ജീവൻ പോകുന്ന സങ്കടത്തോടെ വലതുകൈ പകുതി മുറിച്ചുമാറ്റി – നോവായി പെൺകുട്ടിയുടെ അനുഭവക്കുറിപ്പ്

എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസിലായില്ല , അപ്പോഴേക്കും തൊലി പൊളിഞ്ഞു കരിയുന്നത് ഞാൻ അറിഞ്ഞു ..പിന്നീട് ഇരുകയ്യുകളിലും നാല്പതോളം സർജറികൾ .. ഒടുവിൽ എന്റെ വലതുകൈയുടെ പകുതി ഭാഗം നഷ്ടമായി ..ജീവിതത്തിൽ പല പ്രതിസന്ധികളും നമുക്ക് മുന്നിൽ വിലങ്ങുതടികളായി മുന്നിൽ എത്താറുണ്ട് .. അത്തരത്തിൽ എത്തുന്ന പ്രതിസന്ധികളെ നമ്മൾ അതിജീവിച്ചുമുന്നോട്ട് പോകാറുമുണ്ട് .. അത്തരത്തിൽ ജീവിതത്തിൽ സംഭവിച്ച പ്രതിസന്ധികളെ തരണം ചേത പെൺകുട്ടിയുടെ കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .. കുറിപ്പ് ഇങ്ങനെ ;

എനിക്ക് വെറും പണ്ട്രണ്ടു വയസ് മാത്രമായിരുന്നു അപ്പോൾ പ്രായം .. ഒരിക്കൽ കളിക്കുന്നതിനിടയിൽ എനിക്ക് വൈദ്യുതാഘാതം ഏൽക്കാനിടയായി .. എന്താണ് എ നിമിഷം സംഭവിച്ചത് എന്ന് ഇപ്പോഴും വ്യക്തമല്ല , അതൊന്നും ഓര്മിച്ചെടുക്കാൻ പറ്റുന്ന സംഭവങ്ങളും വേദനയുമായിരുന്നില്ല .. വൈദ്യുതാഘാതമേറ്റ ശേഷം എന്നെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു , പിന്നീട് ഇരു കയ്യുകളിലുമായി നാല്പതോളം സർജറികൾ ഞാൻ നേരിടേണ്ടി വന്നു .. കഴിയാവുന്നതിൽ പരമാവധി ചികിൽസിച്ചെങ്കിലും എന്റെ വലതു കയ്യുടെ പകുതി ഭാഗം മുറിച്ചുമാറ്റേണ്ട അവസ്ഥ തന്നെ വന്നു .. ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ഷോക്ക് ആയിരുന്നു അത് .. യൂണിഫോം ഇടാനും കുളിക്കാനും എഴുതുന്നതിനും എല്ലാം എനിക്ക് ഏറെ പ്രയാസമായി ..

എങ്കിലും ജീവിതം നീണ്ടു നൂർന്നു കിടക്കുമ്പോൾ തോൽക്കില്ല എന്ന വാശിയോടെ ഞാൻ എല്ലാം ഒരു കയ്യോടെ ചെയ്യാൻ പരിശീലിച്ചു തുടങ്ങി . നിരന്തരമായ പരിശീലനം കൊണ്ട് എല്ലാം തന്റെ വരുത്തിക്കുള്ളിൽ ആക്കാൻ എനിക്ക് സാധിച്ചു .. പിന്നീട് 25 ആം വയസിൽ ഞാൻ സഹപ്രവർത്തകനെ തന്നെ വിവാഹ കഴിച്ചു ..വിവാഹം കഴിഞ്ഞ് അഞ്ചോളം വർഷങ്ങൾക് ശേഷം ഞങ്ങളുടെ ജീവിതത്തിലേക്ക് മറ്റൊരു കുഞ്ഞാതിഥി എത്തി .. മെഹർ ..ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിൽ ഒന്നായിരുന്നു അത് . എങ്കിലും അവളെ ശെരിക്കുമോന്നു എടുക്കാനോ , അവളുടെ ഡയപ്പർ മാറ്റാനോ നന്നായി ഭക്ഷണം വാരി നൽകാനോ ഒന്നും എനിക്ക് സാധിച്ചില്ല ..എന്തിനു പറയണം അവളെ ശരിക്കൊന്നു മുലയൂട്ടാൻ പോലും എനിക്ക് സാധിച്ചിരുന്നില്ല .. ഞാൻ സ്വയം എന്നെ തന്നെ കുറ്റപ്പെടുത്തി ഞാൻ ഒരു മോശം അമ്മയാണ് എന്ന് ..

ഇതോടെ നിരാശയിലേക്ക് കൂപ്പുകുത്തിയ എന്റെ മാറിടം തൂങ്ങുകയും വണ്ണം വയ്ക്കുകയും ചെയ്തതോടെ എന്നെ കണ്ടാൽ ഒരു വിരൂപയാണ് എന്ന് ഞാൻ സ്വയം വിശ്വസിക്കുകയും ചെയ്തു .. പിന്നീടാണ് ഞാൻ മനസിലാക്കുന്നത് പ്രസവശേഷമുള്ള വിഷാദരോഗത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത് എന്ന സത്യം .. സമ്മർദം കുറക്കാൻ ഭർത്താവ് ഒപ്പം കട്ടയ്ക്ക് നിന്നു .. ഇപ്പോൾ ഏറെക്കുറെ ആശ്വാസം ഉണ്ട് .. ജീവിതത്തിൽ ഒരു സ്ത്രീ നേരിടുന്ന പ്രേശ്നങ്ങൾ പലപ്പോഴും ഭർത്താക്കന്മാർ മനസിലാക്കിയെങ്കിൽ പല പ്രേശ്നങ്ങൾക്കും വളരെ വേഗം പരിഹാരം കണ്ടെത്താൻ സാധിക്കും .. ഇപ്പോൾ ആത്മവിശ്വാസത്തോടെ എനിക്ക് മകളെ എടുക്കാനും വസ്ത്രം മാറ്റാനും ഒക്കെ സാധിക്കുന്നുണ്ട് .. മെഹറിന്റെ കളിചിരിയിൽ എന്റെ കുറവുകളെ ഞാൻ മറന്നു തുടങ്ങുകയാണ് .. ഇതായിരുന്നു യുവതിയുടെ കുറിപ്പ് .. കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് ..

x