പ്രണയത്തില്‍ നിന്നും പിന്മാറിയതിന്റെ പക; കാമുകിയെ വെട്ടിക്കൊന്ന് കൈകള്‍ അറുത്ത് മാറ്റി യുവാവ്‌

പ്രണയത്തിന്റെ പേരിലും പ്രണയം നിഷേധിക്കപ്പെട്ടതിന്റെ പേരിലും പ്രണയത്തില്‍ നിന്നും പിന്മാറിയതിന്റെ പേരിലും നടക്കുന്ന കൊലപാതകങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. അതിന്റെ ഉദാഹരമാണ് ഇപ്പോള്‍ ഗുജറാത്തില്‍ നടന്നിരിക്കുന്നത്.പ്രണയം അവസാനിപ്പിക്കുന്നു എന്ന് അറിയിച്ച കാമുകിയെ ക്രൂരമായി വെട്ടിക്കൊന്ന് യുവാവ്. ഗുജറാത്തിലെ വഡോദരയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നിരിക്കുന്നത്. കാമുകിയെ നിരവധി തവണ വെട്ടുകയും തുടര്‍ന്ന് കൈകള്‍ അറുത്ത് മാറ്റുകയും ചെയ്തിട്ടുണ്ട്.

മൂന്ന് വര്‍ഷമായി 19 കാരിയായ തൃഷ സോളാങ്കിയും 23 കാരനായ കല്‍പേഷ് ഠാക്കൂറും പ്രണയത്തിലായിരുന്നു. എന്നാല്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് തൃഷ തനിക്ക് മറ്റൊരു സൗഹൃദം ഉണ്ടെന്നും അതുകൊണ്ട് തന്നെ ഈ പ്രണയത്തില്‍ നിന്നും പിന്മാറുകയാണ് എന്നും കല്‍പേഷിനെ അറിയിച്ചു. ഇവിടെയാണ് പ്രശ്‌നങ്ങളുടെ ആരംഭം. എന്നാല്‍ കല്‍പേഷ് ഇതിന് സമ്മതിച്ചില്ല. പ്രണയം തുടരമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍ തൃഷ ആവശ്യം അംഗീകരിച്ചില്ല. ഇതോടെ പ്രണയം തുടര്‍ന്നില്ലെങ്കില്‍ താന്‍ ആതാമഹത്യ ചെയ്യുമെന്ന് യുവാവ് തൃഷയോട് പറഞ്ഞു.

തനിക്ക് തൃഷയെ നേരിട്ട് കണ്ട് സംസാരിക്കണം എന്ന് പറഞ്ഞ് കല്‍പേഷ് യുവതിയെ ഫോണില്‍ വിളിച്ചു. തുടര്‍ന്ന് ദേശീയ പാത 48 ന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇയാള്‍ യുവതിയെയും വിളിച്ച് കൊണ്ടുപോയി. അവസാനമായി പ്രണയം തുടരാന്‍ സാധിക്കുമോ എന്ന് കല്‍പേഷ് ചോദിച്ചു. എന്നാല്‍ പ്രണയം തുടരാന്‍ സാധിക്കില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു യുവതി. തുടര്‍ന്ന് കല്‍പേഷ് കൈയ്യില്‍ കരുതി വെച്ചിരുന്ന ആയുധം ഉപയോഗിച്ച് യുവതിയുടെ കഴുത്തില്‍ ആഞ്ഞ് വെട്ടുകയായിരുന്നു.

മരണം ഉറപ്പിക്കാനായി പല തവണ പിന്നെയും പിന്നെയും ആഞ്ഞ് വെട്ടി. തുടര്‍ന്ന് മൃതദേഹത്തില്‍ നിന്നും കൈയ്യും വെട്ടി മാറ്റി. തുടര്‍ന്ന്, വേഗം സംഭവ സ്ഥലത്ത് നിന്നും ഓടിപ്പോവുകയും ചെയ്തു. നാട്ടുകാരാണ് ആദ്യം മൃതദേഹം തൃഷയുടെ മൃതദേഹം കണ്ടെത്തുന്നത്. അവര്‍ ഉടന്‍ തന്നെ പൊലീസില്‍ അറിയിക്കുകയും ചെയ്തു. മൃതദേഹത്തില്‍ നിന്നും ആധാര്‍ കാര്‍ഡും കണ്ടെത്തി. ഇതോടെ മരിച്ചയാളെ തിരിച്ചറിയാന്‍ സാധിച്ചു. കൊലപാതത്തില്‍ കല്‍പേഷ് ഠാക്കൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഗോധ്ര സ്വദേശിനിയാണ് തൃഷ. അമ്മാവന്റെ വീട്ടില്‍ നിന്നായിരുന്നു പഠിച്ചിരുന്നത്.

x