പതിനേഴാം പിറന്നാൾ കേക്ക് മുറിച്ച് ആഘോഷമാക്കി നടി അനിഖ സുരേന്ദ്രന്‍ ; താരത്തിന് പിറന്നാള്‍ കേക്കിൽ ഒളിപ്പിച്ച് വെച്ച സർപ്രൈസ് കണ്ടോ വീഡിയോ കാണാം

ലയാളം, തമിഴ് ഭാഷകളിലൂടെ ആരാധകരുടെ മനസ്സില്‍ ബാലതാരമായി ഇടം നേടിയ താരമാണ് അനിഖ സുരേന്ദ്രന്‍. 2010-ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് അനിഖ. അജിത് നായകനായ ‘എന്നെ അറിന്താല്‍’ സിനിമയിലൂടെയാണ് തമിഴില്‍ എത്തിയത്. ഈ സിനിമയിലെ അഭിനയം അനിഘയെ തമിഴ് മക്കളുടെ പ്രിയങ്കരിയാക്കി. 2019 ല്‍ പുറത്തിറങ്ങിയ ‘വിശ്വാസം’ സിനിമയില്‍ അജിത്തിന്റെ മകളായാണ് അരിഖ എത്തിയത്. തുടര്‍ന്നിങ്ങോട്ട് മലയാളം, തമിഴ് ഭാഷകളിലായി 15 ലധികം സിനിമകളില്‍ അനിഘ അഭിനയിച്ചു. 2013-ല്‍ 5 സുന്ദരികള്‍ എന്ന മലയാള ചിത്രത്തില്‍ സേതുലക്ഷ്മി എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു.

മലയാളത്തിലെ മുന്‍നിര യുവ നായികമാരില്‍ ഒരാളായി എത്തി നില്‍ക്കുകയാണ് അനിഖ സുരേന്ദ്രന്‍. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലെ പ്രകടനമാണ് അനിഖയെ മുന്‍നിര യുവതാരങ്ങളില്‍ ഒരാളാക്കി മാറ്റിയത്. ഇമോഷണല്‍ രംഗങ്ങളിലെല്ലാം മികച്ച അഭിനയം കാഴ്ചവെക്കാന്‍ അനിഖയ്ക്ക് സാധിച്ചു.ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി എടുത്ത വെബ്‌സീരീസ് ആയ ക്വീനിലും ജയലളിതയുടെ കുട്ടിക്കാലത്തെ അവതരിപ്പിച്ചത് അനിഖ ആയിരുന്നു.

കപ്പേളയുടെ തെലുങ്ക് റീമേക്കില്‍ അന്ന ബെന്നിന്റെ റോളിലെത്തിയത് അനിഖ സുരേന്ദ്രനായിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് ഫോട്ടോഷൂട്ടുകളുമായി തിരക്കിലായിരുന്നു അനിഖ. തന്റെ വിവിധ ഫോട്ടോഷൂട്ടുകളില്‍ നിന്നുള്ള ചിത്രങ്ങള്‍ അനിഖ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. താരത്തിന്റെ ചിത്രങ്ങളും എല്ലാം നിമിഷനേരംകൊണ്ട് സോഷ്യല്‍ മീഡിയകളില്‍ വൈറലാവാറുമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. ഇത്തവണ വ്യത്യസ്ഥമായ ദീമിലാണ് പിറന്നാള്‍ ആഘോഷിച്ചിരിക്കുന്നത്. പിറന്നാള്‍ ദിനത്തില്‍ നിരവധി സമ്മാനങ്ങളും സര്‍പ്രൈസുകളും താരത്തിന് ലഭിച്ചു. നിരവധിപേരാണ് താരത്തിന് പിറന്നാള്‍ ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. വളുത്ത നിറത്തിലുള്ള ഗൗണ്‍ അണിഞ്ഞ് മാലാഖയെപോലെയാണ് അനിഖ പിറന്നാള്‍ ആഘോഷത്തിന് എത്തിയത്. വെളുപ്പും ഗോള്‍ഡനും നിറത്തിലുള്ള ബലൂണുകള്‍വെച്ചാണ് ഡെക്കറേഷന്‍ ചെയ്തിരിക്കുന്നത്. കേക്കിനുള്ളില്‍ അനിഖയുടെ ചിത്രങ്ങള്‍ ഒളിപ്പിച്ച് വെച്ചിരുന്നു. മൂന്നു ലെയറിലുള്ള കേക്ക് മുറിച്ചായിരുന്നു ആഘോഷം.

x