എന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല, മരിച്ചതിന് ശേഷം ബലിയിട്ട് കണക്കുതീർക്കുന്നതല്ല ജീവിച്ചിരിക്കുബോൾ നോക്കുന്നതാണ് പുണ്യം – ലേഖ ശ്രീകുമാർ

മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഗായകരിൽ ഒരാളാണ് എം.ജി ശ്രീകുമാർ. മലയാളത്തിലും, തമിഴിലും മറ്റുമായി നിരവധി ഭാഷകളിൽ അദ്ദേഹം പാടിയിട്ടുണ്ട്. പലപ്പോഴും ശ്വാസം പോലും എടുക്കാൻ സമയം ലഭിക്കാതെ വരുന്ന അതീവ വേഗതയിലുള്ള ഗാനങ്ങൾ അദ്ദേഹം പാടിയാൽ മാത്രമേ തൃപതിയാകുവെന്ന് പറയുന്നവരുണ്ട്. ഗായകൻ എന്നതിന് പുറമേ ടെലിവിഷൻ അവതാരകൻ എന്ന നിലയിലും ശ്രദ്ധ നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് ശ്രീകുമാറും, ഭാര്യ ലേഖയും.

ഇപ്പോഴിതാ ലേഖ ശ്രീകുമാർ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം തൻ്റെ ഫേസ്‌ബുക്കിലാണ് ലേഖ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൻ്റെ പൂർണരൂപം ഇങ്ങനെയാണ്. ജീവിച്ചിരിക്കുമ്പോൾ അച്ഛനമ്മമാരെ നോക്കുന്നതാണ് പുണ്യം.മെന്നും മരണത്തിന് ശേഷം ബലിയിട്ട് കണക്ക് തീർക്കലാണ് മിക്ക ഇടങ്ങളിലെന്നും ഇത് നമ്മുടെ സംസ്കാരത്തിൻ്റെ ഭാഗമാണ് ബലിയിടൽ ചടങ്ങുകളെന്നും എനിയ്ക്ക് അച്ഛനമ്മമാർ ജീവിച്ചിരിപ്പില്ല. ആ നല്ല ഓർമകൾക്ക് മുന്നിൽ എൻ്റെ പ്രണാമം.

കർക്കിടകവാവ് ദിനത്തിലാണ് ലേഖശ്രീകുമാർ ഇത്തരത്തിലൊരു പോസ്റ്റ് പങ്കുവെച്ചത്. നിരവധി ആളുകളാണ് പോസ്റ്റിന് താഴെ കമെന്റുമായിയെത്തുന്നത്. ഒരു വ്യക്തി എന്ന നിലയിൽ നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായം പ്രകടമാക്കാമെന്നും, എന്നാൽ മറ്റുള്ളവർ അവരുടെ വിശ്വാസത്തിന് അനുസരിച്ച് എന്തെങ്കിലും ചെയ്യുമ്പോൾ അത് ശരിയല്ലെന്നോ, അതിനെ എതിർക്കുവാനോ ഉള്ള അവകാശം ആർക്കും ഇല്ലെന്നാണ് കമെന്റുകൾ. അതേസമയം ലേഖ പറഞ്ഞ അഭിപ്രായത്തെ പിന്തുണക്കുന്നവരും ഈ കൂട്ടത്തിലുണ്ട്.

എം.ജി – യും ലേഖയും വിവാഹം കഴിക്കുന്നതിന് മുൻപ് 14 വര്‍ഷത്തോളം ഒരുമിച്ചായിരുന്നു താമസം. പരസ്‌പരം ഇഷ്ടപ്പെട്ടും, മനസിലാക്കിയും ഒരുമിച്ച് മുൻപോട്ട് പോകുവാൻ കഴിയുമെന്ന് ബോധ്യപ്പെട്ടതോട് കൂടെയാണ് 2000 ത്തിൽ മൂകാംബികയില്‍ വെച്ച് ലേഖയുടെ കഴുത്തിൽ എം.ജി താലി ചാർത്തുന്നത്. വിവാഹത്തെക്കുറിച്ചും, അതിന് മുന്നേയുള്ള ജീവിതത്തെ സംബന്ധിച്ചെല്ലാം ഇരുവരും തുറന്നു പറഞ്ഞിരുന്നു. പിറന്നാളും, ഓണവും മറ്റ് ആഘോഷങ്ങളെല്ലാം തങ്ങൾ ഒരുമിച്ചാണ് ആഘോഷിക്കാറുള്ളതെന്ന് ലേഖയും, എം.ജിയും സൂചിപ്പിച്ചിരുന്നു.

അന്യോന്യം മനസിലാക്കി ജീവിക്കുന്നവരാണ് ഞങ്ങളെന്നും, അത് തന്നെയാണ് ഞങ്ങളുടെ ജീവിതത്തിൻ്റെ വിജയമെന്നും ലേഖ കൂടിച്ചേർത്തു ഈഗോ ഇല്ലാതെ പരസ്പരം മനസിലാക്കി ജീവിച്ചാല്‍ യാതൊരു പ്രശ്‌നങ്ങളുമില്ലാതെ ഏത് ബന്ധവും മുൻപോട്ട് കൊണ്ടുപോവാന്‍ സാധിക്കുമെന്നും അവർ പറഞ്ഞു. ഇഷ്ടമല്ലാത്ത വിഷയങ്ങളെക്കുറിച്ചൊന്നും സംസാരിക്കാറില്ലെന്നും, അതേപോലെ തന്നെ ഒരു കാര്യത്തിനും രണ്ടുപേരും നിര്‍ബന്ധം പിടിക്കാറുമില്ലെന്നും ലേഖ പറയുന്നു. പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി മാറിയപ്പപ്പോൾ യൂട്യൂബ് ചാനലിലൂടെയായി ലേഖയും പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് പാചകവും യാത്രാ വിശേഷങ്ങളുമൊക്കെയായി സമൂഹമാധ്യമങ്ങളിൽ നിറ സാനിധ്യമാണ് ലേഖ. തനിയ്ക്കൊരു മകളുണ്ടെന്നും അവളും കുടുംബവും അമേരിക്കയിലാണെന്നും ഇടയ്ക്ക് തങ്ങൾ പരസ്‌പരം കാണാറുണ്ടെന്നും ലേഖ തന്നെ മുൻപ് വെളിപ്പെടുത്തിയിരുന്നു. മകളോടൊപ്പം ലേഖ സോഷ്യൽമീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ ഇടയ്ക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു.

x