പഞ്ചരത്നങ്ങളിൽ മൂന്നാമളായ ഉത്തര അമ്മയായി ; പുതിയ സന്തോഷം പങ്കുവെച്ചു പഞ്ചരത്നങ്ങൾ

സന്തോഷവാർത്ത പങ്കുവെച്ച് കേരളത്തിന്റെ പൊന്നോമനകളായ പഞ്ചരത്നങ്ങൾ. ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഉത്രജൻ ഇവർ മറ്റാരുമല്ല മലയാളികൾക്ക് സുപരിചിതമായ പഞ്ചരത്നങ്ങൾ. അവരുടെ പേരിലുള്ള സാമ്യം അവരുടെ ജീവിതത്തിലും ഉണ്ട് അതെന്തെന്നാൽ ഈ അഞ്ചുപേരും ജനിച്ചത് ഒരേ ദിവസമാണ്. ഉത്രം നാളിൽ നിമിഷങ്ങളുടെ വ്യത്യാസത്തിൽ ആണ് അഞ്ചുപേരും ജനിച്ചത്, അന്നുമുതൽ വാർത്തകളിൽ ഇവർ ഇടംപിടിച്ചിരുന്നു. പിന്നീട് പഞ്ചരത്നങ്ങളുടെ വിവാഹ വാർത്ത കേരളജനത സന്തോഷത്തോടെയാണ് വരവേറ്റത്. ഇന്നിപ്പോൾ അതിലും സന്തോഷകരമായ ഒരു വാർത്ത പുറത്തുവന്നു.

അഞ്ചു കുട്ടികളിൽ മൂന്നാമത്തെയാൾ ആയ ഉത്തര ആദ്യ കൺമണിക്ക് ജന്മം നൽകി. തിരുവനന്തപുരം പോത്തൻകോട് നന്നാട്ടു കടവിൽ കുമാറിന്റെയും രമാദേവിയുടെയും മക്കളാണ് ഈ അഞ്ചുപേർ. 1995 നവംബർ 18 നാണ് പ്രേം കുമാറിനും രമാദേവിക്കും ഈ അഞ്ച് കൺമണികൾ ജനിക്കുന്നത്. വളരെ കഷ്ടപ്പാട് സഹിച്ചാണ് ഇവർ ഈ കുട്ടികളെ വളർത്തിയത്. കുട്ടികൾക്ക് 10 വയസ്സ് ആകുന്നതിനു മുന്നേയുള്ള കുമാറിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെ തളർത്തി, അതുകൊണ്ടും അവസാനിച്ചില്ല വിധിയുടെ ക്രൂരത അവരെ പിന്നെയും പരീക്ഷിച്ചു. രമാദേവി ഹൃദ്രോഗി ആകുന്നു. ഫേസ് മേക്കറുടെ സഹായത്തോടെയാണ് രമാദേവി ഇപ്പോൾ ജീവിക്കുന്നത്.

സഹകരണ ബാങ്കിലെ ഒരു ചെറിയ ജോലി ചെയ്താണ് രമാദേവി അഞ്ച് മക്കളേയും വളർത്തി ഈ നിലയിൽ എത്തിച്ചത്. മക്കളെ പഠിപ്പിച്ച് വിദേശത്ത് ജോലി ചെയ്യിക്കാൻ പ്രാപ്തരാക്കി, മക്കളെയെല്ലാം വിവാഹം കഴിപ്പിച്ചു കൊടുത്തു ഇന്നിപ്പോൾ രമാദേവി ഒരു മുത്തശ്ശിയായ സന്തോഷത്തിലാണ്. പഞ്ചരത്നങ്ങൾക്കിടയിലെ ആദ്യത്തെ കണ്മണിയെ വളരെ സന്തോഷത്തോടെയാണ് അവർ വരവേറ്റത്. കോഴിക്കോട് സ്വദേശിയായ മാധ്യമപ്രവർത്തകൻ കെ ബി മഹേഷ് കുമാർ ആണ് ഉത്തരയുടെ ഭർത്താവ്. ഉത്തര ഇപ്പോൾ ഒരു ഓൺലൈൻ മാധ്യമപ്രവർത്തകയായി ജോലി ചെയ്യുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചുള്ള പ്രസവത്തിൽ ഉത്തര ഒരു ആൺകുഞ്ഞിന് ജന്മം നൽകി.

കഴിഞ്ഞവർഷം ഒക്ടോബറിൽ ഗുരുവായൂരിൽ വച്ചാണ് അഞ്ചുപേരിൽ മൂന്ന് പേരുടേയും വിവാഹം കഴിഞ്ഞത്. അന്ന് തന്നെയായിരുന്നു ഉത്തരയുടെയും വിവാഹം. മസ്കറ്റിൽ ഹോട്ടൽ മാനേജർ ആയി ജോലി ചെയ്യുന്ന ആയുർ സ്വദേശി അജിത്കുമാർ ആണ് ഉത്രയെ വിവാഹം ചെയ്തത്. അനസ്തേഷ്യ ടെക്നീഷ്യനായ ഉത്തരയെ മസ്കറ്റിൽ അക്കൗണ്ടന്റ് ആയ ജി വിനീതും താലികെട്ടി. പിതാവില്ലാത്ത കുറവ് നികത്തി ഉത്രജൻ ആണ് മൂന്നു സഹോദരിമാരെയും കൈപിടിച്ച് അയച്ചത്. ജനിച്ച ദിവസം ഒന്നായതുകൊണ്ട് അവരുടെ ചോറൂണും, സ്കൂളിൽ ചേർക്കുന്നതും, പ്ലസ്ടുവും, എസ്എസ്എൽസി എന്തിന് വോട്ട് ചെയ്യുന്നത് പോലും ഒരുമിച്ചായിരുന്നു. ഈ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ പഞ്ചരത്നങ്ങളുടെ വളർച്ച കണ്ടുവന്ന മലയാളികൾക്ക് ഉത്തര ആൺകുഞ്ഞിന് ജന്മം നൽകിയ വാർത്ത വളരെ സന്തോഷം നൽകുന്നതാണ്.

 

x