ഏറെ കാത്തിരുന്ന ഞങളുടെ ജീവിതത്തിലെ പുതിയ സന്തോഷമെത്തി പുതിയ സന്തോഷം പങ്കുവെച്ച് പ്രണവും ഷഹാനയും , ആശംസകളുമായി കേരളക്കര

സോഷ്യൽ മീഡിയയിൽ വൈറൽ ആയ വിവാഹമായിരുന്നു ഷഹാനയുടെയും പ്രണവിന്റെയും . രണ്ടു മതവിഭാഗങ്ങളിൽ നിന്നും ഉള്ള നിരവധി വിവാഹങ്ങൾ നടന്നിട്ടുണ്ടെങ്കിലും, തളർന്ന് ആറുവർഷമായി വീൽചെയറിൽ ജീവിക്കുന്ന പ്രണവിന്റെ ഭാര്യയാകാൻ ആയി തിരുവനന്തപുരത്തെ വീട്ടിൽ നിന്നും കൊടുങ്ങല്ലൂർ വീട്ടിലെത്തുകയായിരുന്നു ഷഹാന. അന്നാണ് ആദ്യമായി ഷഹാന പ്രണവിനെ കണ്ടത്. പ്രണവ് അടക്കമുള്ളവർ അന്ന് ഏറെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഷഹാന തിരികെ വീട്ടിലേക്ക് പോകാതെ നിന്നു. തുടർന്ന് വിവാഹം ചെയ്തു. ഇത് ഏറെ കോളിളക്കം സൃഷ്ടിച്ചു. പലയിടത്തു നിന്നും വിമർശനങ്ങൾ ഉയർന്നു. മികച്ച രീതിയിൽ ഇവർ മുന്നോട്ടു പോകുകയാണ്. ഇപ്പോഴിതാ തങ്ങളുടെ ജീവിതവും ഷഹാന വന്ന ശേഷമുണ്ടായ ഭാഗ്യവും പുതിയ വിശേഷങ്ങൾ അറിയിച്ചു എത്തിയിരിക്കുകയാണ് പ്രണവ്. എന്റെ ജീവിതത്തിൽ ഒരിക്കലും നടക്കില്ല എന്ന് കരുതിയിരുന്ന കാര്യങ്ങൾ സംഭവിച്ചു കൊണ്ട് ഇരിക്കുകയാണ്. അതിലൊന്നു വിവാഹമായിരുന്നു.

അത് ഷഹാന എന്ന കുട്ടിയുടെ നല്ല മനസ്സും ദൈവാനുഗ്രഹവും. കൂടാതെ കൂട്ടുകാരുടെ കട്ട സപ്പോർട്ടും മാത്രമാണ്. അടുത്തിടെയാണ് ഷഹാനയെ നന്നായി നോക്കാനും വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ ജീവിക്കാനായി ലോട്ടറി ബിസിനസ് ആരംഭിച്ചത്. ഇത് നല്ല രീതിയിൽ മുന്നോട്ടു പോകുകയാണ്. അതുകൊണ്ടു തന്നെ എനിക്ക് ആവശ്യമായ തുക ഞാൻ അതിൽ നിന്നും കണ്ടെത്തുന്നു എന്ന് പറയുന്നു. എൻറെ അനിയത്തിയുടെ വിവാഹം നല്ലരീതിയിൽ നടത്തണമെന്ന് ഏറെ ആഗ്രഹിച്ചെങ്കിലും എനിക്കെതിന് സാധിച്ചില്ല. എങ്കിലും കല്യാണത്തിന് ലോട്ടറിവില്പന ഉണ്ടായിരുന്നതുകൊണ്ട് വലുതല്ലെങ്കിലും അതിനുവേണ്ടി തരക്കേടില്ലാത്ത തുക കണ്ടെത്താൻ സാധിച്ചു. മറ്റൊരു ആഗ്രഹം വായിൽ കൂടി ഭക്ഷണം കഴിക്കുക എന്നത് ആയിരുന്നു. അതിനും പകുതി കഴിഞ്ഞു. ഭക്ഷണം കഴിക്കുന്നതിന്നോടൊപ്പം എന്റെ ആവശ്യങ്ങൾക്ക് എപ്പോഴും കൂടെ ഉണ്ടായിരുന്നത് വിനു ചേട്ടൻ ആണ്. ഈയടുത്താണ് ജോലി കിട്ടി വിദേശത്ത് പോയത്.

വിനു ചേട്ടൻ പോകുന്നതിനു മുൻപേ തന്നെ ഉള്ളിൽ ഉണ്ടായിരുന്ന മറ്റൊരു ആഗ്രഹമാണ് ഒരു കാർ വാങ്ങണം എന്നത്. എവിടേക്ക് പോകണം എങ്കിലും വിനു ചേട്ടൻ ആണ് കാർ സെറ്റ് ആക്കി കൊണ്ടുവരുന്നത്. നമുക്ക് ഒരു സെക്കൻ കാറ് വാങ്ങാമെന്ന് വിനു ചേട്ടൻ പോകുന്നതിനു മുൻപ് പറഞ്ഞിരുന്നു. ഇപ്പോൾ ലോട്ടറി ബിസിനസ് ഉണ്ടല്ലോ അതുകൊണ്ട് കാർ ലോൺ അടവ് നടക്കും എന്നും പറഞ്ഞു. എനിക്ക് തോന്നി അതൊരു നല്ല കാര്യമാണ് എന്ന്. തൽക്കാലം വണ്ടിയോടിക്കാൻ കൂട്ടുകാരുണ്ട്. ഷഹാനയെയും ഡ്രൈവിംഗ് പഠിപ്പിക്കാൻ ആണ് പ്ലാൻ. ഇതിനിടെ ചിലർ പറഞ്ഞു നീ കാർ എടുത്താൽ നാട്ടുകാർ പലതും പറയുമെന്ന്. അവരോട് ഞങ്ങൾ പറഞ്ഞത് എൻറെ ജീവിതം ഇങ്ങനെ ആണെങ്കിലും എനിക്കും ഇല്ലേ സ്വപ്നങ്ങൾ എന്നായിരുന്നു. നാട്ടുകാർ എന്തെങ്കിലും പറയുമെന്ന് കരുതി സ്വപ്നങ്ങൾ മാറ്റിവയ്ക്കാൻ തീരുമാനിച്ചിട്ടില്ല എന്നും എല്ലാത്തിനെയും സന്തോഷത്തിന് പിന്നിൽ ഷഹാനയുടെ നല്ല മനസ്സാണ് എന്നും തനിക്ക് ഭാഗ്യങ്ങൾ എല്ലാം കൊണ്ടുവന്നത് ഷഹാന ആണെന്നും പ്രണവ് പറയുന്നു.

Articles You May Like

x