറിഞ്ഞ് ഇവരെ സ്നേഹിക്കുന്ന എല്ലാ മലയാളികളും ഇവരുടെ സന്തോഷത്തിൽ പങ്കുചേർന്നു. കഴിഞ്ഞ കുറേ കാലത്തെ ദുരിതത്തിനും കഷ്ടപ്പാടിനും ശേഷം നല്ലകാലം വന്നിരിക്കുകയാണ് ഇവരുടെ ജീവിതത്തിൽ.

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago