ഗോപീ സുന്ദറും അമൃതാ സുരേഷും വിവാഹിതരായി? മാല ചാര്‍ത്തുന്ന ചിത്രം പുറത്ത്! ; ആശംസയുമായി ആരാധകർ

ഗോപി സുന്ദർ എന്ന സംഗീത സംവിധായകനും അമൃത സുരേഷ് എന്ന ഗായികയും മലയാളി പ്രേക്ഷകർക്കും മലയാള സിനിമ ലോകത്തിനും വളരെ വേണ്ടപ്പെട്ടവരാണ്. സംഗീതത്തിലൂടെ മലയാളി ആസ്വാദകരെ സന്തോഷിപ്പിച്ചവരാണ് രണ്ടു പേരും. ഭാര്യയുമായി പിണങ്ങി കാമുകിയുമൊത്തു കഴിയുന്ന ഗോപി സുന്ദറിന്റെ വ്യക്തി ജീവിത പലപ്പോഴും വിമർശങ്ങൾ നേരിട്ടിട്ടുണ്ട്. എന്നാൽ അമൃത സുരേഷ് കാര്യം അങ്ങനല്ലായിരുന്നു. ബാലയുമായി പിരിഞ്ഞ അമൃത സ്വന്തം നിലയിൽ തന്റെ ജീവിതം കെട്ടിപ്പടുത്ത ധീരയായ യുവതി എന്ന ഇമേജ് ആയിരുന്നു പ്രേക്ഷകർക്കിടയിൽ.

gopi sundar amritha suresh

എന്നാൽ കഴിഞ്ഞ ദിവസം പുറത്തു വന്ന ഒരു വാർത്തയോടെ അമൃതയും സോഷ്യൽ മീഡിയയുടെ വിമർശനത്തിന് ഇരയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗോപി സുന്ദറും അമൃതയും തമ്മിൽ ഇഴുകി ചേർന്ന് നിൽക്കുന്ന ഒരു ചിത്രം ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ അകൗണ്ടിൽ പങ്കുവെച്ചിരുന്നു. ഇന്ന് രാവിലെ തങ്ങൾ പ്രണയത്തിലാണെന്നും അമൃത സ്ഥിരീകരിച്ചു. ഭാര്യയെ ഉപേക്ഷിച്ചു കാമുകിക്കൊപ്പം പോവുകയും ഇപ്പോൾ മറ്റൊരു കാമുകിയെ സ്വീകരിക്കുകയും ചെയ്തതിനാണ് ഗോപി സുന്ദർ പഴി കേൾക്കുന്നതെങ്കിൽ , അമൃത പഴി കേൾക്കുന്നത് ഗോപി സുന്ദറിനെ പ്രണയിച്ചതിനാണ്.

ഇരുവരും പ്രണയത്തിലാണ് എന്ന വാർത്ത രാവിലെ പുറത്തു വന്നെങ്കിലും ഇരുവർക്കും വിവാഹം കഴിക്കാൻ കഴിയുമോ എന്നായിരുന്നു എല്ലാരും ഉറ്റുനോക്കിയത്. ഗോപി സുന്ദർ ആദ്യ വിവാഹ മോചനം നേടിയിട്ടില്ല എന്നായിരുന്നു പ്രചരിച്ചിരുന്നത്. അതുകൊണ്ടു തന്നെ അമൃതയെ എങ്ങനെ വിവാഹം കഴിക്കും എന്നതായിരുന്നു ആരാധകരുടെ ചോദ്യം. അതോ വിവാഹം കഴിക്കാതെ ലിവിങ് റിലേഷൻ ആയിരിക്കുമോ ഇരുവരും തിരഞ്ഞെടുക്കുക എന്നും ആരാധകർ സംശയം ഉന്നയിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ ഇരുവരും വിവാഹിതരായി എന്ന വാർത്തയാണ് പുറത്തു വരുന്നത്.

സിനി ലൈഫ് എന്ന ഓൺലൈൻ മാധ്യമമാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ഗോപി സുന്ദറും അമൃതയും പൂമാല അണിഞ്ഞു നിൽക്കുന്ന ഒരു ചിത്രവും അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. അമ്പലത്തിൽ വെച്ചായിരുന്നു വിവാഹം എന്നും വിഡിയോയിൽ പറയുന്നു. എന്തായാലും ഈ ചിത്രത്തിന്റെ സത്യാവസ്ഥ അന്വേഷിക്കുകയാണ് സോഷ്യൽ ലോകവും ആരാധകരും. ഈ ചിത്രം ഒർജിനൽ തന്നെയാണോയെന്നും അതോ എന്തെങ്കിലും ഫോട്ടോഷൂട്ടിന്റെ ഭാഗമായി എടുത്തതാണോ എന്നൊക്കെയാണ് ആരാധകർ ഇപ്പോൾ അന്വേഷിക്കുന്നത്.

x