Viral News

“എന്നെ നൈസായി ഒഴിവാക്കിയെടി” ഉണ്ണിമുകുന്ദന്റെ ചിത്രത്തിൽ അനുശ്രീയുടെ കമന്റ്റ് ; പണി കൊടുത്തോ അബദ്ധം പറ്റിയതോ എന്ന് ആരാധകർ

ഒരു വ്യക്തി എന്ന നിലയിലും ഒരു താരമെന്ന നിലയിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണിമുകുന്ദൻ. യാതൊരുവിധ സിനിമ പാരമ്പര്യവും അവകാശപ്പെടാൻ ഇല്ലാത്ത കുടുംബത്തിൽ നിന്നുമാണ് ഉണ്ണി മുകുന്ദൻ മലയാള സിനിമയിൽ എത്തുന്നത്. ഒരു തമിഴ് ചിത്രത്തിലൂയോടെ ആയിരുന്നു ഉണ്ണിമുകുന്ദൻ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ പിന്നീട് മലയാളത്തിലേക്ക് ചേക്കേറുകയും നിലവിൽ മലയാളത്തിലെ മുൻനിര യുവ താരങ്ങളിൽ ഒരാളായി മാറുകയും ചെയ്യുകയായിരുന്നു. നന്ദനം എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിലായിരുന്നു ഉണ്ണിമുകുന്ദൻ ആദ്യമായി അഭിനയിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായി നിൽക്കുന്ന താരമാണ് ഉണ്ണിമുകുന്ദൻ. തന്റെ വിശേഷങ്ങളും കാഴ്ചപ്പാടുകളും നിലപാടുകളും രാഷ്ട്രീയവും ഒക്കെ പങ്കുവെക്കുന്ന ചുരുക്കം നില താരങ്ങളിൽ ഒരാൾ. തന്റേതായ നിലപാടുകൾ എവിടെയും വെട്ടിത്തുറന്ന് പറയുന്ന താരം കൂടിയാണ് ഉണ്ണി മുകുന്ദൻ. അതുകൊണ്ടു തന്നെ സിനിമക്ക് പുറത്തു നിന്നും നിരവധി ആരാധകരാണ് അദ്ദേഹത്തിനുള്ളത്. സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആയി മാറുന്നത്. ഇപ്പോഴിതാ ഉണ്ണിമുകുന്ദൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് സോഷ്യൽ ലോകത്തു ശ്രദ്ധിക്കപ്പെടുന്നത്. തന്റെ ഇൻസ്റ്റഗ്രാം അകൗണ്ടിലൂടെയാണ് താരം ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

നടി അനുശ്രീയുടെ ഒപ്പം നിൽക്കുന്ന ഒരു ചിത്രമാണ് ഉണ്ണിമുകുന്ദൻ പങ്കുവെച്ചത്. ഇരുവരും മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങൾ ആയതുകൊണ്ട് തന്നെ ഈ ചിത്രം നിമിഷങ്ങൾക്കകം സോഷ്യൽ ലോകത്തു വൈറൽ ആയി മാറുകയായിരുന്നു. ഉണ്ണിമുകുന്ദൻ മാത്രമല്ല അനുശ്രീയും ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നു. എന്നാൽ ഉണ്ണിമുകുന്ദൻ പങ്കു വെച്ച ചിത്രത്തിന് നൽകിയ അടിക്കുറിപ്പിലാണ് താരത്തിന് അക്കിടിപറ്റുന്നതു. ഇതിനെതിരെ അനുശ്രീയുടെ കമന്റും കൂടിയായപ്പോൾ ആരാധകർക്ക് ചിരിക്കാനുള്ള വകയായി. ഇതാണ് ഇപ്പോൾ സോഷ്യൽ ലോകം ഏറ്റെടുത്തിരിക്കുന്നത്

“അവസാനം ശിവദയുടെ ഒപ്പം ഒരു ഫോട്ടോ എടുത്തു” എന്നായിരുന്നു അനുശ്രീക്കൊപ്പമുള്ള ചിത്രത്തിന് ഉണ്ണി മുകുന്ദൻ നൽകിയ ക്യാപ്ഷൻ. അനുശ്രീക്ക് ഒപ്പമുള്ള ചിത്രവും ശിവദക്കൊപ്പം എന്ന ക്യാപ്‌ഷനും ആയതോടെ ആരാധകരും കൺഫയൂഷനിലായി. ചിത്രത്തിൽ സൂക്ഷിച്ചു നോക്കുകയാണെങ്കിൽ പുറകിൽ ശിവദയെയും കാണാം. ഉണ്ണിമുകുന്ദൻ അനുശ്രീയ്ക്ക് ഒരു പണി കൊടുത്തതാണോ അതോ അബദ്ധം പറ്റിയതാണോ എന്നതാണിപ്പോൾ ആരാധകരുടെ സംശയം. എന്തായാലും ചിത്രത്തിന് താഴെ തകർപ്പൻ കമന്റുമായി അനുശ്രീ കൂടി എത്തിയതോടെ സംഭവം കളറായി.

ശിവദയെ ടാഗ് ചെയ്തു “എന്നെ നൈസായി ഒഴിവാക്കിയെടി ഉണ്ണി ചേട്ടൻ” എന്ന കമന്റുമായാണ് അനുശ്രീ എത്തുന്നത്. അനുശ്രീ കേന്ദ്രകഥാപാത്രമായ മഹേഷിൻറെ പ്രതികാരം എന്ന ചിത്രത്തിലെ ഡയലോഗ് ആണ് ഇത് എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിൽ അനുശ്രീ അവതരിപ്പിച്ച കഥാപാത്രത്തിനോട് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്ന ഡയലോഗ് ആയിരുന്നു അത്. അതാണ് ഇപ്പോൾ ആരാധകർ ഏറ്റുപിടിച്ചിരിക്കുന്നതു. ഇനി ഉണ്ണിമുകുന്ദൻ ഇതിനു എന്ത് മറുപടി നൽകുമെന്ന ആകാംക്ഷയിലാണ് ആരാധകരിപ്പോൾ

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago