സിനിമയെ വെല്ലുന്ന ഈ യഥാർത്ഥ സംഭവകഥ ഒരുനിമിഷം ഏവരുടെയും കണ്ണ് നിറയ്ക്കും , ഉറപ്പ്

ഇക്കഴിഞ്ഞ കുറച്ചുനാളുകൾക്ക് മുൻപ് ഒരു കോടതി വിധി വരികയുണ്ടായി , ഒരമ്മയ്ക്ക് 5 വര്ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ച കോടതി വിധി .. ഏവരെയും ഏറെ സന്തോഷിപ്പിച്ച ഒരു വിധികൂടിയായിരുന്നു അത് എന്ന് നിസംശയം പറയാം .. പ്രത്യേകിച്ച് അഗളി പോലീസ് സ്റ്റേഷനിൽ .. ഏഴോളം വർഷങ്ങൾക്ക് മുൻപുള്ള ആ സംഭവത്തെക്കുറിച്ച് അന്ന് അന്വഷണ സംഘത്തിലുണ്ടായിരുന്ന അഗളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ സുന്ദരി സംഭവത്തെക്കുറിച്ച് വിവരിക്കുന്നതിങ്ങനെ .. ഒരു നിമിഷം കണ്ണ് അറിയാതെ നിറഞ്ഞുപോകും , ഉറപ്പ് .. സുന്ദരിയുടെ വാക്കുകളിലേക്ക് ..

2012 ലെ സ്വാതന്ത്രദിനത്തിലാണ് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺ കാൾ വരുന്നത് , ഫോൺ എടുത്തപ്പോൾ “കാട്ടിലെ തോട്ടിൽ നിന്നും ഒരു കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നുണ്ട് വേഗം വരണം” എന്നായിരുന്നു ഫോണിൽ ലഭിച്ച വിവരം . കേട്ടപാതി കേൾക്കാത്ത പാതി അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിഐ മനോജ് കുമാറും ബിന്ദുവും സുന്ദരിയും കൂടി സംഭവസ്ഥലത്തേക്ക് വളരെ വേഗം എത്തി .. ഫോൺ വിളിച്ചയാൾ പറഞ്ഞ സ്ഥലത്തേക്ക് വണ്ടി എത്താൻ ബുദ്ധിമുട്ടുളത് കൊണ്ട് പാതി വഴിയിൽ ജീപ്പ് നിർത്തിയ ശേഷം എല്ലാവരും കൂടി വിവരം ലഭിച്ച സ്ഥലത്തേക്ക് വളരെ വേഗം പാഞ്ഞു .. കുറച്ചു നേരം തോട്ടിൽ മുഴുവൻ പരതിയെങ്കിലും കുഞ്ഞിനെയോ കുഞ്ഞിന്റെ ശബ്‌ദമോ കേട്ടില്ല . തോട് ആണേൽ വെള്ളമില്ലാതെ മുൾ പടർപ്പുകൾ കേറി മൂടി കിടക്കുന്നു .. എന്നാൽ തിരച്ചിൽ കുറച്ചുകൂടി ഊര്ജിതമാക്കിയപ്പോൾ അവർ കണ്ടത് ഏവരെയും ഒരു നിമിഷം കണ്ണ് നിറയ്ക്കുന്ന കാഴ്ചയായിരുന്നു ..

തോടിന്റെ ഒരു ഭാഗത്ത് എന്തോ ഒരു വസ്തുവിന് ചുറ്റും ഈച്ചകൾ വട്ടമിട്ട് പറക്കുന്നത് സ്രെദ്ധയിൽ പെട്ടതും 12 ഓളം അടി താഴ്ച വരുന്ന തോട്ടിലേക്ക് സുന്ദരി എന്ന പോലീസ് ഉദ്യോഗസ്ഥ ചാടിയിറങ്ങി .. ഈച്ചകൾ വട്ടമിട്ടു പറക്കുന്ന ആ വസ്തുവിനടുത്തേക്ക് പാഞ്ഞെത്തിയ സുന്ദരി പതുക്കെ ആ തുണികെട്ട് മറിച്ചിട്ടു . ഒരു നിമിഷം ശ്വാസം നിലച്ചുപോകുന്ന അവസ്ഥയായിരുന്നു അത് . പുഴുവരിച്ച് ഉറമ്പും ഈച്ചയും പിടിച്ച് ഒരു കുഞ്ഞ് . വള്ളിപ്പടർപ്പുകളിൽ തട്ടി ദേഹം മുഴുവൻ മുറിഞ്ഞിരുന്നു . മൂക്കിലും ചെവിയിലും എല്ലാം പുഴുക്കൾ വരിവരിയായി കയറിപ്പോകുന്ന കാഴ്ച ഇന്നും സുന്ദരിയുടെ മനസ്സിൽ മായാതെ നിൽക്കുന്നു . ജീവൻ നഷ്ടമായി എന്നാണ് ആദ്യം കരുതിയത് എങ്കിലും പുഴുക്കളെ മാറ്റി മൂക്കിന്റെ അടുത്ത് കൈവെച്ചപ്പോൾ ശ്വാസം ഉണ്ടെന്നു വെക്തമായി . ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ അന്വഷണ ഉദ്യോഗസ്ഥരുടെ ശ്വാസം നിലച്ചുപോയ നിമിഷം . പെട്ടന്ന് തന്നെ തോട്ടിൽ നിന്നും ആ പൊന്നോമനയെയും വാരിയെടുത് വളരെ പെട്ടന്ന് മുകളിൽ എത്തിയ സുന്ദരിയെയും കൊണ്ട് അന്വഷണ സംഘം ആശുപത്രിയിലേക്ക് പാഞ്ഞു .

വളരെ പെട്ടന്ന് ആശുപത്രിയിൽ എത്തിയ ശേഷം ഉടൻ തന്നെ കുഞ്ഞിന്റെ മൂക്കിലേയും ചെവിയിലും ശരീരത്തും ഒക്കെ ഉണ്ടായിരുന്ന പുഴുക്കളെ നേഴ്‌സുമാരും സുന്ദരിയടക്കമുള്ള പോലീസുകാരും ചേർന്ന് വൃത്തിയാക്കി, തീവ്ര പരിചരണവിഭാഗത്തിലേക്ക് മാറ്റി . പിന്നീട് ആ കുഞ്ഞിന്റെ ജീവന് വേണ്ടി ആശുപത്രിയിൽ കാവലിരുന്നത് പോലീസുകാരായിരുന്നു . പിന്നീട് ഏഴോളം ദിവസം അഗളി ആശുപത്രി ഡോക്ടർ രാജേഷിന്റെ സംരക്ഷണത്തിലായിരുന്നു ആ പൊന്നോമന . രണ്ട് രാത്രിയും മൂന്നു പകലുമാണ് ചെന്നായയും പാമ്പും കുറുക്കനും ഒക്കെ വസിക്കുന്ന കട്ടിൽ പാലുപോലും ലഭിക്കാതെ ആ പിഞ്ചോമന കിടന്നത് , ശരിക്കും പറഞ്ഞാൽ അത്ഭുതം എന്നല്ലാതെ ഒന്നും പറയാനില്ല .. ഗ്ളൂക്കോസ് സിറിഞ്ചിൽ ഇറ്റിച്ചാണ് കുഞ്ഞിന്റെ തൊണ്ട നനച്ചിരുന്നത് . ഒടുവിൽ എല്ലാവരുടെയും പ്രാർത്ഥനക്ക് ഫലമുണ്ടായി , ആ പൊന്നോമന ജീവിതത്തിലേക്ക് തിരികെയെത്തി . സ്വാതന്ത്രദിനത്തിൽ ലഭിച്ച കുഞ്ഞായത് കൊണ്ട് പോലീസ് ഉദ്യോഗസ്ഥർ എല്ലാം കൂടി അവൾക്ക് സ്വതന്ത്ര എന്ന പേര് നൽകി .

പിന്നീട് അന്വഷണ ഉദ്യോഗസ്ഥരുടെ അടുത്ത ലക്‌ഷ്യം ആ തോട്ടിലേക്ക് യാതൊരു ദാക്ഷ്യണ്യവുമില്ലാതെ ആ പൊന്നോമനയെ വലിച്ചെറിഞ്ഞത് ആരാണെന്നു കണ്ടെത്താനായിരുന്നു . ഒടുവിൽ കണ്ടെത്തുകയും ചെയ്തു .. പയര് തോട്ടത്തിലെ തൊഴിലാളിയായിരുന്ന “മരതകം” എന്ന സ്ത്രീയായിരുന്നു ആ കുഞ്ഞിന്റെ ‘അമ്മ . തോട്ടം തൊഴിലാളി മേല്നോട്ടക്കാരനിൽ നിന്നുമായിരുന്നു മരതകം ഗർഭം ധരിച്ചത് . ഭർത്താവോ വീട്ടുകാരോ അറിയാതിരിക്കാൻ മാസങ്ങളോളം സാരി മുറുക്കിച്ചുറ്റിയും മൂടിവെച്ചും എല്ലാവരിൽ നിന്നും ഗർഭം മറച്ചുപിടിച്ചു . പലരും സംശയം തോന്നി ചോദിച്ചപ്പോൾ മണ്ണ് തിന്നത് കൊണ്ടാണ് വയർ വീർത്തത് എന്നായിരുന്നു മരതകത്തിന്റെ മറുപടി .. പോലീസ് സംഘത്തോട് നാട്ടുകാരിൽ ചിലർ മരതകത്തിന്റെ വയറിനെപ്പറ്റി സംശയം പറഞ്ഞതോടെ അന്വഷണം ഒടുവിൽ മരതകത്തിലെത്തി . പിന്നീടുള്ള ചോദ്യം ചെയ്യലിലും പരിശോധനയിലും ഇവർ വളരെ കുറച്ചുദിവസങ്ങൾക്ക് മുൻപ് പ്രസവിച്ചിരുന്നതായി കണ്ടെത്തി . ഒടുവിൽ കുറ്റ സമ്മതം നടത്തിയ മരതകം ഭർത്താവ് അറിയാതിരിക്കാനും നാട്ടുകാരിൽ നിന്നും നാണക്കേട് ഓർത്താണ് ഇങ്ങനെ ചെയ്തതെന്നും വെളിപ്പെടുത്തി ..

ഒടുവിൽ 5 വര്ഷം തടവും പതിനായിരം രൂപ പിഴയും മരതകത്തിന് കോടതി വിധിച്ചു. മരതകത്തിനു ലഭിച്ച ശിക്ഷ പോരാ എന്ന തോന്നാത്തവർ കുറവായിരുന്നു . ആരും ഓമനിക്കുന്ന ആ പിഞ്ചോമനയെ എങ്ങനെ കളയാൻ തോന്നി എന്നാണ് സുന്ദരി ചോദിക്കുന്നത് . ആശുപത്രിയിൽ നിന്നും ആ പൊന്നോമനയെ ആനന്ദ ഭവനിലേക്ക് കൊണ്ടുപോയി , ആനന്ദഭവനിൽ നിന്നും അധികം വൈകാതെ മറ്റൊരു ദമ്പതികൾ കുഞ്ഞിനെ ദത്തെടുത്തു . ആറാം മാസത്തിൽ കുഞ്ഞിനെ കാണാൻ ചെന്നിരുന്നു എങ്കിലും പിന്നീട് നിയമ തടസം ഉള്ളത്കൊണ്ട് പിന്നീട് ആ പൊന്നോമനയെ കാണാൻ ശ്രെമിച്ചില്ല , അതിയായ ആഗ്രഹം ഉള്ളിൽ ഉണ്ടെങ്കിലും അതിന്റെ ഭൂതകാലം ഒരിക്കലും അറിയാതെ ആ പൊന്നോമന വളരട്ടെ എന്നായിരുന്നു തങ്ങളുടെ തീരുമാനം എന്നും സുന്ദരി പറയുന്നു ..ഈ ആഗസ്റ്റ് 15 ന് സ്വാതന്ദ്രക്ക് 9 വയസ് തികയും .. സ്വന്തം അമ്മ നിഷ്ടൂരമായി വലിച്ചെറിഞ്ഞപ്പോൾ ഒരു കൂട്ടം പോലീസ് അമ്മമാർ അതിന് തുണയായി മാറി.

x