വിവാഹം കഴിഞ്ഞ ആറാം മാസത്തിൽ മകന്റെ വേർപാട്; ആ വേദനയിലും മരുമകളെ ചേർത്ത് നിർത്തി അവളെ പഠിപ്പിച്ചു വീണ്ടും വിവാഹം കഴിപ്പിച്ചയച്ച ഈ അമ്മയാണ് ഇപ്പോൾ താരം

ഭർതൃ വീട്ടിൽ നിന്നുള്ള പീഡനം മൂലം പെൺകുട്ടികൾ ആത്മഹത്യാ ചെയ്‌തെന്ന വാർത്തകൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. പറഞ്ഞ സ്ത്രീധനം കിട്ടാത്തതിന്റെ പേരിലും സ്ത്രീ ധനം കുറഞ്ഞു പോയതിന്റെ പേരിലും പല വിഷമങ്ങൾ അനുഭവിക്കുന്ന പലരെയും നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോളത്തെ കാലഘട്ടത്തിൽ സ്ത്രീധന മരണം ഒരു നിത്യസംഭവം ആണ്. വിസ്മയ തന്നെ ഉദാഹരണം. ആവിശ്യത്തിൽ കൂടുതൽ സ്വത്തും പഠിപ്പും ഉണ്ടായിട്ടും പീഡനം സഹിക്കാൻ വയ്യാതെ മരണം തിരഞ്ഞെടുത്ത കുട്ടി. പണം മതി മനുഷ്യന്. മാനുഷിക മുല്യങ്ങൾ എല്ലാം നഷ്ടപ്പെട്ട്പണത്തിന്റെ പുറകെയാണ് മനുഷ്യൻ.

എന്നാൽ  രാജസ്ഥാനിലെ സികാറിൽ നിന്നുമുള്ള ഈ അനുഭവകഥ ആരുടേയും ഹൃദയം നിറയ്ക്കും.സ്വന്തം മകൻ മരിച്ചപ്പോഴും ആ ദുഃഖം മറന്നു ഒറ്റക്കായി പോയ മരുമകളെ കൈ പിടിച്ചു ചേർത്ത് നിർത്തിയ ‘അമ്മ. ഈ അമ്മയുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമായിരിക്കുന്നത്.2016 മെയിലായിരുന്നു സുനിതയുടെയും ശുഭത്തിന്റെയും വിവാഹം. വിവാഹം കഴിഞ്ഞു 6 മാസത്തിനുള്ളിൽ സുനിതക്കു ഭർത്താവിനെ നഷ്ടപ്പെടുകയായിരുന്നു.കിർ​ഗിസ്ഥാനിൽ എംബിബിഎസ് പഠനത്തിനായി പോയ ശുഭം വിവാഹം കഴിഞ്ഞ് ആറുമാസത്തിനപ്പുറം മരണപ്പെടുകയായിരുന്നു. മസ്തിഷ്‌കാതം ബാധിച്ചാരുന്നു ശുഭം മരിച്ചത്. സാധാരണ വിവാഹശേഷം പെട്ടെന്ന് ഭർത്താവ് മരിച്ചാൽ ആ കുറ്റം പെൺകുട്ടിയുടെ തലയിൽ ചാർത്തി അവളെ ഒറ്റപെടുത്താനാണ് എല്ലാരും ശ്രെമിക്കുക.

എന്നാൽ ശുഭത്തിന്റ ‘അമ്മ കമലം എല്ലാരിൽ നിന്നും വ്യത്യസ്ത ആയിരുന്നു.സർക്കാർ സ്കൂളിലെ അധ്യാപികയായ കമലാ ദേവി മരുമകൾക്ക് കൂടുതൽ വിദ്യാഭ്യാസം നൽകാനായി മുന്നിട്ടിറങ്ങുകയായിരുന്നു.സുനിതയെ കമലം പിജിയും ബി എഡ് ഉം പഠിപ്പിച്ചു.വിദ്യാഭ്യാസം പൂർത്തിയാക്കിയതോടെ സുനിതയ്ക്ക് അധ്യാപികയായി ജോലി ലഭിക്കുകയും ചെയ്തു. മകൻ മരിച്ചിട്ടും തനിക്കൊപ്പം നിന്ന സുനിതയെ അഞ്ചുവർഷവും കമലാദേവി മകളെ പോലെ സ്നേഹിച്ചു. പക്ഷെ സുനിത ജീവിതത്തിൽ ഒരിക്കലും ഒറ്റപെട്ടു പോകരുത് എന്ന ചിന്തയിൽ മരുമകളെ വീണ്ടും വിവാഹം കഴിപ്പിക്കാനും കമലാദേവി മുന്നിട്ടിറങ്ങി.സ്തീധനത്തോട് കടുത്ത എതിർപ്പുള്ള കമലാദേവി മകൻ സുനിതയെ വിവാഹം കഴിച്ചപ്പോഴേ സ്ത്രീധനം വേണ്ട എന്ന തീരുമാനത്തിൽ ആയിരുന്നു.

മരുമകളുടെ രണ്ടാം വിവാഹം ആർഭാടത്തോടെ ആണ് കമലം നടത്തിയതു.ഇപ്പോൾ സുനിതയെ വീണ്ടും വിവാഹം കഴിപ്പിച്ചപ്പോഴും കമലാദേവി ആദർശം മുറുകെപിടിച്ച് സ്ത്രീധനം നൽകുന്നില്ലെന്ന തീരുമാനവുമെടുത്തു.ഭോപ്പാലിൽ ഓഡിറ്ററായ മുകേഷാണ് സുനിതയുടെ വരൻ.എല്ലാര്ക്കും മാതൃക ആക്കവുന്ന വ്യക്തിതമാണ് കമലയുടേത്. ഓരോ മാതാ പിതാക്കളും പെണ്മക്കളെ അവർ സന്തോഷത്തോടെ ജീവിക്കാൻ വേണ്ടി ഇഷ്ടം പോലെ പണവും സ്വർണവും നൽകി വിവാഹം കഴിച്ചയക്കുന്നു. പക്ഷെ പല പെൺകുട്ടികൾക്കും ഭർതൃ വീട്ടിൽ സ്വന്തം വീട്ടിൽ ലഭിച്ചിരുന്ന പോലെ സന്തോഷമോ സ്വാതന്ത്ര്യമോ കിട്ടാറില്ല. എന്നാൽ ഇവിടെ മകന്റെ മരണശേഷവും മരുമകളെ ചേർത്ത് പിടിച്ചു സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്‌തയാക്കിയ കമലം എന്ന അമ്മായിഅമ്മയാണ് യഥാർത്ഥ താരം. ആർക്കും മാതൃക ആക്കാവുന്ന വ്യക്തിത്വം.

x