Viral News

വിവാഹ വാർത്തക്ക് പിന്നാലെ ഗോപി സുന്ദറിന് പിറന്നാൾ ; ആശംസയുമായി അമൃതയും സഹോദരി അഭിരാമിയും

നിലവിൽ മലയാളത്തിലെ ഏറ്റവും മികച്ച സംഗീത സംവിധായൻ ആണ് ഗോപി സുന്ദർ. സിനിമയിൽ കഴിവുറ്റ അഗീകരിക്കുന്ന കലാകാരൻ ആണെങ്കിലും അദ്ദേഹത്തിന്റെ വ്യക്തിജീവിതം എന്നും വിമർശനങ്ങൾക്ക് ഇടയായിട്ടുണ്ട്. സിനിമയിൽ എത്തുന്നതിനു മുന്നേ വിവാഹിതനായ അദ്ദേഹം പക്ഷെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു ഒരു മോഡലുമായി ലിവിങ് റിലേഷനിൽ ആയതും മറ്റുമൊക്കെ വലിയ വിമര്ശങ്ങൾക്ക് ഇടയാക്കിയിരുന്നു. ഏറ്റവും ഒടുവിൽ ഗായിക അമൃത സുരേഷുമായി പ്രണയത്തിലാണെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചത് അദ്ദേഹത്തെ വീണ്ടും വിവാദങ്ങളിലേക്ക് വലിച്ചിഴച്ചിരിക്കുകയാണ്.

പ്രേക്ഷകരുടെ ഇഷ്ട്ട ഗായികയും മോഡലും ഒക്കെ ആയിരുന്നു അമൃത സുരേഷ് എങ്കിലും ഗോപി സുന്ദറുമായി പ്രണയത്തിലായതിന്റെ പേരിൽ അമൃതകും വിമർശനങ്ങൾ നേരിടേണ്ടി വന്നിരിക്കുകയാണ് ഇപ്പോൾ. പ്രണയ വാർത്ത സ്ഥിരീകരിച്ചിരുന്നെങ്കിലും ഇരുവരും വിവാഹിതരായോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇരുവരുടെയും വിവാഹ ചിത്രമെന്ന് തോന്നിക്കുന്ന തരത്തിലൊരു ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഗോപി സുന്ദറും അമൃത സുരേഷും ആ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. മുൻഭാര്യ പ്രിയയുമായി ഗോപി സുന്ദർ വിവാഹ മോചനം നേടിയിട്ടുണ്ടോ എന്നതും വ്യക്തമല്ല.

2001 ൽ ആയിരുന്നു ഗോപി സുന്ദറും മുൻ ഭാര്യ പ്രിയയും വിവാഹിതരാകുന്നത്. അന്ന് ഗോപി സുന്ദർ സിനിമയിൽ എത്തിയിരുന്നില്ല. ഇരുവർക്കും ആ ബന്ധത്തിൽ രണ്ടു കുട്ടികളുമുണ്ട്. എന്നാൽ ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുക കാരണം ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. എന്നാൽ പിന്നീട് മോഡലായ അഭയ ഹിരണ്മയിയുമായി ഗോപി സുന്ദർ പ്രണയത്തിൽ ആണെന്നും തുറന്നു പറഞ്ഞിരുന്നു. അന്ന് ഭാര്യ പ്രിയ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഇങ്ങനെയൊരു ബന്ധം ഉള്ള കാര്യം കോടതിയെ കൂടി അറിയിക്കണം എന്നായിരുന്നു അവർ അന്ന് പറഞ്ഞത്.

അഭയയുമായി ഗോപി സുന്ദർ ലിവിങ് റിലേഷനിൽ ആണെന്ന് പിന്നീട് വാർത്തകൾ വന്നിരുന്നു. എന്നിരുന്നാലും പ്രിയ ഇപ്പോഴും തന്റെ പേര് പ്രിയ സുന്ദർ എന്ന് തന്നെയാണ് നിലനിർത്തിയിരുന്നത്. മക്കളുടെ പേരുകളും അങ്ങനെ തന്നെ നിലനിർത്തിയിരിക്കുകയാണ്. തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ നിന്നും പഴയ ചിത്രങ്ങൾ ഒന്നും തന്നെ പ്രിയ ഡിലീറ്റ് ചെയ്തിട്ടില്ല. ഇത് തന്നെയാണ് ഗോപി സുന്ദർ വിമര്ശിക്കപ്പെടാൻ കാരണവും. ഏറ്റവും ഒടുവിൽ അഭയയേയും ഉപേക്ഷിച്ചു അമൃതയെ തിരഞ്ഞെടുത്തപ്പോൾ വിമർശനങ്ങൾ ഇരട്ടിയായി. പ്രണയ വാർത്ത പുറത്തുവിട്ടതിന് ശേഷം പിന്നീട് ഇരുവരും സോഷ്യൽ മീഡിയയിൽ ഒന്നും പങ്കുവെച്ചിരുന്നില്ല. എന്നാൽ ഇപ്പോഴിതാ ഒരു വിശേഷ വാർത്ത പങ്കു വെച്ച് എത്തിയിരിക്കുകയാണ് അമൃത സുരേഷ്.

പ്രണയ വാർത്ത പുറത്തുവിട്ടതിനു ശേഷം തങ്ങൾക്ക് നേരെ നടക്കുന്ന വിമർശങ്ങൾക്കും ഒന്നും ഇരുവരും മറുപടി പറഞ്ഞിരുന്നില്ല. ഇരുവരുടെയും മറുപടിക്കായി കാത്തിരിക്കുകയായിരുന്നു ആരാധകർ. എന്നാൽ ഇപ്പോഴിതാ ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് അമൃത സുരേഷ്. സന്തോഷ വാർത്ത മറ്റൊന്നുമല്ല തന്റെ പ്രിയതമന്റെ ജന്മദിനമായ ഇന്ന് അതിരാവിലെ 12 മണിക്ക് തന്നെ ഒരായിരം ജന്മദിനാശംസകൾ നേർന്ന് കൊണ്ടാണ് അമൃത സുരേഷ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നതു. അമൃതയുടെ സഹോദരി അഭിരാമിയും ഗോപി സുന്ദറിന് ആശംസ അർപ്പിച്ചിട്ടുണ്ട്.

 

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago