“കരിങ്കോരങ്, നീഗ്രോ, കരിവണ്ട് , ഇവളെ എങ്ങനെ കെട്ടാൻ തോന്നി എന്നടക്കം നിരവധി അധിക്ഷേപ കമെന്റുകൾ” ..പരിഹസിക്കുന്നവരോടും പുച്ഛിക്കുന്നവരോടും മറുപടിയുമായി ഡയമണ്ട് കപ്പിൾസ്

സൗന്ദര്യം എന്നത് ഒരാളുടെ കണ്ണിലാണെന്ന് നമ്മൾ പറയാറുണ്ട്. മറ്റൊരാൾ കാണുന്ന കാഴ്ചയിലാണ് ഒരാളുടെ സൗന്ദര്യം, അല്ലാതെ ബാഹ്യ ഭംഗിയിൽ അല്ലയെന്നതാണ് സത്യം. അത്തരത്തിൽ ഇൻസ്റ്റഗ്രാമിൽ മൂന്നു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള ഡയമണ്ട് കപ്പിൾ ആണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. പാലക്കാട് മുണ്ടൂർ സ്വദേശികളാണ് ഇവർ. ആൻ മരിയയും ഭർത്താവ് അഖിലുമാണ് ഡയമണ്ട് കപ്പിൾ. ഇവരുടെത് ഒരു ഇന്റർ കാസ്റ്റ് മാരേജ് ആയിരുന്നു. ഇപ്പോൾ ആൻ മരിയയും ഭർത്താവും ഒരു ഓൺലൈൻ ചാനലിൽ നൽകിയ അഭിമുഖത്തിൽ തങ്ങൾ നേരിട്ടിരുന്നുകൊണ്ടിരുന്ന ചില പ്രശ്നങ്ങളെ കുറിച്ചൊക്കെയാണ് തുറന്നു പറയുന്നത്.

വിവാഹ വീഡിയോ മുതൽ ഇങ്ങോട്ട് തങ്ങൾക്ക് നെഗറ്റീവ് കമന്റുകൾ ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ ചെക്കന് എങ്ങനെ ഈ പെണ്ണിനെ കിട്ടി. ആ പെണ്ണിന്റെ ഭാഗ്യം ഇങ്ങനെയുള്ള കമന്റുകൾ ഒക്കെയാണ് വരുന്നത്. ആളുകൾ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്ന് മനസ്സിലായിട്ടില്ല. ആദ്യമൊക്കെ കണ്ടില്ലന്ന് വയ്ക്കുമായിരുന്നു. എന്നാൽ ചില സമയത്ത് വേദന തോന്നിയിട്ടുണ്ട്. ഉണ്ടാകുന്ന കുട്ടി കറുത്തതായാൽ എന്ത് ചെയ്യും. കുട്ടി കറുത്ത് പോയാൽ അവന്റെ വീട്ടുകാർ തിരിഞ്ഞു നോക്കില്ല മോളെ. ഗർഭിണിയായിരുന്ന സമയത്ത് തനിക്ക് പെട്ടെന്ന് സങ്കടം വരുന്ന ഒരു അവസ്ഥയായിരുന്നു. ഇതൊക്കെ കേട്ടപ്പോൾ പിന്നെ ദിവസവും ഇത് കണ്ടുകണ്ട് ശീലമായി. ഇനി അവരുടെ മുൻപിൽ നല്ലപോലെ ജീവിച്ചു കാണിക്കണം എന്ന ചിന്തയാണ് തന്നിലേക്ക് വന്നത്.

രണ്ട് മതത്തിൽ ആയതുകൊണ്ട് തന്നെ കുടുംബവും സമൂഹവും തങ്ങളുടെ ബന്ധത്തെ ശക്തമായി എതിർത്തു. മതത്തേക്കാൾ എല്ലാവരുടെയും പ്രശ്നം സൗന്ദര്യമായിരുന്നു. നീ എങ്ങനെയാണ് ആ കുട്ടിയുടെ മുഖത്ത് നോക്കിയത് എന്നും അത്രയും വേണ്ടപ്പെട്ട ആൾ തന്നെ ഏട്ടനോട് ചോദിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ച് അഖിലും പറയുന്നുണ്ട്. ബോൾഡ്നെസ്സ് കണ്ടിട്ടാണ് തനിക്ക് അവളോട് ഇഷ്ടം തോന്നിയത്. കുഞ്ഞിന്റെ പിറന്നാള്‍ ദിവസമാണ് തന്നെ മോശം കമന്റുകൾ ഏറ്റവും കൂടുതൽ ലഭിച്ചത്. കുഞ്ഞിന് നല്ല ഡ്രസ്സ് ഇട്ടുകൂടെ ഇവൾക്കൊരു സാരി ഉടുത്തു കൂടെ തുടങ്ങി നിരവധി കമന്റുകൾ ആയിരുന്നു അതിനെ ലഭിച്ചത്. ഇത്തരം ആളുകളോട് പറയാനുള്ളത് ഒന്നുമാത്രം ഇത് എന്റെ ലൈഫ് ആണ്.

എന്റെ ചോയ്സ് ആണ്. ഞാനീ ലൈഫിൽ എത്തിയിട്ടുണ്ടെങ്കിൽ ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഒരു ലോകമാണത്. ആളുകൾ കരുതുന്നത് അഹങ്കാരമാണെന്ന്. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇക്കാര്യത്തെ കുറിച്ചൊക്കെ ഇവർ തുറന്നു പറഞ്ഞിരുന്നത്. ഈ കഥകൾ കേൾക്കുന്നവർക്ക് പോലും വേദന ഉണ്ടാകുന്നതാണ്. ഒരു വ്യക്തിയുടെ ജീവിതത്തിനുള്ളിൽ കയറി അവരെ മാനസികമായി തളർത്തുക എന്നത് വളരെയധികം വേദനയുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്.

x