Viral News

“അദ്ദേഹം സിനിമയെക്കുറിച്ചൊന്നും അഭിപ്രായം പറയാറില്ല ” ഭർത്താവിനെക്കുറിച്ചു തുറന്ന് പറഞ്ഞ് നടി നവ്യ നായർ

മലയാളത്തിന്റെ പ്രിയപ്പെട്ട ബാലാമണിയാണ് നടി നവ്യാ നായർ. നിരവധി നല്ല കഥാപാത്രങ്ങൾക്കൊണ്ട് മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ വലിയൊരു ആരാധനവൃന്ദത്തെ ഉണ്ടാക്കിയെടുത്തിട്ടുണ്ട് നവ്യ. വിവാഹശേഷം സിനിമയിൽ നിന്ന് ചെറിയ ബ്രേക്ക് എടുത്തുവെങ്കിലും വീണ്ടും തിരികെയെത്തി ആരാധകരെ നിരാശപ്പെടുത്താതെ . സോഷ്യൽ മീഡിയിയ്ല‍ വളരെയധികം സജീവമായി നിൽക്കുന്ന നവ്യ ഭർത്താവിന്റേയും മകൻ സായ് യുടെ വിശേഷങ്ങൾ തന്റെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ തന്റെ സിനിമകളെക്കുറിച്ചും ഭർത്താവിന്റേയും മകന്റെയും സിനിമാ താത്പര്യങ്ങളും തുറന്നു പറഞ്ഞരിക്കുകയാണ് നവ്യ.

നോർത്ത് ഇന്ത്യയിൽ താമസിക്കുന്ന മലയാളിയായ സന്തോഷ് മേനോനാണ് നവ്യയെ വിവാഹം ചെയ്തത്. ‘സിനിമയിലേക്ക് വീണ്ടും എത്തിയപ്പോൾ സന്തോഷേട്ടൻ ഒന്നും പറഞ്ഞില്ല.’അദ്ദേഹത്തിന്’സിനിമയെ കുറിച്ച് മോശം അഭിപ്രായമില്ല. വീണ്ടും അഭിനയത്തിൽ സജീവമാകാൻ തുടങ്ങിയ സമയത്ത് ഒരുത്തീയുടെ കഥ സന്തോഷേട്ടൻ കേട്ടിരുന്നു.’മുഴുവനൊന്നും കേൾക്കാൻ മൂപ്പര് നിൽക്കില്ല. എന്നോട് പറഞ്ഞത് നല്ലതാണെങ്കിൽ നോക്കാനാണ്. സിനിമ ഫീൽഡിനെ കുറിച്ച് വലിയ അറിവ് സന്തോഷേട്ടനില്ല. അതുകൊണ്ട് കഥ കേട്ട് തീരുമാനം എടുക്കുന്നത് ഞാൻ തന്നെയാണ്. അങ്ങനെയാണ് ഒരുത്തീ ചെയ്യണമെന്ന് തീരുമാനിച്ചത്.’ സായ് കൃഷ്ണ എന്ന തന്റെ മകൻ സിനിമാ ഇഷ്ടമുള്ളയാളാണ്. അവൻ എന്റെ സിനിമയുടെ ടിക്കറ്റ് ഫ്രണ്ട്സിനും അവരുടെ ഫാമിലിക്കുമൊക്കെ എടുത്ത് കൊടുക്കാറുണ്ടെന്ന് നവ്യാ നായർ പറഞ്ഞു.

നവ്യയുടെ ഭര്‍ത്താവ് സന്തോഷ് മുംബൈയിൽ തിരക്കുള്ള ബിസിനസ്കാരനാണ് അതുകൊണ്ടുതന്നെ വല്ലപ്പോഴും വിശേഷ ദിവസങ്ങളില്‍ മാത്രമെ നാട്ടിലേക്ക് എത്താറുള്ളൂ. സിനിമയിൽ വീണ്ടും സജീവമാകാൻ തുടങ്ങിയതോടെ നവ്യ ഇപ്പോൾ കേരളത്തിലുണ്ട്. സിനിമകളിൽ മാത്രമല്ല മിനി സ്ക്രീനിലും നവ്യ സജീവമാണ്. എപ്പോഴും മകന്റെ ഒപ്പമുള്ള ചിത്രങ്ങളാണ് നവ്യ കൂടുതലും പങ്കുവെക്കാറുള്ളത്. അപ്പോഴൊക്കെയും ഭര്‍ത്താവിനെക്കുറിച്ച് ആരാധകര്‍ ചോദിക്കാറുണ്ട്. എന്നാല്‍ തന്റെ ഭര്‍ത്താവ് അങ്ങനെ ക്യാമറയുടെ മുന്നില്‍ വരാറില്ല എന്നും ഞാന്‍ നടി ആയതുകൊണ്ട് അദ്ദേഹം വരണം എന്നുണ്ടോ എന്നൊക്കെ നവ്യ ചോദിച്ചിട്ടുണ്ട്. വിമർശനങ്ങളെ നേരിടാനും നവ്യക്ക് തന്റേതായ ഒരു കഴിവുണ്ട്.

വലിയ ഇടവേള ഒന്നുമല്ലെങ്കില്‍ കൂടിയും താരത്തിന്റെ ഒരുത്തീയിലൂടെയുള്ള തിരിച്ചുവരവ് മലയാളികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇടവേളയ്ക്കുശേഷം എത്തുമ്പോള്‍ ഉള്ളില്‍ ചെറിയൊരു ആശങ്കയുണ്ടായിരുന്നു. എന്നാല്‍, കഥയും കഥാപാത്രവും നല്‍കിയ ആത്മവിശ്വാസം വലുതായിരുന്നു. അധ്വാനിച്ച,് കുടുംബംപോറ്റാന്‍ പ്രയാസപ്പെടുന്ന, പരിഭവംകലര്‍ന്ന സ്‌നേഹത്തോടെ അന്യനാട്ടില്‍ക്കഴിയുന്ന ഭര്‍ത്താവിനോട് സംസാരിക്കുന്നവളാണ് കഥാനായിക. അവളെപ്പോലെ എത്രയോപേര്‍ നമുക്കുചുറ്റുമുണ്ട്. സാധാരണക്കാരിയായ ഒരുത്തിയുടെ ജീവിതത്തിലേക്ക് ഇടിച്ചുകയറിവരുന്ന അസാധാരണ കാര്യങ്ങളാണ് സിനിമ പറയുന്നത്.

മുപ്പത്തിയേഴുകാരിയായ നവ്യ 2010ലാണ് വിവാ​ഹിതയായത്. നായികയായി മലയാളത്തിൽ പ്രശസ്തിയുടെ ഉന്നതിയിലായിരുന്നു വിവാഹിതയാകുന്ന സമയത്ത് നവ്യ. അന്ന് വളരെ ചെറിയ പ്രായവുമായിരുന്നു നവ്യയ്ക്ക്. സൈജു കുറുപ്പ് നായകനാവുന്ന ഉയരെ ടീമിന്റെ ഏറ്റവും പുതിയ സിനിമയിൽ നായിക നവ്യ നായരാണ്. ‘സിനിമയിൽ നിന്നും ബ്രേക്കെടുത്തപ്പോഴും നൃത്തം കൂടെയുണ്ടായിരുന്നുവെന്ന് നവ്യ പറയുന്നു.കഴിഞ്ഞ ദിവസം മകന്റെ 12-ാം ജന്മദിനം ​ഗംഭീരമായി ആഘോഷിച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയിയലൂടെ നവ്യ ആരാദകരുമായി പങ്കുവെച്ചിരുന്നു..

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago