ബോട്ട് തിരിച്ചുപിടിക്കാൻ രമണൻ ഗോദയിൽ ഏറ്റുമുട്ടിയ സോണിയ ഇപ്പോൾ ആരാണെന്നറിയാമോ ?

മലയാളികളുടെ മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്ന ഹാസ്യചിത്രങ്ങളുടെ പട്ടിക എടുത്താൽ അതിൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് 1998 ൽ ദിലീപിനെ നായകനാക്കി റാഫി മെക്കാർട്ടിൻ സംവിദാനം ചെയ്ത പഞ്ചാബി ഹൗസ് എന്ന കോമഡി ചിത്രം .അന്ന് മലയാളികളെ കുടു കൂടാ ചിരിപ്പിച്ച അന്നത്തെ ആ പഴയ താരങ്ങളും കഥാപാത്രങ്ങളും ഒക്കെ ഇന്നും നമ്മുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട് .ചിത്രത്തിൽ ഹരിശ്രീ അശോകൻ അവതരിപ്പിച്ച രമണൻ എന്ന കഥാപാത്രമാവട്ടെ ട്രോളുകളിലൂടെയും മറ്റും ഇന്നും അതെ ലെവലിൽ തന്നെ പ്രേഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്.ചിത്രത്തിൽ മലയാളികളെ ഏറെ ചിരിപ്പിച്ച രംഗം ഏതെന്ന് ചോദിച്ചാൽ ഇപ്പോഴും പലർക്കും ഒന്നുകൂടി ചിന്തിക്കേണ്ടി വരും കാരണം , ചിത്രത്തിലെ ഓരോ രംഗങ്ങളും അത്രക്ക് മികവുറ്റതാണ് ..എങ്കിലും സ്വന്തം ആശാനേ രക്ഷിക്കാനും ബോട്ട് തിരിച്ചുപിടിക്കാനും സോണിയ എന്ന പേരുകേട്ടപ്പോഴേക്കും ചാടി ഗോദയിൽ ഇറങ്ങിയ രമണന്റെ കോമഡി സീൻ ഒന്ന് വേറെ തന്നെയാണ് ..

മുണ്ടും മടക്കി കുത്തി സോണിയ പോന്നോട്ടെ എന്ന് പറഞ്ഞുനിൽക്കുന്ന രമണന്റെ അടുത്തേക്ക് ചാടി വീഴുന്ന ഗുസ്തിക്കാരൻ സോണിയയും രമണനും തമ്മിലുള്ള ഗുസ്തി മത്സരം നമ്മൾ മലയാളികളെ ഏറെ ചിരിപ്പിച്ചിരുന്നു ..എന്നാൽ അന്ന് രമണനെ മലർത്തിയടിച്ച ആ സോണിയ ഇന്നിപ്പോൾ എവിടെ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ ലോകമിപ്പോൾ ..സംശുദ്ദ് എന്ന പേരിൽ അറിയപ്പെടുന്ന ഇദ്ദേഹം ഇപ്പോൾ ഫോർട്ട് കൊച്ചിയിൽ ജിം ട്രൈനർ ആയി ജോലി ചെയ്യുകയാണ് .ആള് അത്ര ചില്ലറക്കാരനല്ല കേട്ടോ ബോഡി ബിൽഡർ മാത്രമല്ല താരം , താരം പഞ്ചഗുസ്തിയിൽ ദേശിയ ജേതാവ് കൂടിയാണ് ..കാക്കനാട് ഫിസിക്കൽ ട്രെയ്നറായി ജോലി നോക്കുകയാണ് സംശുധ് .പഞ്ചാബി ഹോബ്സ് എന്ന ചിത്രത്തിന് പുറമെ സുരേഷ് ഗോപി പോലീസ് വേഷത്തിലെത്തിയ സത്യമേവ ജയതേ എന്ന ചിത്രത്തിലും സംശുദ്ദ് വേഷമിട്ടുണ്ട്.ജിം പരിശീലകനായ ബാബു ആശാൻ വഴിയാണ് ദിലീപ് ചിത്രം പഞ്ചാബി ഹൗസിലേക്ക് സംശുദ്ധ്‌ എത്തുന്നത്.ബോഡി ബിൽഡിംഗ് രംഗത്ത് സജീവമായ ഇദ്ദേഹം നല്ലൊരു സുവിശേഷ പ്രാസംഗികൻ കൂടിയാണ് .

സംശുദ്ധ്‌ മാത്രമല്ല സംശുദ്ധിന്റെ അച്ഛനും ആള് മരണമാസ്സ്‌ ആണ് .ഒരുകാലത്ത് വൈപ്പിൻ രാജൻ എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടുകൊണ്ടിരുന്നത് ..സംശുദ്ധിനേ പോലെ തന്നെ അച്ഛൻ ആൽബർട്ട് ആന്റണി റോബെർട്ടും അത്ര ചില്ലറക്കാരനല്ല .1962 ലെ മിസ്റ്റർ കേരളയായിരുന്ന ഇദ്ദേഹം സംശുദ്ധിനേ പോലെ തന്നെ സിനിമയിലും വേഷമിട്ടിട്ടുണ്ട് .വിനോദ് ഖന്നയുടെ ചിത്രത്തിലാണ് സംശുദ്ധിന്റെ അച്ഛൻ വേഷമിട്ടത് ..80 ആം വയസിലും അദ്ദേഹം ഇപ്പോഴും ജിം ട്രെയ്നറായി ജോലി നോക്കുകയാണ് ..പഞ്ചാബി ഹൗസ് എന്ന ചിത്രം ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് .കാരണം അതിലെ കഥാപത്രങ്ങൾ മലയാളികൾ നെഞ്ചിലായിരുന്നു ഏറ്റെടുത്തത് .എന്തായാലും ഞങ്ങളുടെ പ്രിയ രമണനെ മലർത്തിയടിച്ച ആ സോണിയ എന്ന ഗുസ്തിക്കാരനെ ഒന്നുടെ കാണാൻ പറ്റിയതിലുള്ള സന്തോഷത്തിലാണ് ആരാധകരിൽ പലരും ..

x