നേരം വെളുക്കും വരെ പീഡിപ്പിച്ചു, എയ്ഡ്‌സ് വന്ന് ചാകുമെന്ന് മുദ്രകുത്തി ; ഒടുവിൽ ഭിക്ഷയെടുത്ത് ജീവിച്ച് നാടിന് തന്നെ അഭിമാനമായി മാറിയവൾ

ഭൂമിയുടെ അവകാശികൾ സ്ത്രീയോ പുരുഷനോ മാത്രമല്ല, ഭൂമിയിൽ സൃഷ്ടിക്കപ്പെടുന്നവയൊക്കെ ഭൂമിയുടെ അവകാശികൾ ആണ്. അതുപോലെ തന്നെ ആണായി ജനിക്കുന്നതോ പെണ്ണായി ജനിക്കുന്നതോ അവരവരുടെ കഴിവ് കൊണ്ടുമല്ല. അപ്പോൾ പിന്നെ ആണിന്റെയും പെണ്ണിന്റെയും സവിശേഷതയോടെ ജനിക്കുന്നത് എങ്ങനെ അവരുടെ കുറ്റമാകും. അവർക്കും ഭൂമിയിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ അവകാശമില്ലേ. നമുക്കുള്ള അതേ പരിഗണന അവർക്കും കിട്ടേണ്ടതില്ലേ. എന്നാൽ താൻ എങ്ങനെയാണെന്ന് തിരിച്ചറിയുന്ന അവസരത്തിൽ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ മാതാ പിതാക്കളാലും വേണ്ടപ്പെട്ടവരാലും ഒറ്റപ്പെട്ടു പൊരുതി ജീവിക്കുന്ന കുറച്ചു ജന്മങ്ങൾ… ഇതിനിടയിൽ ജയിക്കാനാകാതെ ജീവിതം നരകമാകുന്ന കുറേപ്പേർ.

ട്രാൻസ് ജൻഡർ എന്ന വിഭാഗത്തെപ്പറ്റി നാം ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒറ്റപ്പെടലിന്റെയും ചൂഷണത്തിന്റെയും തീ ചൂടിനുള്ളിൽ നിന്നും ഉയിർത്തെഴുന്നേറ്റ ഒരു ട്രാൻസ് വുമൺ, ഹേയ്ദി സാദിയ… അല്പസമയം പുരുഷ ശരീരവും സ്ത്രീ മനസ്സുമായി ജനിച്ചു പിന്നീട് പൂർണമായി പെണ്ണായി മാറിയ ആ പെൺ കരുത്തിന്റെ കഥ ശ്രെദ്ധിക്കാം. തന്റെ ശരീര ഭാഷ ഒരു ആൺകുട്ടിയുടേതല്ലെന്നു അവളെക്കാൾ മുന്നേ തിരിച്ചറിയുന്നത് മറ്റുള്ളവർ ആയിരുന്നു. എല്ലാവരെയും പോലെ തന്നെ ബാല്യ കാലം അവളും ആസ്വദിച്ചു. പൊന്നാനിയിൽ ഉമ്മയുടെ വീട്ടിൽ കുട്ടിക്കാലത്തു അവൾ സുരക്ഷിത ആയിരുന്നു. കളിയും ചിരിയുമായി കടന്നു പോയ അവളുടെ ജീവിതം കൗമാരത്തിലേക്കു കടക്കുകയായിരുന്നു. ആ നാളുകളിലാണ് തന്നിലെ വ്യത്യാസങ്ങൾ മറ്റുള്ളവർ തിരിച്ചറിഞ്ഞു തുടങ്ങുന്നത് .

 

ഇങ്ങനെ ഉള്ള ഒരാളെ എങ്ങനെ കൂടെ കൂട്ടും. നമ്മൾ ഉൾപ്പെടെ ഉള്ളവർ പിന്തുടർന്ന് വന്ന ആൺ പെൺ ചിന്താഗതിയുടെ ഇടുങ്ങിയ ചിന്തതാഗതിയുടെ ഉള്ളിൽ നിന്നും നോക്കിയവർക്കൊക്കെ അത് അവളുടെ കുറ്റമായി. അവൾ ഇങ്ങനെ ജനിച്ചത് അവളുടെ കുറ്റമാണോ. അത് ചിന്തിക്കാനുള്ള വളർച്ച നമ്മുടെ സമൂഹത്തിനും ഇല്ലായിരുന്നു. എന്നാൽ പകൽ അവളെ മാറ്റി നിർത്തുകയും രാത്രി അവസരങ്ങളുണ്ടാക്കി ചൂഷണം ചെയ്യാനുമുള്ള മനസിക വളർച്ച അവളുടെ കൂട്ടുകാർക്കു എങ്ങനെ വന്നു. ഹൈയർ സെക്കന്ററി കാലഘട്ടത്തിലാണ് അത്തരത്തിലുള്ള അനുഭവങ്ങൾ അവളെ തർത്തത്. പത്താം തരം കഴിഞ്ഞാണ് പൊന്നാനിയിലെ ഉമ്മ വീട്ടിൽ നിന്നും ഉപ്പ വീട്ടിലേക്കു അവൾ ചേക്കേറിയത്. അപ്പോഴേക്കും അവളുടെ രീതികളിലെ വ്യത്യാസം മറ്റുള്ളവർ ശ്രെധിച്ചു തുടങ്ങിയിരുന്നു.

കൂട്ടുകാരിൽ നിന്ന് പോലും ഒറ്റപ്പെട്ടു. ക്ലാസ്സിലെ കൂട്ടുകാർ ഒറ്റപ്പെടുത്തിയെങ്കിലും ശരീരികമായി അവരുടെ ഭാഗത്തു നിന്നും മോശമായി ഒന്നും സംഭവിക്കാത്തത് ആയിരുന്നു അവൾ തളരാതെ പിടിച്ചു നിന്നത്. എന്നാൽ കസിൻ ബ്രെദർസ് കൂടെ ചുക്കാൻ പിടിച്ചു കൊണ്ട് അടുത്ത ക്ലാസ്സിലെ കുട്ടികൾ ശരീരികമായും അവളെ ചൂഷണം ചെയ്തു. ആണായാലും പെണ്ണായാലും ട്രാൻസ് ആയാലും നമ്മുടെ അനുവാദമില്ലാതെ നമ്മുടെ ശരീരത്തു തൊടുന്നത് ഇത്രയേറെ ആരോചകമാണെന്ന് അറിയാത്തവർ ഇല്ലല്ലോ. അപ്പോൾ നേരം വെളുക്കുവോളം കൂട്ടത്തോടെ ആക്രമിക്കപ്പെടുന്ന അവസ്ഥ തരണം ചെയ്യാൻ അവൾക്കു കഴിഞ്ഞത് തന്നെ അവളുടെ ഉള്ളിലെ കരുത്തിന്റെ പ്രതീകമാണ്.. കമ്പയിൻ സ്റ്റഡി എന്ന പേരിൽ വിളിച്ചു വരുത്തി വെളുക്കുവോളം കൂട്ടുകാർ ശരീരികമായി അവളെ ചൂഷണം ചെയ്തു. ബന്ധു കുട്ടികൾ തന്നെ അതിനു കൂട്ട് നിന്നു.

ശരീരം ആണിന്റെത് ആണെങ്കിലും അതിനു വഴങ്ങാത്ത ശരീര ഭാഷയും മറ്റും പുറമെ പ്രകടമായതിനാൽ തനിക്കുണ്ടായ ചൂഷണം പുറത്തു പറഞ്ഞാൽ കുറ്റപ്പെടുത്തളിന്റെ ശരങ്ങൾ തനിക്കു നേരെ തന്നെ ആകുമല്ലോന്ന് ഓർത്തു നുശബ്ദയകനെ കൗമാരകാരിക്ക് കഴിഞ്ഞുള്ളു. അവളുടെ ജീവിതത്തിൽ വഴിതിരിവായി അവൾ കരുതിയത് കലാലയ ജീവിതം തന്നെ ആയിരുന്നു. എന്നാൽ അവിടെയും ഒറ്റപ്പെടുത്തലുകൾ തന്നെയായിരുന്നു അവൾക്കു കൂട്ടായത്. റൂം മേറ്റിനു പോലും അവളെ അംഗീകരിക്കാൻ കഴിയാതെ വന്നപ്പോൾ മറ്റൊരു ഹോസ്റ്റലിൽ അഭയം തേടേണ്ടി വന്നു. പ്രതീക്ഷയറ്റ ജീവിതത്തിൽ ഒരു പ്രതീക്ഷയായി അവിടെ അവൾ അവളെപ്പോലെ ഒരാളെ കണ്ടു മുട്ടി. താൻ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും തന്റെ പ്രേശ്നങ്ങൾക്കുള്ള പരിഹാരത്തെ കുറിച്ചും അത്യാവശ്യ ബോധമുണ്ടെങ്കിലും അതിനെപ്പറ്റി കൂടുതൽ അറിയാൻ ആ കൂട്ട് കെട്ടു അവളെ സഹായിച്ചു.

തുടരെ ട്രാൻസ് ജെണ്ടർ സമൂഹത്തിൽ പെട്ട ഒരുപാടു പേരെ പരിചയപ്പെടുകയും അവരോടൊക്കെ ഇടപഴകുകയും ചെയ്തപ്പോഴാണ് അവൾക്കു അവളിലേക്കുള്ള വഴി തുറന്നു കിട്ടിയത്. ജീവിതത്തിലേക്കുള്ള ഒരു തിരിനാളത്തിന്റെ വെളിച്ചം പോലെ ആ കൂട്ട് കെട്ടുകൾ അവളെ അവളായി തന്നെ മുന്നോട്ടു നയിച്ചു. ഒരു പെണ്ണായി തന്നെ ഉറച്ചു നിൽക്കാൻ വസ്ത്ര ധാരണവും ആറ്റിറ്റ്യൂടും ഒക്കെ മാറ്റി അവൾ മുന്നോട്ടു തന്നെ പോയി. എങ്കിലും പെട്ടന്നൊന്നും സമൂഹം അവളെ അംഗീകരിക്കാൻ തയ്യാറായില്ല. താൻ താനായി മുന്നോട്ടു നീങ്ങിയപ്പോൾ കോളേജിലും ഒറ്റപ്പെടൽ മാത്രമായിരുന്നു അവളെ കാത്തിരുന്നത്. ഒപ്പമിരുന്നു ഭക്ഷണം പങ്കിട്ടവർ പോലും അവളിൽ നിന്നും അകന്നു. ആ കയ്പ് നീരോക്കെ ഉള്ളിലൊതുക്കി മുന്നോട്ടു പോകുമ്പോഴായിരുന്നു സഹപാഠികളാൽ അവൾക്കു മർദ്ദനമുണ്ടാകുന്നത്.

ആണും പെണ്ണും അല്ലാതെ ജീവിക്കുന്നു എന്നായിരുന്നു അവർക്കു അതിനു പറയാനുണ്ടായിരുന്ന കാരണം. അത് അവൾക്കു നേരെയുള്ള വെല്ലുവിളിയാണോ അതോ ദൈവത്തിനു നേരെയോ.. അവൾ ആണും പെണ്ണും അല്ലാതെ ജനിച്ചത് അവളുടെ കുറ്റം കൊണ്ടോ അതോ ദൈവത്തിന്റെ കുറ്റം കൊണ്ടോ. വിദ്യ സമ്പന്നരെന്നു നടിക്കുന്ന വിദ്യാശൂന്യരാൽ ആക്രമിക്കപ്പെട്ടപ്പോൾ അവൾക്കു അവളുടെ പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ അവളുടെ നിശ്ചയ ദാർഢ്യം വിദ്യാഭ്യാസം നേടുന്നതിൽ നിന്നും അവളെ തടഞ്ഞില്ല. മറ്റൊരു കോഴ്സിൽ അവൾ ചേർന്നു . ബാംഗ്ലൂരിലേക്ക് പോയ അവളുടെ യാത്ര പിന്നീട് പുരുഷനിൽ നിന്നും സ്ത്രീയിലേക്കുള്ളത് കൂടി ആയിരുന്നു. അവളുടെ സാദ്ധ്യതകൾ അവൾ തിരിച്ചറിയുകയായിരുന്നു. അവളുടെ വിഭാഗത്തിൽ പെട്ട ഒരുപാടു പേരുമായി ഇടപഴക്കുകയും അവർക്കായുള്ള പരുപാടിയിൽ പങ്കെടുക്കുകയും ചെയ്യുന്നത് വീട്ടിൽ കാണാൻ ഇടയായതോടെ കുടുംബത്തിൽ നിന്നും അതിന്റെ പേരിലുള്ള പ്രേശ്നങ്ങൾക്ക് തുടക്കമാവുകയായിരുന്നു.

നല്ലൊരു ജീവിത സാഹചര്യത്തിൽ നിന്നും തെരുവിലേക്കു ഇറങ്ങപ്പെട്ട അവൾക്കു പിന്നീട് തുണ അവളെപ്പോലെ ഉള്ളവർ തന്നെ ആയിരുന്നു. ഭിക്ഷാടനത്തിനും മറ്റും ഇടയിലും പലരുടെയും സഹായത്താൽ ആണിൽ നിന്നും പെണ്ണാകാനുള്ള അവളുടെ സർജറി കഴിഞ്ഞു. അതിനു ശേഷം ശരീരികമായി ബുദ്ധിമുട്ടുകൾ അനുഭവിച്ചെങ്കിലും ട്രാൻസ്‌ജെൻഡേഴ്സിന് വേണ്ടി പ്രവർത്തിക്കുന്ന രഞ്ജു രഞ്ജിമറിന്റെയും ശീതൾ ശ്യാമിന്റെയുമൊക്കെ വാക്കുകൾ അവളെ മുന്നോട്ടു തന്നെ നയിച്ചു. വിദ്യാഭ്യാസം പൂർണമാക്കണം ലോകം അറിയപ്പെടണം ആ വാക്കുകൾ അവളിൽ ഊർജം നൽകി. വീണ്ടും ബാംഗ്ലൂരിലേക്ക് ചേക്കേറുകയും അവിടെ ചില പ്രശ്നങ്ങളിൽ പെട്ടു ഡൽഹിയിൽ എത്തപ്പെടുകയും ചെയ്തു. അവിടെ ട്രാൻസ്‌ജൻഡർ വിഭാഗത്തോടൊപ്പം ചേർന്ന് ജീവിച്ചു. അവിടെ ട്രാൻസ്‌ജെണ്ടെര്സ് പരമ്പരഗതമായി പിന്തുടരുന്ന ബാതായി എന്ന ജീവിതമാർഗം അവളും സ്വീകരിച്ചു.

ജനിക്കുന്ന കുട്ടികൾക്ക് വേണ്ടി നൃത്തമാടുകയും അവരെ അനുഗ്രഹിക്കുകയും ചെയ്യുക എന്നതായിരുന്നു അത്. അതിൽ നിന്ന് ലഭിച്ച വരുമാനം ഉപയോഗിച്ച് വീണ്ടും പഠിക്കണം എന്നവൾ തീരുമാനിച്ചു.നാട്ടിലേക്ക് വന്ന അവളെ കൈപിടിച്ചുയർത്താൻ അവളെപ്പോലെ ഒരുപാട് പേർ കൂടെ നിന്നു.പഠനം നല്ല മാർക്കോടെ പൂർത്തിയാക്കി അവൾ ഓരോരോ ലക്ഷ്യങ്ങൾ കീഴടക്കി മുന്നോട്ടു പൊയ്ക്കൊണ്ടേയിരുന്നു.ഇന്ന് കളിയാക്കിയവർക്ക് മുന്നിൽ ഒരു പാഠമായി അവൾ ഈ സമൂഹത്തിൽ തന്നെ തല ഉയർത്തി ജീവിക്കുന്നു, ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ് സെക്ഷ്വൽ ബ്രോഡ്കാസ്റ്റ് ജേർനലിസ്റ്റായി. തന്നെ ഒറ്റപ്പെടുത്തിയവർക്കും വേദനിപ്പിച്ചവർക്കും, എച് ഐ വി വന്നാകും നിന്റെ മരണം എന്ന് പറഞ്ഞവർക്കും മുന്നിൽ അവർ വളർന്നു പന്തലിച്ചു. അവർക്കു മാതൃകയാക്കാവുന്ന സ്ത്രീ ജന്മം, ഹേയ്ദി സാദിയ.

x