അമ്പത്തിനാലാം പിറന്നാൾ കേക്ക് മുറിച്ച് ആഘോഷമാക്കി നടൻ ദിലീപ്; ദിലീപിന്റെ ജന്മദിന ആഘോഷ വീഡിയോ കാണാം

മലയാള സിനിമ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടൻ ദിലീപ്, കുറച്ച് പേര് താരത്തിനെ വിമർശിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം മലയാളികളും ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന താരം കൂടിയാണ് ദിലീപ്, മിമിക്രിയിൽ കൂടി അഭിനയ രംഗത്ത് കടന്നുവന്ന താരം കൂടിയാണ് നടൻ ദിലീപ് താരത്തിന്റെ യഥാർത്ഥ പേര് ഗോപാലകൃഷ്ണൻ പത്മനാഭൻ പിള്ള എന്നാണ്, തന്റേതായ അഭിനയ മികവ് കൊണ്ട് മലയാള സിനിമയിൽ സ്ഥാനം നേടിയെടുത്ത താരം കൂടിയാണ് ദിലീപ്, ദിലീപിന്റെ ആദ്യ ചിത്രം എന്നോടിഷ്ടം കൂടാമോ ആയിരുന്നു

എന്നാൽ ദിലീപ് നയിക്കാനായി ഇറങ്ങിയ ആദ്യ ചിത്രം മാനത്തെ കൊട്ടാരം ആയിരുന്നു, ദിലീപും മഞ്ജുവും ഒന്നിച്ച് അഭിനയിച്ച നിരവധി സിനിമകൾ ഹിറ്റായിമാറിയതോടെ ഇരുവരും മലയാളികളുടെ ജനപ്രിയ ജോഡിയായി മാറുകയായിരുന്നു, തുടർന്ന് ഇരുവരും വിവാഹം കഴിക്കുകയും ഇരുവർക്കും ജനിച്ച മകളാണ് മീനാക്ഷി, ദിലീപിനെയും മഞ്ജുവിനെയും കണക്ക് മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് മീനാക്ഷിയും, ദിലീപിന്റെ അമ്പത്തിനാലാം പിറന്നാൾ പ്രമാണിച്ച്, ദിലീപ് മീനാക്ഷിയെ എടുത്ത് നിൽക്കുന്ന കുട്ടിക്കാലത്തെ ഒരു ചിത്രവും ഈ അടുത്ത് എടുത്ത ഒരു ചിത്രവും പങ്ക് വെച്ച് കൊണ്ട് ഹാപ്പി ബര്ത്ഡേ അച്ഛാ എന്നാണ് ദിലീപിന് മകൾ ആശംസ അറിയിച്ചിരിക്കുന്നത്

എന്നാൽ 2014ൽ നിയമപരമായി മഞ്ജുവുമായിട്ടുള്ള വിവാഹ ബന്ധം വേർപിരിയുക ആയിരുന്നു, മകൾ മീനാക്ഷി ദിലീപിനോടൊപ്പം ആണ് പോയത്, 2016ൽ ദിലീപ് നടി കാവ്യ മാധവനെ വിവാഹം കഴിക്കുകയും ഇരുവർക്കും മഹാലക്ഷ്‌മി എന്ന മകൾ ജനിക്കുകയും ആയിരുന്നു, ഈ അടുത്ത് മഹാലക്ഷ്‌മി ദിലീപിന്റെ മടിയിൽ ഇരുന്ന് ആദ്യാക്ഷരം കുറിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയം ആയി മാറീരുന്നു, ഇന്ന് നടൻ ദിലീപിന്റെ അമ്പത്തിനാലാം പിറന്നാൾ ആഘോഷമാക്കി മറ്റിരിക്കുകയാണ് സിനിമ അണിയറ പ്രവർത്തകൾ

ദിലീപ് നായകനായി വരുന്ന പുതിയ ചിത്രമായ വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചായിരുന്നു താരത്തിന്റെ പിറന്നാൾ ആഘോഷമായിക്കിയത്, പ്രിയപ്പെട്ട ദിലീപേട്ടന് ജന്മദിനാശംസകൾ എന്നെഴുതിയ കേക്ക് കട്ട് ചെയ്‌താണ്‌ താരം തൻറെ ജന്മദിനം കൊണ്ടാടിയത്, ഇതിനോടകം തന്നെ ദിലീപ് കേക്ക് മുറിക്കുന്ന വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറീട്ടുണ്ട്, നിരവധി പേരാണ് താരത്തിന് ജന്മദിന ആശംസകൾ അറിയിച്ച് കൊണ്ട് രംഗത്ത് വരുന്നത്, ദിലീപിൻറെ ജന്മദിന ആഘോഷ വീഡിയോ കാണാം

x