എന്നെപ്പോലുളള സ്ത്രീകളുടെ യഥാർഥ ജീവിതം എന്താണെന്ന് മറ്റുള്ളവർ അറിയണം ; നളിനി ജമീലയുടെ കഥ സിനിമയിലേക്ക്

നളിനി ജമീല, അത്തരമൊരു പേര് കേൾക്കാത്തവരായി ഇപ്പോൾ മലയാളികൾ ആരും തന്നെ ഉണ്ടാവില്ല. ഇന്റർവ്യൂവിലും മറ്റുമായി നിറഞ്ഞു നിൽക്കുന്ന ഒരു മുഖമാണ് നളിനീ ജമീലയുടെ. ഇപ്പോൾ ആക്ടിവിസ്റ്റും എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും കൗൺസിലറും സഞ്ചാരി ഒക്കെയായ ജീവിതത്തിലെ പല മേഖലകളിൽ പ്രവർത്തിക്കുന്ന നളിനീ ജമീലയുടെ ഭൂതകാലം തിരയുന്നതിന് ആണ് എല്ലാവർക്കും ആവേശം. ഇപ്പോഴിതാ ആദ്യമായി മറ്റൊരു മേഖലയിൽ കൈകടത്തി കഴിവ് തെളിയിച്ചിരിക്കുകയാണ് നളിനി ജമീല.എഴുത്തുകാരിയായി തന്റെ കലാവാസന ജമീലാ 15 വർഷങ്ങൾക്കു മുമ്പ് ആത്മകഥ പുറത്തിറക്കിക്കൊണ്ട് അറിയിച്ചിരുന്നു. എന്നാൽ ഇന്ന് സിനിമ രംഗത്ത് വസ്ത്രാലങ്കാരം എന്ന മേഖലയിൽ തന്റെ മികവ് തെളിയിക്കുകയും വസ്ത്രാലങ്കാര ത്തിനുള്ള സ്പെഷ്യൽ ജൂറി അവാർഡ് കരസ്ഥമാക്കുകയും ചെയ്തു. ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അവാർഡിൽ വസ്ത്രാലങ്കാര ത്തിനാണ് നളിനി ജമീല ക്ക് അവാർഡ് പ്രഖ്യാപിച്ചത്.

ലൈം,ഗി,ക തൊഴിലാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട കഥപറയുന്ന മണിലാൽ സംവിധാനം ചെയ്യുന്ന ഭാരതപ്പുഴ എന്ന ചിത്രത്തിലെ വസ്ത്രാലങ്കാര ത്തിനാണ് ജമീലക്ക് പുരസ്കാരം.തൃശ്ശൂരിലെ ലൈംഗിക തൊഴിലാളിയായ സുഗന്ധിയുടെ ജീവിതമാണ് ഭാരതപ്പുഴ എന്ന സിനിമ ആയത്. സുഗന്ധിക്ക് വേണ്ടി വസ്ത്രാലങ്കാരം ചെയ്തപ്പോൾ നളിനി ജമീല തന്റെ ജീവിതത്തിലൂടെ തന്നെയായിരുന്നു കടന്നുപോയത്. സാധാരണ സിനിമകൾ കണ്ടുവരുന്ന ലൈം,ഗി,ക തൊഴിലാളികളുടെ രൂപഭാവങ്ങൾ എല്ലാം ഒന്ന് തന്നെയായിരുന്നു. കടുത്ത നിറമുള്ള വസ്ത്രങ്ങൾ, വലിയ ചുവന്ന പൊട്ട്,മുല്ലപ്പൂ ഇങ്ങനെയെല്ലാം ഒന്നുതന്നെ. എന്നാൽ ലൈം,ഗി,ക തൊഴിലാളികൾ എല്ലാം ഇതേ രൂപത്തിൽ ഉള്ളവരല്ല എന്നാണ് നളിനി ജമീല പറയുന്നത്. താൻ ലൈം,ഗി,ക തൊഴിലാളി ആയിരുന്ന കാലഘട്ടത്ത് നല്ലൊരു സാരിവാങ്ങാൻ കൂടെ പൈസ ഉണ്ടാവുകയില്ല. ആഭരണങ്ങളോ ഒന്നും തന്നെ അണിഞ്ഞിരുന്നില്ല. പൊട്ടു പോലും ഇടണം എന്നില്ല.


സുഗന്ധിയുടെ ശരീര ഭാഷ പോലും നളിനി ജമീലയുടെ അഭിപ്രായത്തെ മാനിച്ച് ആയിരുന്നു. അതിനുള്ള പൂർണ്ണ സ്വാതന്ത്ര്യം മണിലാൽ നളിനി ജമീലക്ക് നൽകിയിരുന്നു. സ്വന്തം ആത്മകഥ സിനിമയാക്കണമെന്നാണ് നളിനി ജമീലയുടെ ആഗ്രഹം. തന്റെ ജീവിതകഥ അതുപോലെ സിനിമയാക്കണം എന്നല്ല മറിച്ച് തന്നെപ്പോലുള്ള സ്ത്രീകളുടെ ജീവിതം ശരിക്കും എങ്ങനെ ആണെന്നുള്ളത് മറ്റുള്ളവർ അറിയണം. പലരും നിവർത്തികേട് കൊണ്ട് ഈ മേഖലയിലേക്ക് ഏർപ്പെടുന്നവരാണ് . ലൈം,ഗി,കത്തൊഴിലാളികളുടെ ആദ്യമൊക്കെ ഗ്ലാമർ ജീവിതമായിരിക്കും. എന്നാൽ പിന്നീട് പ്രായാധിക്യത്തിലേക്ക് കടക്കുമ്പോൾ പലരുടെയും വഴി തെരുവിലേക്ക് ആയിരിക്കും.

പ്രായാധിക്യത്തിന്റെ അവശതകളും താമസിക്കാൻ ഇടം അല്ലാത്തവരും അവശത അനുഭവിക്കുന്നവരുമായ ലൈം,ഗി,ക തൊഴിലാളികൾക്ക് വേണ്ടി ഒരു ഷെൽട്ടർ ഹോം എന്നതാണ് നളിനി ജമീലയുടെ ഏറ്റവും വലിയ സ്വപ്നം. ഈ തൊഴിൽ ചെയ്യുന്നവർക്കും മാനുഷികപരിഗണന നൽകണമെന്ന് ഒരു ബോധവൽക്കരണം മറ്റുള്ളവരിൽ നടത്തേണ്ടതുണ്ട്. ഇപ്പോൾ ഈ രംഗത്തേക്ക് വരുന്നവരെ പിന്തിരിപ്പിക്കാൻ തന്നാലാവും വിധം ബോധവൽക്കരണം നടത്താറുണ്ട്. എന്നാൽ അതിന് സാധിക്കാത്തവർക്ക് സഹായങ്ങൾ ചെയ്തു കൊടുക്കാറുണ്ട്. അവർക്ക് താമസിക്കാൻ ഇടം ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട സഹായങ്ങൾ എന്നിവയൊക്കെ ചെയ്ത നൽകാറുണ്ട്. പല റോളുകളിൽ തിരക്കിലാണ് ഇപ്പോൾ നളിനി ജമീല.

x