ഒന്നരവയസിൽ ഓർമശക്തിയിൽ ലോക റെക്കോർഡ് നേടി മലയാളികളുടെ അഭിമാനമായി മാറിയ കുഞ്ഞു മിടുക്കി ദുവ ഇവിടെയുണ്ട് , വീഡിയോ കാണാം

ദിനം പ്രതി എത്രയെത്രയോ വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത് , അതിൽ ചിലതൊക്കെ വളരെ വേഗമാണ് വൈറലാകുന്നതും ശ്രെധ നേടുന്നതും . അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു കൊച്ചു മിടുക്കിയുണ്ട് . ദുവ മെഹ്റിൻ സലാം എന്ന പേരുള്ള വെറും ഒന്നര വയസുള്ള ഒരു സുന്ദരിക്കുട്ടി .. ഒന്നര വയസ്സല്ലേ ഉള്ളു എന്നോർത്ത് ആളെ നിസാരക്കാരിയാക്കരുത് കേട്ടോ , ആള് ചില്ലറക്കാരിയല്ല . ഈ കുരുന്നു പ്രായത്തിനിടയിൽ ഓര്മ ശക്തിയിൽ ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ്സ് , കാലാംസ്‌ ലോക റെക്കോർഡ്‌സ് വരെ നേടിയ കൊച്ചുമിടുക്കിയാണ് ദുവ .. സോഷ്യൽ ലോകം ഒരേ പോലെ ഏറ്റെടുത്ത മലയാളികളുടെ അഭിമാനമായി മാറിയ ആ കൊച്ചുമിടുക്കിയുടെ വലിയ വിശേഷങ്ങളിലേക്ക് ..

നമുക്കൊക്കെ എന്തൊക്കെ കാര്യങ്ങൾ ഓർത്തിരിക്കാനും ഓർത്തെടുക്കാനും സാധിക്കും ?  എന്നാൽ വെറും ഒന്നരവയസിൽ തന്നെ 600 ൽ അധികം വ്യക്തികളുടെയും വസ്തുക്കളുടെയും ചിത്രങ്ങൾ തിരിച്ചറിയുന്ന കൊച്ചു മിടുക്കി “ദുവ ” യാണ് ഇപ്പോൾ കേരളക്കരയുടെ അഭിമാനമായി മാറുന്നത് . ആസാദാരണമായ ഓര്മ ശക്തികൊണ്ട് ഇക്കഴിഞ്ഞ കുറച്ചുദിവസങ്ങളായി “ദുവ” എന്ന കൊച്ചുമിടുക്കി ഏവരെയും അത്ഭുതപെടുത്തികൊണ്ടിരിക്കുകയാണ് .. മുപ്പതോളം കാറ്റഗറിയിൽ 600 ൽ അധികം വസ്തുക്കളെ തിരിച്ചറിയാൻ ഈ കുരുന്നു പ്രായത്തിനുള്ളിൽ ദുവ യ്ക്ക് സാധിക്കുന്നുണ്ട് .. 150 ൽ അധികം പ്രമുഖ വ്യക്തികളുടെ പേരും , 54 ഓളം രാജ്യങ്ങളുടെ പതാകകളും , പഴങ്ങളുടെയും പച്ചക്കറികളുടെയും മൃഗങ്ങളുടെയും പേരൊക്കെ കൃത്യമായി തിരിച്ചറിയാൻ ഒന്നരവസുകാരി ദുവയ്ക്ക് സാധിക്കുന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തിയത് . മലപ്പുറം പുൽപ്പറ്റ സ്വദേശി അബ്ദുൽ സലാമിന്റെയും തിരുവനന്തപുരം പെരിങ്ങമനാ സ്വദേശി ആമിനയുടെയും ഏക മകളാണ് ഒന്നരവയസുള്ള ” ദുവ മെഹ്റിൻ സലാം” എന്ന കൊച്ചുമിടുക്കി . ആറാം മാസം മുതലാണ് മാതാപിതാക്കൾ ദുവയുടെ ഓര്മശക്തിയെക്കുറിച്ച് സ്രെധിച്ചു തുടങ്ങിയത് . ആദ്യം തമാശയായിരിക്കും അറിയാതെ വരുന്നതാകും എന്നൊക്കെ കരുതിയ മാതാപിതാക്കളെ പോലും ഞെട്ടിക്കുകയായിരുന്നു ദുവ എന്ന കൊച്ചുമിടുക്കി .

അസാദാരണമായ ഓര്മ ശക്തി കൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തിയ ദുവ ഈ കുരുന്നു പ്രായത്തിൽ നേടിയെടുത്ത റെക്കോർഡുകൾ ചെറുതല്ല , ലോക റെക്കോർഡ് വരെ സ്വന്തമാക്കിയ ദുവ കുട്ടിയുടെ മെഡൽ അണിഞ്ഞുള്ള ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് . ഈ പ്രായത്തിനിടയിൽ ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ്‌സ് , കലാംസ് ലോക റെക്കോർഡ് വരെ കൊച്ചുമിടുക്കി ദുവ മെഹ്റിൻ സലാം സ്വന്തമാക്കിയിട്ടുണ്ട് . ദുവ മോളുടെ വീഡിയോ ഇതിനോടകം തന്നെ ഏവരും ഏറ്റെടുത്തിട്ടുണ്ട് , നിരവധി ആളുകളാണ് ദുവ മോൾക്ക് ഇനിയും ഉയരങ്ങൾ കീഴടക്കാൻ ആശംസയുമായി രംഗത്ത് വരുന്നത് ..എന്തായാലും കൊച്ചുമിടുക്കി ഇപ്പോൾ സോഷ്യൽ ലോകത്തിന്റെയും കേരളക്കരയുടെയും അഭിമാനമായി മാറികൊണ്ടിരിക്കുകയാണിപ്പോൾ .ഓര്മ ശക്തികൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തിയ “ദുവ മെഹ്റിൻ സലാം ” എന്ന പൊന്നുമോളുടെ കൂടുതൽ വിശേഷങ്ങളുടെ വീഡിയോ കാണാം

x