മനസ്സിന്റെ ശക്തിയാണ് ഏറ്റവും വലിയ ബലം എന്ന് തെളിയിച്ച ശക്തമായ സ്ത്രീ , ഷെമീറ ബുഖാരി എന്ന യുവതിയുടെ അനുഭവകഥ ഇങ്ങനെ

മനസ്സിന്റെ ശക്തിയാണ് ഏറ്റവും വലിയ ബലം എന്ന് പറയാറുണ്ട്. എന്നാൽ മനസ്സിന്റെ ശക്തികൊണ്ട് ധൈര്യം വീണ്ടെടുക്കുന്നവർ വളരെ കുറച്ചു പേരായിരിക്കും എന്നതാണ് സത്യം. ജീവിതത്തിൽ എല്ലാം തകർന്നു എന്ന് തോന്നുന്ന നിമിഷം നമ്മൾ ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുന്ന ഒരു നിമിഷം ഉണ്ട്. ഒറ്റപ്പെടലിൽ നിന്നും വീണ്ടും തിരികെ ജീവിതത്തിലേക്ക് കടന്നുവരുന്നവർ മാത്രമാണ് ജീവിതത്തിൽ യഥാർത്ഥത്തിൽ വിജയിക്കുന്നത് എന്നതാണ് സത്യം. അത്തരത്തിൽ അതിജീവനത്തിലൂടെ വിജയിച്ചിട്ടുള്ള ഒരു വ്യക്തിയുടെ അനുഭവ കഥയാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഷമീറ ബുഖാരി എന്ന സ്ത്രീ ജീവിതത്തിൽ താൻ അനുഭവിച്ച വേദനകളെക്കുറിച്ചും അതിജീവനങ്ങളെ കുറിച്ചും ഒക്കെ ഇപ്പോൾ വിശദീകരിക്കുകയാണ് കോഴിക്കോട് സ്വദേശിയാണ് ഷമീറ ഇപ്പോൾ വിമൻസ് ക്ലാരിറ്റി കോച്ചായാണ് പ്രവർത്തിക്കുന്നത്. ജോഷ്‌ ടോക്സിലൂടെ തന്റെ ജീവിതം തുറന്നു പറയുകയാണ് ഷമീറ ഇപ്പോൾ.


ഷമീറയുടെ വാക്കുകൾ ഇങ്ങനെയാണ്, ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും അധികം ആവശ്യമുള്ള കാര്യമാണ് വ്യക്തത എന്ന് പറയുന്നത്. നമുക്ക് നമ്മുടെ ജീവിതത്തിൽ എന്താണ് ആവശ്യമുള്ളത് നമ്മൾ ആരാണ്, വിജയത്തിന്റെ നിർവചനം എന്താണ്. ഇത്തരം കാര്യങ്ങളിൽ ഒക്കെ നമുക്ക് ഒരു വ്യക്തത ഉണ്ടാകണം. അപ്പോൾ ജീവിതം വളരെയധികം എളുപ്പമായി നമുക്ക് തോന്നുകയാണ് ചെയ്യുക. പതിനേഴാമത്തെ വയസ്സിലാണ് എന്റെ വിവാഹം നടക്കുന്നത്. എന്റെ പിതാവ് ഒരു സർക്കാർ ജീവനക്കാരനായിരുന്നു. ഞങ്ങൾ രണ്ടു മക്കളാണ് വീട്ടിലുള്ളത്. എന്റെ ജീവിതം എങ്ങനെയാകണമെന്ന് ഞാൻ അറിയുന്നതിന് മുൻപേ തന്നെ എന്റെ വിവാഹം നടക്കുകയും ചെയ്തു. അയാളോട് സംസാരിക്കാൻ പോലും കഴിയുന്നതിനുമുമ്പ് തന്നെ വിവാഹം കഴിഞ്ഞു. വിവാഹം കഴിഞ്ഞ് കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് ഇതെല്ല എന്റെ ജീവിതത്തിൽ വേണ്ടത് എന്ന് തിരിച്ചറിവ് എനിക്ക് ഉണ്ടാകുന്നത് എന്നും ഷമീറ പറയുന്നു.

ജീവിതം എന്താണെന്ന് പോലും മനസ്സിലാകുന്നതിനു മുൻപ് തന്നെ വിവാഹം നടന്നു. വിവാഹം കഴിഞ്ഞതിനു ശേഷമാണ് ഇതല്ല തന്റെ ജീവിതം എന്ന് തനിക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നത്.. പതിനെട്ടാമത്തെ വയസ്സിൽ തനിക്ക് ഒരു കുഞ്ഞു ഉണ്ടാവുകയും ചെയ്തു ഒരു മകനെ കൂടി വേണം എന്നുള്ളത് തന്നെ ആഗ്രഹം ആയിരുന്നു അത് വേണ്ട എന്ന് തന്നോട് പറയുകയാണ് ചെയ്തത്. എനിക്ക് കുഞ്ഞിനെ വേണം എന്ന് പറഞ്ഞ നിമിഷം അദ്ദേഹം തന്നെ ആശുപത്രി മുതൽ വീട് വരെ നടത്തിക്കുകയും ചെയ്തു. ഗർഭിണി ആയതുകൊണ്ട് തന്നെ ആ സമയത്ത് തനിക്ക് വല്ലാത്ത വേദന അനുഭവപ്പെടുകയായിരുന്നു ചെയ്തത്. ശേഷം തന്റെ ഗർഭപാത്രത്തിൽ കൈയിട്ട് ആ കുഞ്ഞിനെ നശിപ്പിക്കാൻ ശ്രമിച്ചു. ആ സമയത്തും ഞാൻ അയാളെ വെറുത്തില്ല. ഞാൻ എന്നെ തന്നെ വെറുത്തു പോയി. ഞാൻ എന്താണെന്ന് ഞാൻ ചിന്തിച്ചു. പിന്നീട് ഞാൻ ജീവിതത്തെ കുറച്ചുകൂടി മികച്ച രീതിയിൽ കാണുകയും ജീവിതത്തിലേക്ക് തിരികെ വരുകയുമായിരുന്നു ചെയ്തത്. അങ്ങനെയാണ് ഇന്ന് താൻ ഈ ഒരു നിലയിൽ എത്തിനിൽക്കുന്നത് എന്നും പറയുന്നു.

x