ഇന്ന് കണ്ടതിൽ ഏറ്റവും കൂടുതൽ മനസ് നിറച്ച സംഭവം , ഏറ്റെടുത്ത സോഷ്യൽ മീഡിയ

ഹൃദയപൂർവ്വം എന്ന പദ്ധതിയിലൂടെ ആശുപത്രികളിലേക്ക് പൊതിച്ചോറ് എത്തിക്കുന്ന ഒരു പുതിയ രീതിയാണ് ഇപ്പോൾ നിലവിലുള്ളത്. ഈ പൊതിച്ചോറ് ആശുപത്രികളിലേക്ക് ശേഖരിക്കാൻ എത്തിയപ്പോൾ ഉണ്ടായ ഒരു അനുഭവത്തെക്കുറിച്ചാണ് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. പൊതിച്ചോറ് നൽകാമെന്ന് ഏറ്റിരുന്ന വീട്ടുകാർ മറ്റൊരു അത്യാവശ്യമുണ്ടായിട്ടും പൊതിച്ചോറ് തയ്യാറാക്കി സിറ്റൗട്ടിൽ വയ്ക്കുകയായിരുന്നു ചെയ്തത്. അതുകൊണ്ട് പോകണമെന്ന് ഒരു കുറിപ്പും ഗേറ്റിൽ എഴുതി വച്ചിട്ടുണ്ട്. ഇതാണ് ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പറയുന്നത്. പൊതിച്ചോർ വിതരണം മുടങ്ങാതെ മുന്നോട്ടുപോകുന്നത് ഇങ്ങനെയുള്ള സുമനസ്സുകളുടെ പിന്തുണ കൊണ്ടാണ് എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. അദ്ദേഹം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്..

ഇന്ന് ഹൃദയപൂർവ്വം മെഡിക്കൽ കോളേജിൽ പൊതിച്ചോർ വിതരണം ചെയ്യേണ്ടത് ഡിവൈഎഫ്ഐ ഊരുട്ടമ്പലം മേഖല കമ്മിറ്റി ആയിരുന്നു. പിരിയാകോടി യൂണിറ്റിലെ സഖാക്കൾ മടുത്തുവിള പ്രദേശത്ത് പൊതിച്ചോർ ശേഖരിക്കാൻ പോയപ്പോൾ പൊതിച്ചോറ് തരാമെന്ന് പറഞ്ഞിരുന്ന വീട് പൂട്ടിക്കിടക്കുന്നു. അവിടെ ഒരു കുറിപ്പ്. ഹൃദയസ്പർശിയായ ഒരു കുറിപ്പ് ആയിരുന്നു അത്. പൊതിച്ചോറ് എടുക്കാൻ വരുന്നവരുടെ ശ്രദ്ധയ്ക്ക് പൊതിച്ചോർ തയ്യാറാക്കി സിറ്റൗട്ടിൽ വച്ചിട്ടുണ്ട്. ദയവായി എടുത്തുകൊണ്ടു പോവുക ആശുപത്രിയിൽ പോകുന്നതു കൊണ്ടാണ്. ഈ നാട് ഇങ്ങനെയാണ് ആശുപത്രിയിൽ പോകുമ്പോഴും എന്തൊക്കെ അത്യാവശ്യങ്ങൾ ഉണ്ടെങ്കിലും മുടങ്ങാതെ വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവ്വം ഭക്ഷണപ്പൊതികൾ നൽകുന്ന നാടാണ് ഹൃദയ അഭിവാദ്യങ്ങൾ എന്ന് പറഞ്ഞു കൊണ്ടാണ് വി കെ പ്രശാന്ത് ഈ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നിമിഷ നേരം കൊണ്ട് തന്നെ ഇത് വൈറലായി മാറുകയും ചെയ്തിരുന്നു. ഒരു നേരത്തെ അന്നം മറ്റൊരാൾക്ക് കൊടുക്കുക എന്നു പറയുന്നത് വളരെ വലിയൊരു കാര്യം തന്നെയാണ്. നമ്മൾ നൽകുന്ന ഭക്ഷണം കൊണ്ട് അവരുടെ വിശപ്പ് മാറ്റാൻ ശ്രമിക്കുകയാണെങ്കിൽ അതിലും വലിയൊരു പുണ്യ പ്രവർത്തി മറ്റൊന്നില്ല ഈ ലോകത്തിലെന്നതാണ് സത്യം.

ഏതൊരു മനുഷ്യനും ജീവിക്കുന്നതും ജോലി ചെയ്യുന്നതും ഒക്കെ ഭക്ഷണം കഴിക്കുവാൻ വേണ്ടി തന്നെയാണ്. രാവിലെ മുതൽ വൈകുന്നേരം വരെയുള്ള ഓരോരുത്തരുടെയും കഷ്ടപ്പാടുകൾ ഭക്ഷണത്തിനായി തന്നെയാണ്. ഒരുവറ്റ് ഭക്ഷണം കിട്ടാതെ ഇരിക്കുമ്പോൾ മാത്രമാണ് ഭക്ഷണത്തിന്റെ വില എത്ര വലുതാണ് ഓരോരുത്തരും അറിയുന്നത്. ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ മറ്റുള്ളവർക്ക് വേണ്ടി ഇത്തരം നന്മ പ്രവർത്തികൾ ചെയ്യുന്നവർ തീർച്ചയായും അംഗീകരിക്കപ്പെടേണ്ടവർ തന്നെയാണ്. സ്വന്തം കുടുംബം എന്ന ഒരു നിലയിൽ മാത്രം ഒതുങ്ങി പോവാതെ മറ്റുള്ളവരിലേക്ക് കൂടി നമ്മുടെ ഹൃദയത്തെ തിരിച്ചുവിടുകയും നന്മ പ്രവർത്തികൾ ചെയ്യാനുള്ള മനസ്സ് കാണിക്കുകയും ചെയ്യുന്നത് അംഗീകരിക്കപ്പെടേണ്ട ഒരു വസ്തുത തന്നെയാണ്

x